NEWS

കൊല്ലം അഞ്ചല്‍ സ്വദേശിയെ സൗദിയിലെ ജുബൈലിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം:  അഞ്ചല്‍ സ്വദേശിയെ സൗദിയിലെ ജുബൈലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജുബൈലിലെ സ്വകാര്യ കമ്ബനി ജീവനക്കാരന്‍ അഞ്ചല്‍ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷ് (25) ആണ് മരിച്ചത്.

രണ്ടു വര്‍ഷം മുൻപ് സൗദിയിലെത്തിയ സുധീഷ് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മരിക്കുന്നതിന് നാലു ദിവസം  മുൻപ്​ നാട്ടിലെ ബന്ധുവിനെ വിളിച്ചു ഉടന്‍ നാട്ടിലെത്തും എന്ന്​ അറിയിച്ചിരുന്നു.സംഭവത്തെപ്പറ്റി സൗദി പൊലീസ് അന്വേഷണം ആരംഭിച്ചു മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

Back to top button
error: