Month: May 2022

  • Kerala

    അടുത്ത നാലു ദിവസം സംസ്ഥാനത്ത് കനത്ത മഴ

    അടുത്ത നാലു ദിവസം സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക സാധ്യത. വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കോട്ടയം പൂഞ്ഞാറിൽ അതിശക്തമായ മഴയാണ് പെയ്തത്. 15 സെന്‍റീമീറ്റർ മഴയാണ് പൂഞ്ഞാറിൽ പെയ്തിറങ്ങിയത്. ഈ മാസം 15 വരെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

    Read More »
  • Crime

    മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

    ആലപ്പുഴയിലെ പോലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട്പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ റെനീസാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റവും സ്ത്രീധനപീഡന വകുപ്പും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. മാനസികപീഡനമാണു യുവതിയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭര്‍ത്താവ് റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാളുടെ മാനസികവും ശാരീരികവുമായ പീഡനമാണ് സംഭവത്തിന് പിന്നിലെന്ന് മരിച്ച നെജിലയുടെ ബന്ധുക്കള്‍ പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണു പ്രാഥമികനിഗമനം.

    Read More »
  • Kerala

    തൃശൂരിൽ കനത്ത മഴ, പൂരം വെടിക്കെട്ട് വീണ്ടും മാറ്റി; ഞായറാഴ്ച നടത്തിയേക്കും

    തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കേണ്ട വെടിക്കെട്ട് വീണ്ടും മാറ്റി. വൈകീട്ട് ഏഴിന് പൊട്ടിക്കാനായിരുന്നു തീരുമാനമെങ്കിലും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് മാറ്റി വെക്കാൻ ധാരണയായത്. ബുധനാഴ്ച വെളുപ്പിന് മൂന്ന് മണിക്ക് നടത്തേണ്ട വെടിക്കെട്ട് മഴ മൂലം രാത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ അന്തരീക്ഷം തീരെ അനുകൂലമല്ലാത്തതു കൊണ്ട് വീണ്ടും മാറ്റിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം. ദേവസ്വം ഭാരവാഹികളും കളക്ടറും കമ്മീഷണറും സ്ഥലത്ത് പരിശോധന നടത്തി. പകല്‍പൂരവും അനുബന്ധ ചടങ്ങുകളും മഴയില്ലാത്തതിനാൽ തടസങ്ങളില്ലാതെ നടന്നു. വൈകുന്നേരത്തോടെ തൃശൂർ നഗരത്തിൽ മഴ ആരംഭിച്ചു. ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് ആലോചന. കളക്ടറും ദേവസ്വം ഭാരവാഹികളും കമ്മീഷണറും ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. വര്‍ണപ്പൂരം ഒരുക്കുന്നതായിരുന്നു ഇന്നലെ നടന്ന കുടമാറ്റം. വര്‍ണക്കുടകള്‍ക്കു പുറമെ എല്‍.ഇ.ഡി കുടകളും ഇക്കുറി കുടമാറ്റത്തില്‍ സ്ഥാനം പിടിച്ചു. ഭദ്രകാളിയും, ശിവനും, ശിവലിംഗവും, പാമ്പുമെല്ലാം. കുടമാറ്റത്തിന് മാറ്റ് കൂട്ടി. ഇലഞ്ഞിത്തറമേളത്തിനു ശേഷം തിരുവമ്പാടി പാറമേക്കാവ് പൂരങ്ങള്‍ തമ്മില്‍ കാണുന്നതാണ് കുടമാറ്റം.…

    Read More »
  • India

    യുവാവിനെ പ്രലോഭിപ്പിച്ച് മദ്യപിപ്പിച്ച് ബോധം കെടുത്തി പണവും ബൈക്കും വിലകൂടിയ മൊബൈലും കവർന്നു, ഒടുവിൽ ബൈക്കും ജെസിബിയുമായി കൂട്ടിയിടിച്ച് മോഷ്ടാവ് ആശുപത്രിയിൽ; സിനിമാക്കഥയെ വെല്ലും ഒരു മോഷണക്കഥ

    പത്തനംതിട്ട: യുവാവിനെ കുടിപ്പിച്ച് കിടത്തി പണവും മൊബൈല്‍ ഫോണും വാഹനവും മോഷ്ടിച്ച് കടന്ന കള്ളൻ ബൈക്കും ജെസിബിയുമായി കൂട്ടിയിടിച്ച് ആശുപത്രിയിലായി. കവര്‍ച്ചയ്ക്ക് ഇരയായ യുവാവ് ബോധം തെളിഞ്ഞപ്പോൾ പള്ളിയിലെത്തി മണിയടിച്ച് സഹായത്തിന് ആളെക്കൂട്ടി. നാട്ടുകാർ ഉടൻ പൊലീസിനെ വരുത്തി. പൊലീസ് കസ്റ്റിയിലെടുപ്പോള്‍ സകല കുറ്റവും സമ്മതിച്ച് കവര്‍ച്ചക്കാരൻ്റെ കുമ്പസാരം. കീഴ്‌വായ്പൂര്‍ സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന ഈ മോഷണക്കേസില്‍ ട്വിസ്റ്റുകള്‍ ഒരുപാടുണ്ട്. കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാംവീട്ടില്‍ തരുണ്‍ തങ്കച്ചൻ (35) ആണ് കൊള്ളയടിക്കപ്പെട്ടത്. മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയില്‍ പ്രഭന്‍ (34) ആണ് പ്രതി. അമിതമായി മദ്യം കഴിച്ച് ബോധം മറഞ്ഞിരുന്നു തരുണിന്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ അടുത്തുള്ള ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കയറി കൂട്ടമണി അടിക്കുകയായിരുന്നു. ഓടിക്കൂടിയ വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസില്‍ വിവരം അറിയിച്ചു. കീഴ്‌വായ്പൂർ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ് ഐ ജയകൃഷ്ണന്‍ നായരും സംഘവും സമയം കളയാതെ സ്ഥലത്ത് പാഞ്ഞെത്തി. ആളുകള്‍ വളഞ്ഞുവച്ച യുവാവിനെ…

    Read More »
  • Breaking News

    ഭർതൃവീട്ടിൽ ശുചിമുറി ഇല്ലെന്ന് പറഞ്ഞ് നവവധു ജീവനൊടുക്കി

    ഭർത്താവിൻ്റെ വീട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മനംനൊന്ത് നവവധു തൂങ്ങി മരിച്ചു. ഭർതൃഗൃഹത്തിൽ ശുചിമുറി ഇല്ലെന്ന് പറഞ്ഞാണ് യുവതി ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. അരിസിപെരിയൻകുപ്പം സ്വദേശി കാർത്തികേയന്റെ ഭാര്യ രമ്യ (27) ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്നു രമ്യ. സ്വന്തം വീട്ടിലെ ഫാനിലാണ് രമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുറിയിൽ എത്തിയ അമ്മയാണ് രമ്യയെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏപ്രിൽ ആറിനായിരുന്നു രമ്യയുടെ വിവാഹം. ഭർത്താവിന്റെ വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ വിവാഹ ശേഷവും രമ്യ സ്വന്തം വീട്ടിലാണ് കഴിഞ്ഞത്. ശുചിമുറി വേണമെന്ന് രമ്യ ഭർത്താവ് കാർത്തികേയനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് മിക്കപ്പോഴും വഴക്കിലാണ് കലാശിച്ചത്. രമ്യയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    എല്‍.എല്‍.ബി പരീക്ഷയ്ക്ക് കോപ്പിയടിച്ച പോലീസ് സിഐ ഉൾപ്പെടെ നാലുപേരെ സ്ക്വാഡ് പൊക്കി

    തിരുവനന്തപുരം: എല്‍.എല്‍.ബി. പരീക്ഷയ്ക്കിടെ കോപ്പയടിച്ചതിന് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് പേരെ സര്‍വ്വകലാശാലാ സ്ക്വാഡ് പിടികൂടി.ലോ അക്കാദമി ലോ കോളജിലാണ് സംഭവം. പോലീസ് ട്രെയിനിങ് കോളജ് സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് ആണ് പിടിയിലായ പോലീസ് ഉദ്യോഗസ്ഥന്‍. ഈവനിംഗ് കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. മറ്റ് മൂന്നു പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പബ്ലിക് ഇന്റര്‍നാഷണല്‍ പേപ്പറിന്റെ പരീക്ഷയ്ക്കിയിടെയാണ് സ്ക്വാഡിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. പരീക്ഷ ആരംഭിച്ച്‌ അരമണിക്കൂറിനുള്ളില്‍ നാല് പേരെയും പിടികൂടി. സ്ക്വാഡ് ഇവരില്‍ നിന്നും ഹാള്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കസ്റ്റഡിയിലെടുക്കുകയും സത്യവാങ്മൂലം എഴുതിവാങ്ങുകയും ചെയതു. പിടിയിലായ നാല് പേര്‍ക്കുമെതിരെ സര്‍വ്വകലാശാലയുടെ നടപടി ഉണ്ടാകും. ആദര്‍ശിനെതിരെ ഇതിന് പുറമെ വകുപ്പ് തല നടപടിയും ഉണ്ടാകും. ആദര്‍ശ് കോപ്പിയടിക്കുന്നതിനായി ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പഠനാവശ്യത്തിനെന്ന പേരില്‍, രണ്ട് മാസമായി ഇയാള്‍ അവധിയിലായിരുന്നു എന്ന് ട്രെയിനിങ് കോളജ് അധികൃതര്‍ അറിയിച്ചു.

    Read More »
  • Kerala

    നഴ്‌സുമാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

    പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ നഴ്‌സുമാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.   കേരളത്തിലെ നഴ്‌സുമാര്‍ നടത്തുന്ന മാതൃകാപരമായ സേവനങ്ങള്‍ അഭിനന്ദനീയമാണ്.സേവനത്തിന്റെ പേരില്‍ സ്വന്തം ജീവന്‍വരെ അര്‍പ്പിച്ച നഴ്‌സുമാരും നമുക്കിടയിലുണ്ട്. കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മലയാളി നഴ്‌സുമാരുടെ സേവനം പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.   കൊവിഡ് മഹാമാരിയുള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കുന്നതില്‍ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നഴ്‌സസ് ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

    Read More »
  • Kerala

    സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്‌ലിയാർക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി മാത്യു ടി. തോമസ്

    സമ്മാനം വാങ്ങാൻ പെൺകുട്ടിയെ വേദിയിലേക്കു ക്ഷണിച്ചതിനു സംഘാടകരെ ശകാരിച്ച സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്‌ലിയാർക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി മാത്യു ടി. തോമസ്. ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിലൂടെയാണ് അദ്ദേഹം പെൺകുട്ടിക്ക് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം സമസ്തയുടെ സ്കൂളിലെ കുട്ടികൾക്കു സമ്മാനം നൽകുന്ന വേദിയിലാണ് പെൺകുട്ടിയെ വേദിയിൽ വിളിച്ചു സമ്മാനം നൽകിയതിനെ സമസ്ത നേതാവ് പരസ്യമായി വിമർശിച്ചത്. പെൺകുട്ടി സമ്മാനം വാങ്ങാൻ വേദിയിൽ നിൽക്കവേയായിരുന്നു സംഘാടകരോടു സമസ്ത നേതാവ് തട്ടിക്കയറിയത്. പതിനാറു വയസുള്ള പെൺകുട്ടിയെ ആരോടു ചോദിച്ചാണ് വേദിയിലേക്കു വിളിച്ചതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ആവശ്യമെങ്കിൽ പെൺകുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു സർട്ടിഫിക്കറ്റ് കൊടുക്കണമായിരുന്നെന്നും അദ്ദേഹം നിർദേശിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: “കഷ്ടം! സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിനു സംഘാടകർക്കു മേൽ മതനിഷ്ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി. പഠന മികവിന് സമ്മാനിതയായത് 16 വയസുകാരി പെൺകുട്ടി യായിപ്പോയത് കൊണ്ട് ഇത്ര മ്ലച്ഛത്തരം പാടുണ്ടോ?…

    Read More »
  • ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവം: പ്രതികൾ അറസ്റ്റിൽ

    ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ മൃതദേഹം കഷണങ്ങളായി മുറിച്ചതു തടിമില്ലിൽനിന്നു കൊണ്ടുവന്ന മരക്കട്ടയും ഇറച്ചിവെട്ടുന്ന കത്തിയുമുപയോഗിച്ച്. മുറിച്ചുമാറ്റിയ മൃതദേഹം പിന്നീട് പ്ലാസ്റ്റിക് കവറിലാക്കി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു. അറസ്റ്റിലായ ഷൈബിൻ അഷ്റഫ് തടവിൽ പാർപ്പിച്ച മൈസൂരു സ്വദേശി ഷാബാ ഷെരീഫാണ് ദാരുണമായി കൊല്ലപ്പെട്ടത്.   മൂലക്കുരുവിന്‍റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു പോലീസ്പറഞ്ഞു. നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിൻ അഷ്റഫിന്‍റെ നേതൃത്വത്തിലായിരുന്നു കൊലപാതകം.   2020 ഒക്ടോബറിൽ ഷൈബിന്‍റെ വീട്ടിൽവച്ചായിരുന്നു സംഭവം. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്. കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു. ഒറ്റമൂലി മനസിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്‍റെ പദ്ധതിയെന്നു പോലീസ് പറഞ്ഞു. വ്യവസായി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), തങ്ങളകത്ത് നൗഷാദ് (41) ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരാണ്അറസ്റ്റിലായത്.

    Read More »
  • Kerala

    പെണ്‍കുട്ടികളെ വേദിയില്‍ കയറ്റരുതെന്ന സമസ്ത നേതാവിന്റെ പരാമര്‍ശത്തില്‍ വിവാദം പുകയുന്നു

    പെണ്‍കുട്ടികളെ വേദിയില്‍ കയറ്റരുതെന്ന സമസ്ത നേതാവിന്റെ പരാമര്‍ശത്തില്‍ വിവാദം പുകയുന്നു. പെണ്‍കുട്ടികളെ ഇത്തരത്തില്‍ അപമാനിക്കുന്നത് സമുദായത്തിന് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം നിലപാടെടുക്കുമ്പോള്‍ , MT അബ്ദുല്ല മുസ്ല്യാര്‍ക്ക് പിന്തുണയുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.മലപ്പുറം രാമപുരത്തെ ചടങ്ങിലാണ് , വേദിയില്‍ പെണ്‍കുട്ടി വന്നതിനെതിരെ സമസ്ത ജോയിന്റ് സെക്രട്ടറിയും, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി.അബ്ദുള്ള മുസ്ലിയാരുടെ ഇടപെടലുണ്ടായത്.   ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിമര്‍ശനങ്ങളുയര്‍ന്നു. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു കടന്നുപോകേണ്ടി വരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമുണ്ടാകുമെന്ന് മുന്‍ MSF ഹരിത നേതാവ് ഫാത്തിമ തഹ്ലിയ ഫേസ് ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു .അബ്ദുല്ല മുസ്ല്യാരെ പിന്തുണച്ചും പോസ്റ്റുകളെത്തി. അബ്ദുല്ല മുസ്ല്യാര്‍ക്കെതിരായ വിമര്‍ശനം ഇസ്ലാമോഫോബിയ ആണെന്നും, മതവിരോധികളും, അരാജക വാദികളും നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെണ്‍കുട്ടികളുടെ പുരോഗമനം സാധ്യമായതെന്നും MT അബ്ദുല്ല മുസ്ല്യാരെ ന്യായീകരിച് MSF സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പ്രതികരിച്ചു.   വിവാദങ്ങള്‍ അവഗണിക്കണമെന്നും, അത് ചിലര്‍ക്ക് രസമാണെന്നും,…

    Read More »
Back to top button
error: