Month: May 2022

  • NEWS

    പൊ​തു​മാ​പ്പി​ന്​ അ​ർ​ഹ​രാ​യ​വ​രെ സൗ​ദി ജ​യി​ലുകളിൽ നിന്നു മോ​ചി​പ്പിക്കുന്നു, സ​ൽ​മാ​ൻ രാ​ജാ​വി​ൻ്റെ കാ​രു​ണ്യ​മെന്ന് ജ​യി​ൽ ഡ​യ​റ​ക്ട​റേ​റ്റ്

    ജിദ്ദ: പൊ​തു​മാ​പ്പി​ന്​ അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി ജ​യി​ൽ മോ​ചി​ത​രാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സൗ​ദി ജ​യി​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ആ​രം​ഭി​ച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​​ൻ്റെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ പൊ​തു​മാ​പ്പി​ന്​ അ​ർ​ഹ​രാ​യ പു​രു​ഷ​ന്മാ​രും സ്​​ത്രീ​ക​ളു​മാ​യ ത​ട​വു​കാ​രെ ക​ണ്ടെ​ത്തി എ​ത്ര​യും വേ​ഗം ജ​യി​ൽ മോ​ചി​ത​രാ​ക്കി അ​വ​രെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ജ​യി​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ​കീ​യ ഉ​ത്ത​ര​വ്​ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​നും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഊ​ദ്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജ​യി​ൽ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഇ​ൻ​ചാ​ർ​ജ്​​ പ​റ​ഞ്ഞു. സ​ൽ​മാ​ൻ രാ​ജാ​വി​ൽ​നി​ന്നു​ള്ള മാ​നു​ഷി​ക​മാ​യ കാ​രു​ണ്യ​മാ​ണി​ത്. ജ​യി​ൽ മോ​ചി​ത​രാ​യി കു​ടും​ബ​ങ്ങ​ളു​മാ​യി ചേ​രു​​​മ്പോ​ൾ പൊ​തു​മാ​പ്പ്​ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ മ​ന​സ്സി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​ക്കു​മെ​ന്നും ജ​യി​ൽ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഇ​ൻ​ചാ​ർ​ജ്​​ പ​റ​ഞ്ഞു.

    Read More »
  • Kerala

    1300 കോടി കബളിപ്പിച്ച് പുനലൂരിലെ കേച്ചേരി ചിറ്റ്‌സ് ഉടമകള്‍ മുങ്ങി, സ്‌റ്റേഷനിലേക്ക് പരാതി പ്രവാഹം, കേസെടുക്കാന്‍ മടിച്ച് പുനലൂര്‍ പൊലീസ്

    പുനലൂര്‍: പോപ്പുലറിനും താഴയിലിനും പിന്നാലെ മറ്റൊരു സാമ്പത്തിക സ്ഥാപനം കൂടി ഇടപാടുകാരെ പറ്റിച്ചു മുങ്ങി. പുനലൂര്‍ ആസ്ഥാനമായ കേച്ചേരി ചിട്ടിഫണ്ട് ഉടമകളാണ് കോടികളുടെ ആസ്തിയുമായി മുങ്ങിയത്. ഉടമ പുനലൂര്‍ കാര്യറ ഹരിഭവനില്‍ വേണുഗോപാല്‍, ഭാര്യ ബിന്ദു, മകന്‍ വിഘ്‌നേഷ്, ഡ്രൈവര്‍ മനോജ്, വേണുഗോപാലിന്റെ അസിസ്റ്റന്റ് സുധീഷ് എന്നിവരാണ് മേയ് ഒന്നു മുതല്‍ വീടും പൂട്ടി നടുവിട്ടത്. ചിട്ടി വട്ടമെത്തിയിട്ടും പണം കിട്ടാതെ വന്ന നിരവധി പേര്‍ പരാതിയുമായി പുനലൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍, ഇതു വരെ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. ചിട്ടിഫണ്ട് ഉടമകള്‍ മുങ്ങിയെന്ന വിവരം സമ്മതിക്കുന്നുണ്ടെങ്കിലും ചിട്ടി ഓഫീസുകള്‍ തുറക്കുന്നുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. 1300 കോടി രൂപയുടെ ബാധ്യതയാണ് വേണുഗോപാലിനുള്ളതെന്ന് പറയുന്നു. നിക്ഷേപകരില്‍ നിന്നും ഡിപ്പോസിറ്റുകള്‍ സ്വീകരിക്കുകയും ധാരാളം പേരില്‍ നിന്നും ചിട്ടികള്‍ ചേര്‍ത്ത് തുക സ്വരൂപിക്കുകയും ചെയ്തിരുന്നു. ഈ തുകകള്‍ പല രീതിയില്‍ വഴി മാറ്റി ചെലവാക്കിയതാണ് കമ്പനിക്ക് ഇത്ര ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാകാന്‍ കാരണമായത്. നിക്ഷേപകരും…

    Read More »
  • India

    റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച യുവതിയെ സിവില്‍ സപ്ലൈ ഉദ്യോഗസ്ഥൻ വീട്ടിലെത്തി പീഡിപ്പിച്ചു, നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു

    ചെന്നൈ: റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷിച്ച യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ച സിവില്‍ സപ്ലൈസ് ജീവനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. തണ്ടയാര്‍പേട്ട സോണല്‍ ഫുഡ് സപ്ലൈ ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റ് ആയത് പാഷ (45)യാണ് അറസ്റ്റിലായത്. ചെന്നൈയിലെ ന്യൂ വാഷര്‍മെന്‍പേട്ടിലെ തെരുവില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ഇരുപത്തിയഞ്ചുകാരിയും പത്തുമാസം മാസം പ്രായമുള്ള കൈക്കുഞ്ഞുമായി കഴിഞ്ഞ രണ്ടുമാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഇവര്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനായി എത്തിയ പാഷ രേഖകള്‍ ശരിയല്ലെന്നും നാളെ വരുമെന്നും പറഞ്ഞു മടങ്ങി. പിന്നീട് ഇയാള്‍ ഇയാള്‍ യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് തനിക്ക് വഴങ്ങിയാല്‍ കാര്‍ഡ് ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്നലെ യുവതിയുടെ വീട്ടിലെത്തിയാണ് ആയത് പാഷ ഇവരെ ലൈംഗികമായി ഉപദ്രവിച്ചത്. വിവരമറിഞ്ഞ അയല്‍പക്കക്കാരും ബന്ധുക്കളും എത്തി ഉദ്യോഗസ്ഥനെ പിടികൂടി പുതുവണ്ണാരപ്പേട്ട പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍…

    Read More »
  • Crime

    ആലപ്പുഴ കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി

    ആലപ്പുഴ കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ടോണി ലോറസ് ആണ് മരണപ്പെട്ടത്. 46 വയസായിരുന്നു.   കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിനൊടുവിലാണ് ടോണി ലോറസിന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.സംഭവവുമായ് ബന്ധപെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോണിയുടെ ബന്ധുക്കളായ അനിൽ, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘർഷത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    ‘ഇത്തരക്കാരോട് പുച്ഛം’ കോണ്‍ഗ്രസിനെതിരെ ശാരദക്കുട്ടി; ഉമ തോമസിനെ അധിക്ഷേപിച്ച ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതിയുമായി കോൺഗ്രസ് അനുകൂല സംഘടന

     പി.ടി തോമസ് ജീവിച്ച കാലമത്രയും തഴഞ്ഞ ശേഷം സഹതാപം ആവശ്യം വന്നപ്പോഴാണ് കോണ്‍ഗ്രസ് ഉമ തോമസിന്റെ നേതൃപാടവം തിരിച്ചറിഞ്ഞതെന്ന ആക്ഷേപവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. ഉമ തോമസ് മികച്ച സ്ഥാനാര്‍ഥിയാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് ചതിയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛമാണുള്ളത്. ജയിച്ചാല്‍ കണ്ണുനീര്‍ ജയിച്ചു എന്നും തോറ്റാല്‍ കണ്ണുനീര്‍ തോറ്റു എന്നും സമ്മതിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ വിമര്‍ശനം. ഇതിനിടെ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ സമൂഹമാധ്യമത്തിലൂടെ, കേരള സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചതായി പരാതി. സെക്രട്ടറിയേറ്റിലെ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉമ തോമസിനെ അധിക്ഷേപിച്ചത്. സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല ഗ്രൂപ്പുകളിൽ ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീത്വത്തെ അവഹേളിച്ചെന്ന വിമർശനം ഉയർന്നതിന് പിന്നാലെ…

    Read More »
  • Kerala

    തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു

    തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ഇടഞ്ഞത്. ആന അൽപ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്‍റെ സമയോചിതമായ ഇടപടലിൽ ആനയെ ശാന്തമാക്കി. ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വച്ചാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയുടെ പുറകെ മൊബൈൽ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആന കൂടുതൽ മുന്നോട്ട് പോയി. പോലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു. ഉടൻ തന്നെ കൂടുതൽ പാപ്പാൻമാരെത്തി ആനയെ തളച്ചു.

    Read More »
  • Kerala

    മുഖ്യമന്ത്രി തിരിച്ചെത്തി

    തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സയ്‌ക്ക് ശേഷം ഇന്ന് പുലർച്ചെ തിരിച്ചെത്തി. പുലർച്ചെ മൂന്നു മണിക്കുള്ള വിമാനത്തിൽ ദുബായ് വഴിയാണ് മുഖ്യമന്ത്രി എത്തിയത്. കഴിഞ്ഞ മാസം 24 നാണ് 18 ദിവസത്തെ ചികിൽസക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഭാര്യ കമല, പഴ്സനൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവർ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ജനുവരിയിൽ അദ്ദേഹം യുഎസിൽ ചികിത്സയ്ക്കു പോയപ്പോൾ തുടർചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്കു മൂലമാണു വൈകിയത്. സംസ്ഥാനത്ത് മടങ്ങിയെത്തിയ പിണറായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകും. 12 ന് നടക്കുന്ന ഇടതു മുന്നണി കൺവെൻഷനിൽ മുഖ്യമന്ത്രി പങ്കെടുക്കും.

    Read More »
  • India

    മന്ത്രി പുത്രൻ കുടുങ്ങി, യുവതിയെ പ്രണയം നടിച്ച് വശത്താക്കി; തുടർന്ന് ശീതള പാനീയത്തിൽ ലഹരിമരുന്നു കലർത്തി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി

      ജയ്പൂര്‍: ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം നഗ്നചിത്രം പകര്‍ത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രാജസ്ഥാന്‍ മന്ത്രിയും കോൺഗ്രസ് നേതാവുമായ മഹേഷ് ജോഷിയുടെ മകനെതിരെ കേസ്. മന്ത്രി മഹേഷ് ജോഷിയുടെ മകന്‍ രോഹിത് ജോഷിക്കെതിരെയാണ് ലൈംഗികപീഡനത്തിന് ഡല്‍ഹി പൊലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ജനുവരി 8 മുതല്‍ ഏപ്രില്‍ 17 വരെ പലതവണ പീഡിപ്പിച്ചു എന്നാണ് 23 കാരിയായ ജയ്പൂര്‍ സ്വദേശിനി യുവതിയുടെ പരാതി. ഫെയ്‌സ്ബുക്കിലൂടെയാണ് രോഹിത്തിനെ പരിചയപ്പെട്ടത്. പിന്നീട് ജയ്പുരില്‍വച്ചു കണ്ടുമുട്ടി എന്നും യുവതി പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. രാജസ്ഥാനിലെ സവായ് മധോപുരിലേക്കു 2021 ജനവരി 8ന് യുവതിയെ രോഹിത് ക്ഷണിച്ചു. ആദ്യ കൂടിക്കാഴ്ചയില്‍ പാനീയത്തില്‍ ലഹരിമരുന്നു നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ചു. ബോധമുണര്‍ന്നപ്പോള്‍ നഗ്‌നചിത്രങ്ങളും വീഡിയോയും കാണിച്ച്‌ ഭീഷണിപ്പെടുത്തി. യുവതി പരാതിയില്‍ പറയുന്നു. ഡല്‍ഹിയില്‍ വെച്ചും രോഹിത് പീഡിപ്പിച്ചു. അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുക പതിവായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ നഗ്ന വീഡിയോകള്‍ സമൂഹമാധ്യമത്തിലൂടെ…

    Read More »
  • Kerala

    നിര്‍ബന്ധിച്ച് കുട്ടികള്‍ക്ക് വാക്സിൻ നല്‍കിയെന്ന ആരോപണം വ്യാജമാണെന്ന് ഹൈക്കോടതി

    ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്നെ​ന്ന ആ​രോ​പ​ണം വെ​റും അ​ഭ്യൂ​ഹ​മെ​ന്ന് ഹൈ​ക്കോ​ട​തി. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് എ​റ​ണാ​കു​ളം മു​പ്പ​ത്ത​ടം സ്വ​ദേ​ശി​യാ​യ വി.​എ​സ്. ത​മ്പി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് സോ​ഫി തോ​മ​സ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​വ​സാ​നി​പ്പി​ച്ചു. ആ​ര്‍​ക്കും നി​ര്‍​ബ​ന്ധി​ച്ചു വാ​ക്സി​ന്‍ ന​ല്‍​ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ മു​ഖേ​ന ആ​സൂ​ത്രി​ത​മാ​യ നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു പ​രാ​തി​യോ സം​ഭ​വ​മോ ഹ​ര്‍​ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ല്ല.

    Read More »
  • India

     ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​യെ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തു ത​ട​ഞ്ഞു: സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി ഇ​ട​പെ​ട്ടു

    ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​യെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തു ത​ട​ഞ്ഞെ​ന്ന പ​രാ​തി​യി​ൽ ഇ​ട​പെ​ട്ടു സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ.   ശ​നി​യാ​ഴ്ച റാ​ഞ്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി യാ​ത്ര ചെ​യ്യു​ന്ന​തി​നെ ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ ത​ട​ഞ്ഞെ​ന്നാ​ണു പ​രാ​തി. മ​റ്റു യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​കും എ​ന്നു പ​റ​ഞ്ഞാ​ണ് അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ യാ​ത്ര നി​ഷേ​ധി​ച്ച​ത്. മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നക്കമ്പ​നി​യു​ടെ സി​ഇ​ഒ റോ​ണോ​ജോ​യ് ദ​ത്ത ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.   കു​ട്ടി വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നു​മു​ന്പ് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. അ​വ​സാ​ന നി​മി​ഷം വ​രെ ഗ്രൗ​ണ്ട് സ്റ്റാ​ഫ് കു​ട്ടി ശാ​ന്ത​നാ​കാ​ൻ കാ​ത്തി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. കു​ട്ടി​യു​ടെ അ​സ്വ​സ്ഥ​ത മ​റ്റു യാ​ത്ര​ക്കാ​രെ​യും ബാ​ധി​ച്ചേ​ക്കാം എ​ന്നു ക​രു​തി​യാ​ണ് കു​ട്ടി​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത്.   തു​ട​ർ​ന്ന് കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും താ​മ​സ​സൗ​ക​ര്യം ന​ൽ​കി​യെ​ന്നും തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ യാത്ര​യ്ക്കു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചു.

    Read More »
Back to top button
error: