Month: May 2022

  • India

    ആര്‍ബിഐ നിരക്കുയര്‍ത്തിയതില്‍ അത്ഭുതമില്ലെന്ന് നിര്‍മ്മല സീതാരാമന്‍

    മുംബൈ: ആര്‍ബിഐ നിരക്കുയര്‍ത്തിയതില്‍ അത്ഭുതമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എന്നാല്‍ അതിന് തിരഞ്ഞെടുത്ത സമയം ഞെട്ടിക്കുന്നതായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ന്നു. എന്നാല്‍, ഇതിലൂടെ വായ്പകള്‍ക്ക് ചെലവേറുമെങ്കിലും ഗവണ്‍മെന്റിന്റെ പ്രഖ്യാപിത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് മുടക്കമുണ്ടാവുകയില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കവേയാണ് സീതാരാമന്‍ നിരക്കുയര്‍ത്തലിനെക്കുറിച്ച് പ്രതികരിച്ചത്. നിരക്ക് വര്‍ദ്ധിപ്പാക്കാന്‍ തീരുമാനിച്ച സമയം ഞെട്ടിപ്പിക്കുന്നതാണ്. കാരണം ഇത് രണ്ട് പണനയ അവലോകന യോഗങ്ങള്‍ക്കിടയ്ക്കുള്ള സമയത്താണ് സംഭവിച്ചത്. അമേരിക്കന്‍ ഫെഡ് ഇതിനെ സംബന്ധിച്ച് നിരന്തരമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ പണനയ അവലോകന യോഗത്തിനു ശേഷം ആര്‍ബിഐ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നതാണ്. ഇത് ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകളെല്ലാം ചര്‍ച്ചചെയ്ത്, അഭിപ്രായ ഐക്യത്തോടെ കൈക്കൊണ്ട തീരുമാനമാണ്. ഓസ്ട്രേലിയന്‍, അമേരിക്കന്‍ കേന്ദ്ര ബാങ്കുകളെല്ലാം നിരക്കയുര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അവര്‍ക്കിടയില്‍ കൃത്യമായ ധാരണയുണ്ട്. കോവിഡ് മഹാമാരിയുടെ ദുരിതങ്ങളില്‍ നിന്നും കരകയറാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പ്രത്യേകതകളൊന്നുമില്ല. ഇതൊരു ആഗോള പരിശ്രമമാണ്, മന്ത്രി പറഞ്ഞു. തിരിച്ചുവരവിന്റെ…

    Read More »
  • Business

    ഇന്ത്യയില്‍ പ്രകൃതി വാതക വില വീണ്ടും ഉയരുമെന്ന് പ്രവചനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

    ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രകൃതി വാതകത്തിന്റെ വില വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വെള്ളിയാഴ്ച ത്രൈമാസ വരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനി, കെജി- ഡി6 ഗ്യാസിന്റെ  വില്‍പ്പനയുടെ വില നിലവിലെ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 9.92 ഡോളറിനേക്കാള്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് റോയ് പറഞ്ഞു. രാജ്യാന്തര നിരക്കിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഓരോ ആറുമാസം കൂടുമ്പോഴും ഗ്യാസിന്റെ വില നിശ്ചയിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ പഴയതോ നിയന്ത്രിതമോ ആയ ഫീല്‍ഡുകളില്‍ നിന്നുള്ള ഗ്യാസിന്റെ വില എംഎംബിടിയുവിന് 6.1 ഡോളര്‍ എന്ന റെക്കോര്‍ഡിലേക്ക് വര്‍ധിച്ചിരുന്നു. അതേസമയം ആഴക്കടലില്‍ ഉള്ള  ദുഷ്‌കരമായ ഫീല്‍ഡുകള്‍ക്ക് ഓരോ എംഎംബിടിയുവിനും 9.92 ഡോളറായി ഒക്ടോബറില്‍ നിരക്കുകള്‍ പരിഷ്‌കരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ പഴയ ഫീല്‍ഡുകളില്‍ നിന്നുള്ള ഗ്യാസിന്റെ വില ഒരു എംഎംബിടിയുവിന് ഏകദേശം 9 ഡോളറായി വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. റിലയന്‍സും അതിന്റെ പങ്കാളിയായ യുകെയിലെ…

    Read More »
  • Business

    സ്റ്റേബിള്‍ ക്രിപ്റ്റോ കോയിനുകളെ അംഗീകരിച്ച് അമേരിക്ക

    ഡോളറുമായി പെഗ് ചെയ്ത സ്റ്റേബിള്‍ ക്രിപ്റ്റോ കോയിനുകളെ അംഗീകരിച്ച് അമേരിക്ക. ഇതു സംബന്ധിച്ച പ്രത്യക നിയമങ്ങള്‍ സംബന്ധിച്ച കരട് യുഎസ് സെനറ്റര്‍ പാട്രിക് ടൂമി അവതരിപ്പിച്ചു. ട്രസ്റ്റ് ആക്ട് അഥവാ സ്റ്റേബിള്‍കോയിന്‍ ട്രാന്‍സ്പെരന്‍സി ഓഫ് റിസര്‍വ്സ് ആന്‍ഡ് യൂണിഫോം സെയില്‍ ട്രാന്‍സാക്ഷന്‍സ് ആക്ട്-2022 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ദൈനംദിന ഇടപാടുകള്‍ക്ക് സ്റ്റേബിള്‍ കോയിനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, നിയന്ത്രണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ട്രസ്റ്റ് ആക്ട് എത്തുന്നത്. സ്വര്‍ണം, കറന്‍സികള്‍, മറ്റ് ആസ്തികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി മൂല്യം നിശ്ചയിക്കുന്നവയാണ് സ്റ്റേബിള്‍ കോയിനുകള്‍. അടിസ്ഥാനമാക്കുന്ന ആസ്തിയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും സ്റ്റേബിള്‍ കോയിനുകളില്‍ പ്രതിഫലിക്കും. ടെതര്‍, യുഎസ്ഡി കോയിന്‍, ബിനാന്‍സ് യുഎസ്ഡി തുടങ്ങിയവ യുഎസ് ഡോളറുമായി പെഗ് ചെയ്ത സ്റ്റേബിള്‍ കോയിനുകളാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമായി സ്റ്റേബിള്‍ കോയിനുകള്‍ മാറും. ഇവ പുറത്തിറക്കുന്ന കമ്പനികള്‍ക്ക് രജിസ്ട്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കരട് നിയമത്തിലുണ്ട്. ഡോളറിന്റെ പിന്തുണയുള്ളവയെ പേയ്മെന്റ് സ്റ്റേബിള്‍ കോയിന്‍…

    Read More »
  • Business

    മികച്ച പ്രതികരണം നേടി എല്‍ഐസി ഐപിഒ അവസാനിച്ചു

    ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന അവസാനിച്ചു. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിച്ചത്. ഐപിഒ അവസാനിക്കുമ്പോള്‍ 2.94 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നടന്നു കഴിഞ്ഞു. പോളിസി ഹോള്‍ഡര്‍മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളുടെ സബ്‌സ്‌ക്രിപ്ഷന്‍ 6.06 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്തു. ജീവനക്കാര്‍ക്ക് അനുവദിച്ച ക്വാട്ടയുടെ 4.36 മടങ്ങും റീട്ടെയില്‍ നിക്ഷേപകര്‍ 1.97 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു. എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിപണിയിലെത്തിയത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് അവസാനിച്ചത്. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിരുന്നു. എല്‍ഐസിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിച്ചിരുന്നു. തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നാണ്. എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍…

    Read More »
  • Tech

    ഇനി അഡ്മിന്‍ ഡിലീറ്റ് ചെയ്യും; ഗ്രൂപ്പില്‍ 512 പേരെ വരെ ചേര്‍ക്കാം

    അംഗങ്ങളുടെ കടുംകൈകൾ നിസ്സഹായരായി നോക്കിനിന്ന വാട്സാപ് അഡ്മിൻമാരുടെ കാലം കഴിയുന്നു. കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നൽകി വാട്സാപ് അടിമുടി മാറുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വരുന്ന ആഴ്ചകളിൽ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും. ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. ഇതിനു പുറമേ പുതുതായി വാട്സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകൾ ഇവയാണ്. ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേർ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.  ഗ്രൂപ്പിലെ അംഗങ്ങൾ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താൽ അതു ഡിലീറ്റ് ചെയ്യാൻ അഡ്മിൻ അംഗത്തിന്റെ കാലുപിടിക്കേണ്ട…

    Read More »
  • Crime

    കുസാറ്റ് വിദ്യാർഥിനികളെ ആക്രമിച്ച വിദ്യാർഥിക്ക് 4 വർഷം പഠന വിലക്ക്

    കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഹോളി ആഘോഷത്തിനിടയിൽ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ മൂന്നാം വർഷ ബിവോക് വിദ്യാർഥി മാനവ് അഷ്റഫിനു 4 വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്താൻ തീരുമാനം. ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിയുടെ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർ‌ട്ടിന്റെ അടിസ്ഥാനത്തിലാണു സർവകലാശാലയുടെ ന‌ടപടി. കർശന നടപടി സ്വീകരിക്കണമെന്നു കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ച് 18ന് അമിനിറ്റി സെന്ററിന്റെ മുന്നിൽ ന‌ടത്തിയ ആഘോഷത്തിനിടയിലായിരുന്നു 2 വിദ്യാർഥിനികളോടു മാനവ് അപമര്യാദയായി പെരുമാറിയത്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാനവിനെ സസ്പെൻഡ് ചെയ്തിരുന്നു.വിദ്യാർഥിനികളുടെ പരാതിയിൽ മാനവിനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.

    Read More »
  • Kerala

    തൊഴിലിനായി കാത്തിരിക്കുന്നത് എൻജിനീയർമാർ 47,400, ഡോക്ടർമാർ 8,559

    തിരുവനന്തപുരം: സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തു തൊഴിലിനായി കാത്തിരിക്കുന്നവരിൽ എൻജിനീയറിങ് യോഗ്യതയുള്ള 85,606 പേർ. ഇതിൽ 47,400 പേർ എൻജിനീയറിങ് ബിരുദധാരികളും 38,206 പേർ ഡിപ്ലോമ യോഗ്യതയുള്ളവരുമാണ്. എംബിബിഎസ് പാസായ 8,559 പേ‍രും സംസ്ഥാനത്തെ 85 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായി റജിസ്റ്റർ ചെയ്തവരുടെ പട്ടിക‍യിലുണ്ട്. ബിരുദധാരികളായ തൊഴിലന്വേഷകരിൽ വനിതകളാണു കൂടുതൽ; 7158 ഡോക്ടർമാരും 26,163 എൻജിനീയർമാരും. ജോലിക്കായി സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെ ആകെ സംഖ്യ 29,17,007. ഇതിൽ 18.52 ലക്ഷം പേരും വനിതകളാണ്. ഈ വർഷം മാർച്ച് 31 വരെയുള്ള കണക്കാണിത്. പുരുഷന്മാർ:10,64,871, ട്രാൻസ്ജെൻഡർ: 30. പട്ടികജാതി വിഭാഗത്തിൽ നിന്ന് 5,43,721 പേരും പട്ടിക വിഭാഗത്തിൽ(എസ്‍ടി) നിന്ന് 43,874 പേരുമുണ്ട്. തൊഴിൽ തേടുന്നവരുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയാണു മുന്നിൽ. റജിസ്റ്റർ ചെയ്തവരിൽ ചിലർക്കു ജോലി ലഭിച്ചാലും യഥാസമയം അറിയിക്കാറി‍ല്ലെന്ന് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 3 വർഷത്തിനകം റജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ റദ്ദാകും. സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനു തൊഴി‍ലുടമകളുമായി…

    Read More »
  • വീട്ടമ്മയുടെ മൃതദേഹം കത്തിക്കരി‍ഞ്ഞ നിലയിൽ

    കോവളം: പാലപ്പൂര് ജംക്‌ഷനു സമീപം കുന്താലംവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ നിർമല(56)യുടെ മൃതദേഹം വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു തിരുവല്ലം പൊലീസ് അറിയിച്ചു. വീടിനു സമീപത്തെ വാഴക്കൂട്ടത്തിനോടു ചേർന്നാണു മൃതദേഹം കിടന്നിരുന്നത്. കാലിന്റെ അഗ്രഭാഗമൊഴികെ കത്തിച്ചാമ്പലായിരുന്നു. ഇളയ മകൻ രഞ്ജിത്തിനും കുടുംബത്തിനും ഒപ്പമാണു നിർമല താമസിച്ചിരുന്നത്. രാവിലെ അമ്മയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണു കത്തിക്കരിഞ്ഞ നിലയിൽ കണ്ടതെന്നു രഞ്ജിത് പൊലീസിനോടു പറഞ്ഞു. എന്നാൽ തൊട്ടടുത്തു താമസിക്കുന്നവരാരും നിലവിളിയോ ബഹളമോ കേട്ടില്ലെന്നും സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. രാജേഷ്, രതീഷ് എന്നിവരാണു മറ്റു മക്കൾ. മരുമക്കൾ: സൗമ്യ, ശരണ്യ, ശ്രീദേവി.

    Read More »
  • Kerala

    തൃക്കാക്കരയില്‍ ക്ഷീണമുണ്ടാക്കുമെന്ന് വിലയിരുത്തല്‍; സില്‍വര്‍ലൈന്‍ കല്ലിടല്‍ മരവിപ്പിച്ചു

    തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു വേണ്ടിയുള്ള സർവേക്കല്ലിടൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മരവിപ്പിച്ചെന്നു സൂചന. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നശേഷം സംസ്ഥാനത്ത് എവിടെയും കല്ലിടൽ നടന്നിട്ടില്ല. കല്ലിടൽ പ്രദേശത്തെ സംഘർഷവും അതു തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സർക്കാരിനുണ്ടാക്കുന്ന ക്ഷീണവും മുന്നിൽ കണ്ടാണു പിൻമാറ്റം. ഔദ്യോഗികമായി എവിടെയും കല്ലിടൽ നിർത്തിയിട്ടില്ലെന്നാണു കെ– റെയിൽ അവകാശപ്പെടുന്നത്. എന്നാൽ എവിടെയാണ് അടുത്ത ദിവസം കല്ലിടുന്നതെന്നോ, കല്ലിടൽ എപ്പോൾ പുനരാരംഭിക്കുമെന്നോ ഉള്ള ചോദ്യങ്ങൾക്കു വ്യക്തമായ മറുപടിയില്ല. സംഘർഷ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ഏജൻസികൾ കല്ലിടൽ നടത്തുമെന്നാണു കെ–റെയിലിന്റെ മറുപടി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ജനരോഷം ഭയന്നാണു കല്ലിടൽ നിർത്തിവച്ചതെന്നും എവിടെ കല്ലിട്ടാലും പിഴുതെടുക്കുമെന്നുമാണു പ്രതിപക്ഷത്തിന്റെ നിലപാട്.

    Read More »
  • NEWS

    ‘യുദ്ധത്തിൽ മാലാഖമാരുണ്ടാകില്ല’: ദുരൂഹമരണ ട്വീറ്റിനു പിന്നാലെ റഷ്യയെ വെല്ലുവിളിച്ച് മസ്ക്

    ന്യൂയോര്‍ക്ക്: റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റൊഗോസിനെതിരെ വീണ്ടും ഇലോൺ മസ്ക്. ‘യുദ്ധത്തിൽ മാലാഖമാരുണ്ടാകില്ല’ എന്നാണ് പുതിയ ട്വീറ്റ്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇലോൺ മസ്ക് യുക്രെയ്ൻ സൈന്യത്തെ സഹായിക്കുന്നുവെന്ന് ദിമിത്രി ആരോപിച്ചിരുന്നു. ദിമിത്രി റൊഗോസിൻ റഷ്യൻ മാധ്യമങ്ങൾക്ക് നൽകിയെന്നു സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് മസ്ക് ട്വീറ്റ് ചെയ്തു. മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ടെർമിനലുകൾ റഷ്യൻ സേനയെ പ്രതിരോധിക്കാൻ യുക്രെയ്ന്‍ സൈന്യം ഉപയോഗിക്കുന്നുവെന്നു പറയുന്ന റിപ്പോർട്ടിന്റെ ഇംഗ്ലിഷ് പരിഭാഷയാണ് റെഗോസിന്റേതായി മസ്ക് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ ‘സ്വന്തം ദുരൂഹമരണം’ സംബന്ധിച്ചും മസ്ക് ട്വീറ്റ് ചെയ്തു. ‘ദുരൂഹ സാഹചര്യത്തില്‍ ഞാൻ മരിക്കുകയാണെങ്കില്‍, നിങ്ങളെ അറിയാൻ കഴിഞ്ഞതില്‍ സന്തോഷം’ എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. ‘പെന്റഗണിന്റെ കൂടി സഹായത്തോടെ സ്റ്റാർലിങ്ക് ഉപകരണങ്ങൾ നൽകിയതിലൂടെ യുക്രെയ്ൻ സേനയ്ക്ക് സൈനിക, വാർത്താവിനിമയ സംവിധാനങ്ങൾ നൽകുന്നതിൽ മസ്ക്കും ഉൾപ്പെട്ടു. ഇതിൽ മസ്ക് ഉത്തരം പറയേണ്ടതായി വരും. മണ്ടൻ കളിക്കാൻ…

    Read More »
Back to top button
error: