KeralaNEWS

കുടുംബ വഴക്ക്, എറണാകുളത്ത് ആമ്പല്ലൂരില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു; ആമ്പല്ലൂര്‍ സ്വദേശി ബഷീറാണ് കൊല്ലപ്പെട്ടത്

 എറണാകുളം ജില്ലയിലെ ആമ്പല്ലൂരില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. ആമ്പല്ലൂര്‍ സ്വദേശി ബഷീറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് ആറര മണിയോടെയായിരുന്നു സംഭവം.

കൊലപാതക സമയത്ത് മകൻ ഷാജിയും ഷാജിയുടെ ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടി കൂടുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഷാജി ആക്രി സാധനങ്ങള്‍ വില്‍ക്കുന്ന ആളാണ്. കൊല്ലപ്പെട്ട ബഷീര്‍ കൂലിപ്പണിക്കാരനാണ്.

സംഭവത്തില്‍ മകന്‍ ഷാജിയെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Back to top button
error: