Month: May 2022
-
Crime
പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരന്‍ ചമഞ്ഞ് യുവതിയെ പറ്റിച്ചു; പ്രതി നടത്തിയത് 39 വിദേശയാത്രകള്‍
ബെംഗളൂരു: പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരന്‍ ചമഞ്ഞ് യുവതിയെ കബളിപ്പിച്ച് പണം തട്ടിയതിന് പിടിയിലായ അരഹന്ത് മോഹന്‍ കുമാര്‍ നാലുവര്‍ഷത്തിനിടെ 39 വിദേശയാത്ര നടത്തിയതായി കണ്ടെത്തല്‍. രണ്ടു ദിവസംമുതല്‍ 20 ദിവസംവരെ നീളുന്ന യാത്രകളാണ് നടത്തിയത്. വിദേശത്തും ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയോയെന്നതുസംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്. വിദേശത്ത് പോയതെന്തിനെന്ന ചോദ്യത്തിന് ഇയാള്‍ തൃപ്തികരമായ മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു. നഗരത്തിലെ പ്രമുഖ കമ്പനിയിലെ സോഫ്റ്റ്വേര്‍ എന്‍ജിനിയറായ യുവതിയെ കബളിപ്പിച്ച് 89 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ ഒരാഴ്ച മുമ്പാണ് രാജാജി നഗര്‍ സ്വദേശിയായ അരഹന്ത് മോഹന്‍കുമാര്‍ അറസ്റ്റിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥാണെന്ന് പറഞ്ഞ് വിമാനത്തില്‍ വെച്ചാണ് യുവതിയെ ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇറ്റലിയിലേക്കും ചെക്ക് റിപ്പബ്ലിക്കിലേക്കുമുള്ള യുവതിയുടെ തള്ളിപ്പോയ വിസാ അപേക്ഷകള്‍ ശരിയാക്കി നല്‍കാമെന്നുപറഞ്ഞാണ് പലതവണയായി പണം തട്ടിയത്. ഇതിനിടെ തീവ്രവാദ ബന്ധം സംശയിച്ച് ചില രാജ്യങ്ങളില്‍ യുവതിയുടെ പേര് കരിമ്പട്ടികയിലുണ്ടെന്നും ഇതൊഴിവാക്കാമെന്ന് പറഞ്ഞും പണം വാങ്ങി. പിന്നീട് തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി…
Read More » -
Crime
‘അറിവോ പങ്കോ ഇല്ല’; ചോദ്യംചെയ്യലില്‍ ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യാ മാധവന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെയും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലെയും ആരോപണങ്ങള്‍ നിഷേധിച്ച് നടി കാവ്യാ മാധവന്‍. ഇന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ അവർ നിഷേധിച്ചത്. കാവ്യയെ ഇന്ന് ക്രൈംബ്രാഞ്ച് നാലര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സഹോരദീ ഭര്‍ത്താവ് സൂരജിന്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാന്‍ കാവ്യയാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ളതായിരുന്ന ശബ്ദ സന്ദേശം. എന്നാല്‍ ഈ രണ്ടു കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ പോലീസിനോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് 4.40-ഓടെയാണ് അവസാനിച്ചത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോണ്‍സംഭാഷണങ്ങളും കണ്ടെടുത്തത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ഇതോടെ…
Read More » -
India
വാർത്തയുടെ തലക്കെട്ടുകളിലല്ല, രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ ശ്രദ്ധിക്കൂ- മോദിയെ പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി: രൂപയുടെ വിപണിമൂല്യം ചരിത്രത്തിലെ ഏറ്റവും താണ നിരക്കിലെത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസം കലര്‍ന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങളില്‍ വരുന്ന സ്വന്തം വാര്‍ത്തകളുടെ തലക്കെട്ടുകളിലല്ല, മറിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. ‘മോദിജി, രൂപയുടെ വിലയിടിയുമ്പോള്‍ താങ്കള്‍ മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിച്ചിരുന്നു. ഇന്ന് രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കുകയാണ്. പക്ഷെ, അക്കാര്യത്തില്‍ ഞാനങ്ങയെ കുറ്റപ്പെടുത്തില്ല. കയറ്റുമതിയെ സംബന്ധിച്ച് രൂപയുടെ മൂല്യം കുറയുന്നത് ഏറെ നല്ലതാണ്. നമ്മള്‍ കയറ്റുമതി വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കുകയും അതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ദയവായി അങ്ങ് സ്വന്തം വാര്‍ത്താ തലക്കെട്ടുകളെ കുറിച്ച് മാത്രം ചിന്തിക്കാതെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ’, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലെത്തിയിരിക്കുകയാണ് രൂപ. ഡോളറിനെതിരെ 77.40 ആണ് രൂപയുടെ തിങ്കളാഴ്ചത്തെ വിപണിമൂല്യം. രാജ്യത്തിന്റെ വിദേശനാണ്യശേഖരം…
Read More » -
Kerala
കോൺഗ്രസിന്റെ പുനരുജ്ജീവനം: കുറുക്കുവഴികളും മാന്ത്രിക വിദ്യകളുമില്ലെന്ന് ഓർമ്മിപ്പിച്ച് സോണിയ ഗാന്ധി
ദില്ലി: കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് കുറുക്കുവഴികളോ മാന്ത്രിക വിദ്യകളോ ഇല്ലെന്ന് ദേശീയ അധ്യക്ഷ സോണിയാഗാന്ധി. ചിന്തൻ ശിബിരത്തിന് മുന്നോടിയായുള്ള ആമുഖ പ്രസംഗത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. പാർട്ടിയെ ശക്തിപ്പെടുത്താൻ വ്യക്തി താത്പര്യത്തിന് അതീതമായി കൂട്ടായി പ്രവർത്തിക്കണം. പാർട്ടി എല്ലാവരിലേക്കും എത്തണമെന്നും സോണിയ പറഞ്ഞു. പാർട്ടി നമുക്കായി നൽകിയതിന് തിരികെ നൽകാനുള്ള സമയമാണിതെന്ന് അവർ പറഞ്ഞു. പാർട്ടി വേദികളിൽ സ്വയം വിമർശനം വേണം. എന്നാൽ അത് വ്യക്തികളുടെ ആത്മവീര്യം തകർത്തു കൊണ്ടാകരുത്. ചിന്തൻ ശിബിരത്തെ വഴിപാടായി കാണരുത്. പ്രത്യയ ശാസ്ത്രപരമായും സംഘടനാ പരമായും കോൺഗ്രസിനെ വെല്ലുവിളി നേരിടാൻ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമായി ശിബിരം മാറണമെന്നും സോണിയ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി കടന്നു.6 സമിതികൾ നൽകിയ നിർദ്ദേശങ്ങൾ സോണിയ ഗാന്ധി പരിശോധിച്ചു. സമിതി അധ്യക്ഷന്മാർ സോണിയ ഗാന്ധിയുമായി ചർച്ച നടത്തി.പാർട്ടിയിൽ സമൂലമാറ്റം നിർദേശിക്കുന്നതിനൊപ്പം ,യുവ ന്യൂനപക്ഷ പ്രാതിനിധ്യം കൂട്ടുന്നതടക്കമുള്ള നിർദേശങ്ങളുമാണ് സമിതി മുൻപോട്ട് വ ച്ചിരിക്കുന്നത്. സംഘടനകാര്യസമിതിയുടെ…
Read More » -
Crime
പഞ്ചാബിൽ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം: ആക്രമണമെന്ന് സംശയം
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിന്റെ മൂന്നാം നിലയിൽ സ്ഫോടനം. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. ആക്രമണമാണോ എന്നതിൽ വ്യക്തത വരാനുണ്ടെന്ന് പഞ്ചാബ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. #BREAKING: Blast reported at the Punjab Police Intel HQs in Mohali, Punjab. Several special units of Police reach spot. Area cordoned off. Blast reportedly via a rocket propelled grenade on the third floor of the building. More details are awaited. pic.twitter.com/vxp66fxy4V — Aditya Raj Kaul (@AdityaRajKaul) May 9, 2022 പ്രദേശത്ത് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ വിശദമായ റിപ്പോർട്ട് തേടി. കെട്ടിടത്തിന്റെ ഉള്ളിലേക്ക് അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » -
Business
റിപ്പോ നിരക്ക് പുതുക്കിയതിനെത്തുടര്‍ന്ന് പലിശ നിരക്ക് വര്‍ധിപ്പിച്ച് പിഎന്‍ബിയും എച്ച്ഡിഎഫ്‌സിയും
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വായ്പ പലിശ നിരക്ക് 0.04 ശതമാനം വര്‍ധിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). പുതുക്കിയ നിരക്ക് ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അടിസ്ഥാന വായ്പാ നിരക്കില്‍ 30 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ധനയാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡ് വരുത്തിയത്. നിലവിലുള്ളതും പുതിയതുമായ വായ്പക്കാരെ ഈ നീക്കം ബാധിക്കും. ബുധനാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപ്രതീക്ഷിത റിപ്പോ നിരക്ക് വര്‍ധനയെത്തുടര്‍ന്ന് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി വായ്പാ ദാതാക്കള്‍ പലിശ നിരക്ക് ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ പിഎന്‍ബിയും എച്ച്ഡിഎഫ്‌സി ലിമിറ്റഡും നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. എച്ച്ഡിഎഫ്സി അതിന്റെ അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണുകള്‍ ബെഞ്ച്മാര്‍ക്ക് ചെയ്തിരിക്കുന്ന ഭവന വായ്പകളുടെ റീട്ടെയില്‍ പ്രൈം ലെന്‍ഡിംഗ് നിരക്ക് 30 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിക്കുകയാണെന്നും, ഇത് വരുന്ന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍…
Read More » -
Business
ഇന്ത്യന്‍ ഇവി മേഖലയില്‍ 48 ബില്യണ്‍ രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ടൊയോട്ട
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായത്തിന് പ്രചോദനമേകുന്ന പദ്ധതിയുമായി ടൊയോട്ട. ഇന്ത്യയില്‍ നിന്ന് ഇവി പാര്‍ട്‌സുകള്‍ നിര്‍മിക്കാന്‍ 48 ബില്യണ്‍ രൂപ (624 ദശലക്ഷം ഡോളര്‍) യുടെ നിക്ഷേപത്തിനാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ടൊയോട്ട കിര്‍ലോസ്‌കര്‍ ഓട്ടോ പാര്‍ട്‌സും കര്‍ണാടകയുമായി 41 ബില്യണ്‍ രൂപ നിക്ഷേപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചതായി ടൊയോട്ട വ്യക്തമാക്കി. ടൊയോട്ട ഇന്‍ഡസ്ട്രീസ് എഞ്ചിന്‍ ഇന്ത്യയാണ് ബാക്കി ഏഴ് ബില്യണ്‍ രൂപയുടെ നിക്ഷേപം നടത്തുന്നത്. ടൊയോട്ടയുടെ നിക്ഷേപത്തിന്റെ ഫലമായി 3,500 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഏകദേശം 3,500 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ വൈസ് ചെയര്‍മാന്‍ വിക്രം ഗുലാത്തി പറഞ്ഞു. വിതരണ ശൃംഖല സംവിധാനം ശക്തമാകുന്നതനുസരിച്ച് പിന്നീട് കൂടുതല്‍ തൊഴിലുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചതോടെ ഇന്ത്യയിലെ ഇവി വില്‍പ്പന ഇരട്ടിയോളമാണ് വര്‍ധിച്ചത്. ക്രിസിലിന്റെ പ്രവചനമനുസരിച്ച്, ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് 2026 സാമ്പത്തിക…
Read More » -
Business
പറന്നുയരാന്‍ ഒരുങ്ങി ജെറ്റ് എയര്‍വേസ്; ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസുകള്‍ പുനരാരംഭിക്കും
ന്യൂഡല്‍ഹി: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ജെറ്റ് എയര്‍വേസ്. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നല്‍കിയതായി ഔദ്യോഗിക രേഖ പുറത്തുവന്നു. നിലവില്‍ ജെറ്റ് എയര്‍വേസിന്റെ പ്രൊമോട്ടര്‍ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യമാണ്. ജെറ്റിന്റെ പഴയ ഉടമസ്ഥന്‍ നരേഷ് ഗോയലാണ്. 2019 ഏപ്രില്‍ 17 നാണ് എയര്‍ലൈന്‍സ് അവസാന സര്‍വീസ് നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച, എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനായി എയര്‍ലൈന്‍, ഹൈദരാബാദ് വിമാനത്താവളത്തിലേക്കും തിരിച്ചും പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. മെയ് ആറിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എയര്‍ലൈന്‍സിന് അയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് അനുവദിച്ചതായി അറിയിച്ചു. മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച സെക്യൂരിറ്റി ക്ലിയറന്‍സിന്റെ അടിസ്ഥാനത്തില്‍ ഷെഡ്യൂള്‍ ചെയ്ത ഓപ്പറേറ്റര്‍ പെര്‍മിറ്റിനായി കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ മാറ്റാനും സുരക്ഷാ ക്ലിയറന്‍സ് അറിയിക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഏവിയേഷന്‍ സേഫ്റ്റി റെഗുലേറ്റര്‍ ഡിജിസിഎയ്ക്കും ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്റര്‍ ബിസിഎഎസിനും കത്ത് അയച്ചിട്ടുണ്ട്. വിമാനവും അതിന്റെ ഭാഗങ്ങളും…
Read More » -
Business
സിബിഐസി വരുമാനം 1,67,540 കോടി രൂപയായി വര്‍ധിച്ചു
ചെന്നൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ്‌ന്റെ (സിബിഐസി) വരുമാനം 1,67,540 കോടി രൂപയായി വര്‍ധിച്ചു. കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയതിന് സിബിഐസിയെ റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പ്രശംസിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍മാര്‍, ചരക്ക് സേവന നികുതി, കസ്റ്റംസ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍മാര്‍ എന്നിവരുടെ വാര്‍ഷിക സമ്മേളനമായ സങ്കല്‍പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി നിര്‍മല സീതാരാമനും സിബിഐസിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുമാന ശേഖരണം, ഡാറ്റ അനലിറ്റിക്‌സിന്റെ ഉപയോഗം, വ്യാജ ഇന്‍വോയ്‌സുകള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍, വിവിധ തുറമുഖങ്ങളില്‍ മയക്കുമരുന്ന് കടത്ത് കണ്ടെത്തല്‍ എന്നിവ 2021-22 ലെ ഏജന്‍സിയുടെ പ്രകടനം മികച്ചതാക്കാന്‍ സഹായിച്ചതായി സിബിഐസി ചെയര്‍മാന്‍ വിവേക് ജോഹ്രി എടുത്തുപറഞ്ഞു. കംപ്ലയന്‍സ് മാനേജ്‌മെന്റ് സ്ട്രാറ്റജി, പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സിസ്റ്റം, വ്യവഹാര മാനേജ്‌മെന്റ് തുടങ്ങി വിവിധ വിഷയങ്ങള്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തു.
Read More » -
Business
ലക്ഷ്യം 3,000 കോടി രൂപ; ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ഫ്യൂച്ചര്‍ ഗ്രൂപ്പ്
ന്യൂഡല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ ഗ്രൂപ്പ് 3,000 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരികള്‍ വില്‍ക്കുന്നു. പാപ്പരത്വ നടപടികളില്‍ നിന്നും രക്ഷ നേടാനാണ് ഈ വിറ്റഴിക്കല്‍. വ്യാഴാഴ്ച്ച ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിലെ 25 ശതമാനം ഓഹരികള്‍ 1,266.07 കോടി രൂപയ്ക്ക് സംയുക്ത സംരംഭ പങ്കാളിയായ ജനറലി ഗ്രൂപ്പിന് വിറ്റിരുന്നു. ഈ ഇടപാടിനു ശേഷവും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് എഫ്ജിഐഐസിഎല്ലില്‍ 24.91 ശതമാനം ഓഹരി ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. അടുത്ത 30-40 ദിവസത്തിനുള്ളില്‍ ഫ്യൂച്ചര്‍ ജെനറലിയിലെ അവശേഷിക്കുന്ന 25 ശതമാനം ഓഹരികളും 1,250 കോടി രൂപയ്ക്ക് വില്‍ക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. കൂടാതെ, ലൈഫ് ഇന്‍ഷുറന്‍സ് സംയുക്ത സംരംഭമായ ഫ്യുച്ചര്‍ ജനറലി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ 33.3 ശതമാനം ഓഹരികളും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് വില്‍ക്കാനുദ്ദേശിക്കുന്നുണ്ട്. വ്യത്യസ്ത ഇടപാടുകളിലൂടെ, ലൈഫ് ഇന്‍ഷുറന്‍സില്‍ അവശേഷിക്കുന്ന 33 ശതമാനം ഓഹരികള്‍ ജെനറലി ഗ്രൂപ്പിനും മറ്റൊരു ഇന്ത്യന്‍ കമ്പനിക്കുമായി 400 കോടി രൂപയ്ക്ക് വില്‍ക്കാനാണുദ്ദേശിക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍…
Read More »