പുള്ളുപാടമെന്ന പ്രകൃതി മനോഹരമായ ഗ്രാമത്തെപ്പറ്റി തൃശ്ശൂരിന് പുറത്ത് അധികമാരും കേട്ടിരിക്കാൻ വഴിയില്ല.ഒരു കൊച്ചുഗ്രാമമാണ് പുള്ളുപാടം.പൂരം നടക്കുന്ന മൈതാനത്തിന്റെ 12 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് പുള്ളുപാടം സ്ഥിതി ചെയ്യുന്നത്.
നെല്‍വയലുകളും, തണ്ണീര്‍ത്തടങ്ങളും നിറഞ്ഞ ഗ്രാമത്തിന് നടുവിലൂടെയുള്ള കുട്ടവഞ്ചി യാത്രയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം.കുതിര സവാരി നടത്താനും ഇവിടെ സൗകര്യമുണ്ട്സമുദ്ര നിരപ്പില്‍ നിന്ന് താഴെയുള്ള കോള്‍ പാടങ്ങളാണ് പുള്ളുപാടത്തുള്ളത്. അപൂര്‍വയിനം പക്ഷികളേയും, വൈവിധ്യമാര്‍ന്ന മത്സ്യസമ്ബത്തുമാണ് പുള്ളുപാടം സന്ദര്‍ശകര്‍ക്കായി കരുതി വെച്ചിരിക്കുന്നത്. അപൂര്‍വ ദേശാടന പക്ഷികളെ കാണാന്‍ പക്ഷിനിരീക്ഷകരും ഇവിടേക്കെത്താറുണ്ട്. വേനല്‍ക്കാലമാണ് പുള്ളുപാടം സന്ദര്‍ശിക്കാനായി ഉചിതമായ സമയം.
വയലില്‍ നിന്നുദിച്ച് വരുന്ന സൂര്യനും, സൂര്യ രശ്മികള്‍ തട്ടി പൊന്നിന്‍ നിറം തൂകുന്ന നെല്‍ക്കതിരുമെല്ലാം ചേര്‍ന്ന പുലരിയും ഫോട്ടോഷൂട്ടിന് വരുന്നവര്‍ക്ക് മികച്ച ഫ്രെയിം നല്‍കുന്നു. ഇരുട്ട് പരത്തി വയലിലേക്ക് മറയുന്ന അസ്തമയ സൂര്യനെ ക്യാമറയിലാക്കാനും ഫോട്ടോ പ്രേമികള്‍ ഇവിടെ എത്താറുണ്ട്. നാടന്‍ തട്ടുകടകളാണ് പുള്ളുപാടത്തെ മറ്റൊരു പ്രത്യേകത.പൂരമൈതാനത്ത് നിന്ന് 25 മിനിറ്റ് യാത്ര ചെയ്ത് പുള്ളുപാടത്ത് എത്താം. 50 രൂപയാണ് ഒരാളുടെ കുട്ടവഞ്ചി യാത്ര നിരക്ക്. കുതിര സവാരിക്കും ഇതേ നിരക്കാണ്.