KeralaNEWS

തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു

തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ഇടഞ്ഞത്. ആന അൽപ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്‍റെ സമയോചിതമായ ഇടപടലിൽ ആനയെ ശാന്തമാക്കി.

ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വച്ചാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയുടെ പുറകെ മൊബൈൽ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആന കൂടുതൽ മുന്നോട്ട് പോയി. പോലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു.

Signature-ad

ഉടൻ തന്നെ കൂടുതൽ പാപ്പാൻമാരെത്തി ആനയെ തളച്ചു.

Back to top button
error: