
കേരള പ്രൊ സൈക്ലിങ് MTB ചാമ്പ്യൻഷിപ്പ് 1st എഡിഷൻ തൊടുപുഴ, മലങ്കര എസ്റ്റേറ്റിൽ നടന്നു. മ്രാലയിൽ നിന്നും ആരംഭിച്ച റാലിയുടെ ഫ്ളാഗ് ഓഫ് എം പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ഓർഗനൈസിങ് കമ്മിറ്റി കൺവീനർ പി കെ രാജേന്ദ്രൻ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനിഷ് ജോർജ് ഉദ്ഘാടനം ചെയ്തു. മ്രാലയിൽ നിന്നും ആരംഭിച്ച റാലിയിൽ റോൾബോൾ സ്കേറ്റിങ് താരങ്ങളും സൈക്ലിങ് താരങ്ങളും പങ്കെടുത്തു . വിവിധ ഇനങ്ങളിലായി 110 മത്സരാർത്ഥികൾ പങ്കെടുത്തു .






