KeralaNEWS

അടുത്ത നാലു ദിവസം സംസ്ഥാനത്ത് കനത്ത മഴ

അടുത്ത നാലു ദിവസം സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക സാധ്യത. വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച കോട്ടയം പൂഞ്ഞാറിൽ അതിശക്തമായ മഴയാണ് പെയ്തത്. 15 സെന്‍റീമീറ്റർ മഴയാണ് പൂഞ്ഞാറിൽ പെയ്തിറങ്ങിയത്. ഈ മാസം 15 വരെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Back to top button
error: