NEWS

സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ചാടിയിറങ്ങിയ യാത്രക്കാരൻ ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

കാസർകോട് :സ്റ്റോപ്പില്ലാത്ത സ്‌റ്റേഷനിൽ ചാടിയിറങ്ങുമ്പോൾ ട്രെയിനിനടിയില്‍പ്പെട്ട് യാത്രക്കാരൻ മരിച്ചു.കര്‍ണാടക ധര്‍മ്മസ്ഥല സ്വദേശിയും കാസര്‍കോട് ചൗക്കിയില്‍ താമസക്കാരനുമായ വിജയന്‍റെ മകന്‍ സന്തോഷ് കുമാര്‍ (45) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ കാസര്‍കോട് നിന്നും ട്രെയിനിൽ കയറിയ സന്തോഷ് കുമാർ സ്റ്റോപ്പില്ലാത്ത ചെറുവത്തൂര്‍ സ്റ്റേഷനില്‍ ചാടിയിറങ്ങാന്‍ ശ്രമിക്കവേ ട്രെയിനിനടിയില്‍പെടുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Back to top button
error: