Month: May 2022
-
India
കുത്തബ് മിനാറിന്‍റെ പേര് വിഷ്ണു സ്തംഭ് എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകൾ
യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്ന കുത്തബ് മിനാറിന്‍റെ പേര് വിഷ്ണു സ്തംഭ് എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. കുത്തബ് മിനാറിന് സമീപം പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇതേ തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. ഹിന്ദു സംഘടനയായ മഹാകാൽ മാനവ് സേവയുടെ അംഗങ്ങളാണ് ഈ ആവശ്യവുമായി പ്രതിഷേധിച്ചത്. മുപ്പതോളം ഹിന്ദു സംഘടനാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡൽഹി സുൽത്താനേറ്റിന്‍റെ ആദ്യ രാജാവായ മുഗൾ ഭരണാധികാരി കുത്തബുദ്ദീൻ ഐബക് ആണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്. 1199ലായിരുന്നു കുത്തബ് മിനാറിന്‍റെ നിർമാണം. അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലൈൻ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
Read More » -
Kerala
നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധേക്കേണ്ടതാണ്. വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കും. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധമൊരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാലാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. 2018ലാണ് സംസ്ഥാനത്ത് കോഴിക്കോട് നിപ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 18 പേര്‍ക്ക് നിപ ബാധിച്ചിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. 2019ല്‍ എറണാകുളത്ത് വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധിച്ചെങ്കിലും രക്ഷപ്പടുത്തി. 2021ല്‍ സെപ്റ്റംബറില്‍ കോഴിക്കോട് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. അന്ന് നിപ ബാധിച്ച 12 വയസുകാരന്‍ മരണമടഞ്ഞിരുന്നു. സംഭവം അറിഞ്ഞയുടന്‍ മന്ത്രി വീണാ ജോര്‍ജ് കോഴിക്കോടെത്തി ക്യാമ്പ് ചെയ്ത്…
Read More » -
Kerala
ഇതിഹാസ സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മ അന്തരിച്ചു
ഇതിഹാസ സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളാൽ കഴിഞ്ഞ് കുറച്ച് മാസങ്ങളായി അദ്ദേഹം അവശതയിലായിരുന്നു. സന്തൂർ എന്ന നാടോടി വാദ്യത്തെ ലോകവേദികളിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞരിൽ ഒരാളായിരുന്നു പണ്ഡിറ്റ് ശിവകുമാർ ശർമ്മ. ജമ്മു കശ്മീരിൽ മാത്രം അറിയപ്പെട്ടിരുന്ന സന്തൂരിന് ശർമ്മ ഒരു ക്ലാസിക്കൽ പദവി നൽകുകയും തുടർന്ന് സിത്താർ, സരോദ് തുടങ്ങിയ പരമ്പരാഗതവും പ്രശസ്തവുമായ ഉപകരണങ്ങൾക്കൊപ്പം അതിനെ ഉയർത്തുകയും ചെയ്തു. പ്രശസ്ത സംഗീതഞ്ജനായ ഉമ ദത്തശർമ്മയുടെ മകനായ ശിവകുമാർ അഞ്ചാം വയസ്സു മുതലാണ് അച്ഛനിൽ നിന്നും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചുതുടങ്ങിയത്.
Read More » -
Kerala
കൈരളി റ്റി.എം.റ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിന് ജാമ്യമില്ല
ബിസിനസ് രംഗത്ത് വൻ കുതിച്ചു കയറ്റമായി കടന്നു വന്ന സ്ഥാപനമാണ് കൈരളി റ്റി.എം.റ്റി സ്റ്റീല്‍ ബാര്‍സ്. വിപുലമായ പരസ്യപ്രചരണങ്ങളുടെ അകമ്പടിയോടെ എത്തിയ ഈ സ്ഥാപനത്തിൻ്റെ പതനവും പെട്ടെന്നായിരുന്നു. കൈരളി റ്റി.എം.റ്റി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് 400 കോടിയുടെ ജിഎസ്ടി വെട്ടിപ്പു കേസില്‍ അറസ്റ്റിലായിട്ട് നാളുകളേറെയായി. റിമാന്‍ഡില്‍ കഴിയുന്ന ഹുമയൂണ്‍ കള്ളിയത്തിന് ഇതുവരെ ജാമ്യം ലഭിച്ചി ല്ല. ഇന്നും ഹുമയൂണിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പരിഗണിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഹുമയൂണിന് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. രാമന്‍ പിള്ളയാണ് കോടതിയില്‍ ഹാജരായത്. നിരവധി പ്രമുഖരെ രക്ഷിച്ച പരിചയമുള്ള അഡ്വ രാമന്‍ പിള്ളയുടെ വാദങ്ങൾ ഹുമയൂണ്‍ കള്ളിയത്തിന്റെ കാര്യത്തില്‍ വിലപ്പോയില്ല. സംസ്ഥാന സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന ആരോപണം നേരിടുന്ന കേസിനാസ്പദമായ കുറ്റകൃത്യം ഗൗരവമേറിയതാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹച്ചര്യം നിലനില്‍ക്കുന്നു എന്നു കാണിച്ചാണ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഇനി…
Read More » -
Crime
വിജയ് ബാബുവിനെതിരെയുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കണം :കൊച്ചി സിറ്റി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് വീണ്ടും കത്തയച്ചു
വിജയ് ബാബുവിനെതിരെയുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കണം :കൊച്ചി സിറ്റി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് വീണ്ടും കത്തയച്ചു പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ക്കഴിയുന്ന നടനും നിർമാതാവുമായ പ്രതി വിജയ് ബാബുവിനെതിരെയുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ആഭ്യന്ത മന്ത്രാലയത്തിന് വീണ്ടും കത്തയച്ചു. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതിയില്‍നിന്നു ലഭിച്ച അറസ്റ്റ് വാറന്റ് ആഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനും ദുബായി പോലീസിനും കൈമാറിയിരുന്നു. നടപടികള്‍ വേഗത്തിലാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന് കൊച്ചി സിറ്റി പോലീസ് വീണ്ടും കത്തയച്ചിരിക്കുന്നത്. അതേസമയം ദുബായിയില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിന്റെ ഒളിത്താവളം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ അറസ്റ്റ് വേഗത്തിലാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. വിജയ് ബാബുവിന്റെ താമസസ്ഥലത്തിന്റെ വിലാസം കിട്ടിയാലുടന്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. അതേസമയം ഇയാള്‍ ഇരയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഫോണ്‍ നമ്പറുകളെല്ലാം സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. നിലവില്‍ വിദേശത്തുള്ള…
Read More » -
NEWS
റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേർണലിസ്റ്റായിരുന്നു 38-കാരനായ ഡാനിഷ്.
അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ.ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകർത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്സറിന് അദ്ദേഹത്തെ അർഹനാക്കിയത്. 2018ലും ഡാനിഷ് സിദ്ദിഖി പുലിറ്റ്സർ സമ്മാനത്തിന് അർഹനായിട്ടുണ്ട്. റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ നേർക്കാഴ്ചാ ചിത്രങ്ങളായിരുന്നു അദ്ദേഹത്തെ പുലിറ്റ്സറിന് അന്ന് അർഹനാക്കിയത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ഫോട്ടോ ജേണലിസ്റ്റുകളും ഇന്ത്യക്കാരുമായ അദ്‍നാൻ അബീദി, സന ഇർഷാദ്, അമിത് ദവെ എന്നിവർക്കൊപ്പമാണ് സിദ്ദിഖി പുരസ്കാരത്തിന് അർഹനായത്.റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേർണലിസ്റ്റായിരുന്നു 38-കാരനായ ഡാനിഷ്. കാണ്ഡഹാര്‍ സിറ്റിയിലെ സ്പിന്‍ ബോള്‍ഡാക്ക് ജില്ലയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. താലിബാന്‍ പിടികൂടുമ്പോള്‍ ഡാനിഷിന് ജീവനുണ്ടായിരുന്നു. അവര്‍ ഡാനിഷിനെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്തി. എന്നാൽ പരിക്കേറ്റ സിദ്ദിഖി ഒരു പള്ളിയിൽ അഭയം തേടിയെങ്കിലും ഇവിടെയെത്തിയ താലിബാൻ സൈനികർ അദ്ദേഹത്തെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയുമായിരുന്നു.
Read More » -
Kerala
ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ പുതിയ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍
മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ പുതിയ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആദ്യ സത്യവാങ്മൂലം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ആദ്യസത്യവാങ്മൂലത്തെ മറികടക്കുന്നതിനായി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.
Read More » -
Kerala
മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെതിരെ വീണ്ടും കേസ്
മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പൂഞ്ഞാര്‍ മുൻ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് സ്വമേധയാ കേസെടുത്തത്. 135 A, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസം വെണ്ണലയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ പിസി ജോര്‍ജ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്. മതവിദ്വേഷ പ്രചരണം നടത്തി, സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലും പ്രസംഗിച്ചു എന്നിവയാണ് പൊലീസ് ആരോപണം.
Read More » -
Kerala
വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു: ചെന്നിത്തല
നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാതെ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സാധാരണ സിപിഎം തെരഞ്ഞെടുപ്പു വരുമ്പോൾ ചില ചെപ്പടിവിദ്യകൾ കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാറുണ്ട്. ഇപ്രാവശ്യം അതും ഇത് വരെ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണം. കനത്ത വിലക്കയറ്റം സാധാരണക്കാരുടെ കുടംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍ക്കാർ ഇടപെടാതെ മാറി നില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയിലധികം വിലയാണ് ഓരോ സാധനങ്ങള്‍ക്കും ഇപ്പോൾ വര്‍ധിച്ചിരിക്കുന്നത്. പിണറായി സർക്കാർ ആദ്യം അധികാരത്തില്‍ കയറിയപ്പോഴുണ്ടായ വാഗ്ദാനം അഞ്ച് വര്‍ഷത്തേക്ക് അവശ്യ സാധനങ്ങളുടെ വില മാവേലി സ്റ്റോറുകളിൽ വര്‍ധിക്കില്ലെന്നായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിലും വന്‍ വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കേരളത്തിനോട് അടുത്ത് കിടക്കുന്ന ശ്രീലങ്കയിൽ നടക്കുന്ന കാര്യങ്ങൾ നമുക്ക് പാഠമാകണം .അത് കൊണ്ട് സര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ച് നിര്‍ത്തി ജനങ്ങള്‍ക്ക് ന്യായ വിലയ്ക്ക്…
Read More » -
Pravasi
കുവൈറ്റിൽ പ്രവാസികൾക്ക് ഫാമിലി വിസകൾ അനുവദിച്ചു തുടങ്ങി
കുവൈറ്റിൽ പ്രവാസികൾക്ക് ഫാമിലി വിസകൾ അനുവദിച്ചു തുടങ്ങി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന കുടുംബ വിസകളാണ് വീണ്ടും അനുവദിച്ചു തുടങ്ങിയത്. രാജ്യത്ത് കോവിഡ് സംബന്ധമായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഈ മാസം ആദ്യം മുതൽ തന്നെ പിൻവലിച്ചിരുന്നു . ഇതോടെ പ്രവാസികൾക്ക് ഫാമിലി വിസകൾ ലഭിക്കുന്നതിനായി കുവൈറ്റ് റസിഡൻസ് അഫയേഴ്‍സ് വകുപ്പിനെ സമീപിക്കാനാവും. അതേസമയം, കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നേരത്തെ നിലവിലുണ്ടായിരുന്ന ശമ്പളം അടക്കമുള്ള നിബന്ധനകൾ പാലിക്കണം. ഇവയ്‍ക്ക് വിധേയമായിട്ടായിരിക്കും വിസ അനുവദിക്കുക.
Read More »