NEWS

കോ​​ട്ട​​യം റെ​​യി​​ല്‍​​വേ സ്റ്റേ​​ഷ​​ന് ഇ​​നി പു​​തി​​യ മു​​ഖം;28 മുതൽ പുതിയ പാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങും

കോട്ടയം: പാ​​ത​​യി​​ര​​ട്ടി​​പ്പി​​ക്ക​​ല്‍ പൂ​​ര്‍​​ത്തി​​യാ​​കു​​ന്ന​​തോ​​ടെ കോ​​ട്ട​​യം റെ​​യി​​ല്‍​​വേ സ്റ്റേ​​ഷ​​നും പു​​തി​​യ മു​​ഖം. നാഗമ്പടത്ത് എം​​സി റോ​​ഡി​​ല്‍​​നി​​ന്നും സ്റ്റേ​​ഷ​​നി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കാം. ഇ​​വി​​ടെ ര​​ണ്ടാം ക​​വാ​​ടം വ​​രു​​ക​​യാ​​ണ്. ഡി​​സം​​ബ​​ര്‍ മാ​​സ​​ത്തോ​​ടെ ഇ​​തു പൂ​​ര്‍​​ത്തി​​യാ​​കും. അ​​ഞ്ചു പ്ര​​ധാ​​ന പ്ലാ​​റ്റ്ഫോ​​മു​​ക​​ളും മെ​​മു ട്രെ​​യി​​നു​​ക​​ള്‍​​ക്കാ​​യി ചെ​​റി​​യ പ്ലാ​​റ്റ്ഫോ​​മും നി​​ല​​വി​​ല്‍​​വ​​രും.
കോ​​ട്ട​​യം യാ​​ര്‍​​ഡി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​ത്തി​​ലാ​​ണ് ഇ​​നി പാ​​ളം ഇ​​ടാ​​നു​​ള്ള​​ത്. ചി​​ങ്ങ​​വ​​ന​​ത്തു​​നി​​ന്നും ​​മുട്ടമ്പലം ​​വ​​രെ​​യും കോ​​ട്ട​​യം റെ​​യി​​ല്‍​​വേ സ്റ്റേ​​ഷ​​നി​​ല്‍​​നി​​ന്നും ഏ​​റ്റു​​മാ​​നൂ​​ര്‍​​വ​​രെ​​യും പു​​തി​​യ പാ​​ള​​മി​​ട്ടു​​ക​​ഴി​​ഞ്ഞു.കോ​​ട്ട​​യം സ്റ്റേ​​ഷ​​നോ​​ടു ചേ​​ര്‍​​ന്നു​​ള്ള തു​​ര​​ങ്ക​​ത്തി​​നു സ​​മീ​​പ​​മു​​ള്ള ലൈ​​നി​​ന്‍റെ നി​​ര്‍​​മാ​​ണം അ​​തി​​വേ​​ഗം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.കോ​​ട്ട​​യം പാ​​ത​​യി​​ല്‍ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ര്‍​​പ്പെ​​ടു​​ത്തി​​യാ​​ണ് ലൈ​​ന്‍ ബ​​ന്ധി​​പ്പി​​ക്ക​​ലും സി​​ഗ്ന​​ല്‍ മാ​​റ്റ​​വും ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള ജോ​​ലി​​ക​​ള്‍ ന​​ട​​ക്കു​​ന്ന​​ത്.28ന് ​​പു​​തി​​യ പാ​​ളം വ​​ഴി ട്രെ​​യി​​ന്‍ ഓ​​ടി​​ത്തു​​ട​​ങ്ങും.
പാ​​ത​​യി​​ര​​ട്ടി​​പ്പി​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ല്‍ ഏ​​റ്റ​​വും നീ​​ളം കൂ​​ടി​​യ റെ​​യി​​ല്‍​​വേ പാ​​ല​​വും യാ​​ഥാ​​ര്‍​​ഥ്യ​​മാ​​യി.കൊ​​ടൂ​​രാ​​റി​​നു കു​​റു​​കെ 610 മീ​​റ്റ​​ര്‍ നീ​​ള​​ത്തി​​ലാ​​ണ് പു​​തി​​യ പാ​​ലം. മു​​ട്ട​​ന്പ​​ല​​ത്ത് ലെ​​വ​​ല്‍ ക്രോ​​സി​​നു പ​​ക​​രം അ​​ടി​​പ്പാ​​ത​​യും നി​​ര്‍​​മി​​ച്ചി​​ട്ടു​​ണ്ട്.

പാ​​ത​​യി​​ര​​ട്ടി​​പ്പി​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി കു​​മാ​​ര​​ന​​ല്ലൂ​​രി​​ലും പു​​തി​​യ പ്ലാ​​റ്റ്ഫോം യാ​​ഥാ​​ര്‍​​ഥ്യ​​മാ​​യി. പു​​തി​​യ സ്റ്റേ​​ഷ​​ന്‍ കെ​​ട്ടി​​ട​​വും നി​​ര്‍​​മി​​ച്ചി​​ട്ടു​​ണ്ട്. ഏ​​റ്റു​​മാ​​നൂ​​ര്‍, ചി​​ങ്ങ​​വ​​നം സ്റ്റേ​​ഷ​​നു​​ക​​ളും ന​​വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

Back to top button
error: