NEWS

ഷവർമ്മയും മയോണൈസും ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഷവർമ്മയും ഒപ്പം മയോണൈസും ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം.

ഷവർമ്മ

ചേരുവകൾ 

Signature-ad

ചിക്കൻ – അരക്കിലോ

കുരുമുളക് പൊടി- ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി – അര ടീസ്പൂൺ

മുളകുപൊടി – 2 ടീസ്പൂൺ

മല്ലിപ്പൊടി – അര ടീസ്പൂൺ

ഗരം മസാല – അര ടീസ്പൂൺ

സവാള – ആവശ്യത്തിന്

ക്യാബേജ് – ആവശ്യത്തിന്

തക്കാളി – 1 എണ്ണം

കാരറ്റ് – 2 എണ്ണം

മയോണീസ്/കുബൂസ് – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം 
മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, മല്ലി പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച ചിക്കൻ ഫ്രൈ ചെയ്‌തെടുക്കുക. വെന്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി കൊത്തിയരിഞ്ഞു വയ്ക്കുക. സവാള, ക്യാബേജ്, കാരറ്റ്, തക്കാളി, മല്ലിയില എന്നിവയൊക്കെ ചെറുതായി അരിഞ്ഞ് അതിലേക്ക് അരിഞ്ഞുവച്ച ചിക്കൻ ചേർക്കുക. ഇതിലേക്ക് മയോണീസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്‌സ് ചെയ്‌തെടുത്താൽ വേണ്ട ഫില്ലിംഗ് ആയി. കുബൂസ് എടുത്ത് അതിനുമുകളിൽ മയോണീസ്, ടൊമാറ്റോ, കെച്ചപ്പ് എന്നിവ തേച്ച് പിടിപ്പിക്കുക. ശേഷം ഫില്ലിംഗ് നിറച്ച് കുബൂസ് റോൾ ചെയ്‌തെടുക്കുക. ഷവർമ്മ റെഡി. കുബ്ബൂസിന് പകരം ചപ്പാത്തി അല്ലെങ്കിൽ റുമാലി റൊട്ടിയും ഉപയോഗിക്കാവുന്നതാണ്.

മയോണൈസ് എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

ചേരുവകൾ

മുട്ട രണ്ടെണ്ണം

വെളുത്തുള്ളി രണ്ട് അല്ലി

വിനാഗിരി ആവശ്യത്തിന്

റിഫൈന്‍ഡ് ഓയില്‍ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

 ഉണ്ടാക്കുന്ന വിധം

രണ്ടു മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മഞ്ഞയും മിക്സിയിലെ ജാറിലേക്ക് ഇടുക. ഇതിലേക്ക് രണ്ടല്ലി വെളുത്തുള്ളിയും ചേര്‍ക്കുക. ഇനി മിക്സിയില്‍ ചമ്മന്തിയും മറ്റും ചതയ്ക്കുന്ന മോഡിലിട്ട് നന്നായൊന്ന് അടിച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ വിനാഗിരിയും അല്‍പം ഉപ്പും ചേര്‍ത്ത് വീണ്ടും അടിക്കുക. ശേഷം റിഫൈന്‍ഡ് ഓയില്‍ (ശുദ്ധികരിച്ച എണ്ണ) ചേര്‍ത്ത് കുറേശ്ശെയായി അടിച്ചെടുക്കുക.കട്ടി കുറവാണെന്നു തോന്നിയാല്‍ വീണ്ടും എണ്ണ ചേര്‍ത്ത് അടിച്ചെടുക്കുക.ആവശ്യമുള്ള കട്ടിയില്‍ ആയതിനുശേഷം പാത്രത്തിലേക്ക് മാറ്റുക. മണമുള്ള ഒരെണ്ണയും ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Back to top button
error: