CrimeNEWS

മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

ആലപ്പുഴയിലെ പോലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട്പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ റെനീസാണ് അറസ്റ്റിലായത്.

ആത്മഹത്യാ പ്രേരണാകുറ്റവും സ്ത്രീധനപീഡന വകുപ്പും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. മാനസികപീഡനമാണു യുവതിയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

Signature-ad

ഭര്‍ത്താവ് റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാളുടെ മാനസികവും ശാരീരികവുമായ പീഡനമാണ് സംഭവത്തിന് പിന്നിലെന്ന് മരിച്ച നെജിലയുടെ ബന്ധുക്കള്‍ പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണു പ്രാഥമികനിഗമനം.

Back to top button
error: