Month: May 2022

  • NEWS

    രാജ്യസഭാ എം.പി അഡ്വ.എ.എ.റഹീമിന് നാട്ടുകാർ നൽകിയത് രണ്ടായിരത്തോളം കുടകൾ

    തിരുവനന്തപുരം: രാജ്യസഭാ എം.പിയായി നാട്ടിലെത്തിയ അഡ്വ.എ.എ.റഹീമിന് സ്വീകരണം ഒരുക്കി രണ്ടായിരത്തോളം കുടകൾ സമ്മാനിച്ച് നാട്ടുകാര്‍.ചടങ്ങിനെക്കാള്‍ ഏറെ ശ്രദ്ധ നേടിയത് നാട്ടുകാര്‍ എം.പിക്ക് നല്‍കിയ ഈ സമ്മാനമായിരുന്നു.വ്യത്യസ്തമായ അനുമോദന ചടങ്ങിനെ കുറിച്ചും, ഉപഹാരത്തെ കുറിച്ചും റഹീം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കുട കൊണ്ടൊരു പുതിയ മാതൃക ഇന്നലെ എന്റെ നാട് എനിക്കൊരുക്കിയ സ്വീകരണമായിരുന്നു. പഠിച്ചും കളിച്ചും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയും വളര്‍ന്ന നാട്ടില്‍ എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ എനിക്കൊരുക്കിയ സ്വീകരണം. സ്വീകരണത്തിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഒരു പുതിയ മാതൃക ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ഫലകങ്ങളും, പൊന്നാടയുമെല്ലാം പരമാവധി ഒഴിവാക്കാന്‍ സംഘാടക സമിതി നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. വരുന്നവരെല്ലാം കുടകള്‍ കൊണ്ടുവരണം. സ്വീകരണമായി കുടകള്‍. ഇന്നലെ സ്വീകരണമായി ലഭിച്ചത് രണ്ടായിരത്തോളം കുടകള്‍. കുടകള്‍ ശേഖരിച്ചത് കൃത്യമായ ഉദ്ദേശ്യത്തോടെ ആയിരുന്നു. ഞങ്ങളുടെ പഞ്ചായത്തിലെ എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്ക് ഈ കുടകള്‍ വിതരണം ചെയ്യും. ഈ ആശയത്തോട് നാട്ടുകാരില്‍ നിന്നുമുണ്ടായത് മികച്ച പ്രതികരണമായിരുന്നു. റെസിഡന്റ്‌സ്…

    Read More »
  • NEWS

    ലോട്ടറി വിൽപ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ  ആഗ്രഹം സ്ഥലമാക്കി മകൾ;ബങ്കളം ലക്ഷം വീട് കോളനിയിലെ രാഖി ഇനി ഡോക്ടർ

    കാസർകോട് ;ബങ്കളം ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട രാഖിമോൾ ഇനി ഡോ. രാഖി. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇ വർഷം എം. ബി. ബി. എസ് പാസായി അവിടെ തന്നെ ഹൗസ് സർജൻസിയിൽ പ്രാക്റ്റിസ്‌ തുടങ്ങിയിരിക്കുകയാണ് ഡോ രാഖി. ബങ്കളം ലക്ഷം വീട് കോളനിയിലെ ടി. വി രാഘവൻ വി. എം ശോഭന ദമ്പതികൾക്ക് ഇത് സ്വപ്ന സാക്ഷാത്കാരം കൂടിയാണ്.  കഴിഞ്ഞ 15 വർഷത്തിലധികമായി നീലേശ്വരം നഗരത്തിൽ  നടന്നു  ലോട്ടറി വിൽപ്പന നടത്തി വരികയാണ് രാഘവൻ. ടിക്കറ്റ് വിറ്റ് കിട്ടുന്ന  വരുമാനത്തിലാണ്‌ പഠിക്കാൻ മിടുക്കിയായ മകളെ പഠിപ്പിച്ചത്. ഒന്ന് മുതൽ അഞ്ച് വരെ കക്കാട്ട് ഗവ: ഹൈസ്ക്കൂളിലായിരുന്നു പഠനം. തുടർന്ന് ആറ് മുതൽ പ്ലസ് ടു വരെ പെരിയ നവോദയ വിദ്യാലയത്തിലും. 2016 ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി.ആദ്യ അലോട്ട്മെന്റിൽ തന്നെ മെറിറ്റ് അടിസ്‌ഥാനത്തിൽ പ്രവേശനം ലഭിക്കുകയും ചെയ്തു.മടിക്കേരി പഞ്ചായത്തിൽ മാവിലൻ സമുദായത്തിലെ ആദ്യ ഡോക്ടർ കൂടിയാണ് രാഖി

    Read More »
  • NEWS

    ചരിത്ര വിധിയുമായി സുപ്രീംകോടതി; രാജ്യദ്രോഹക്കുറ്റങ്ങൾ മരവിപ്പിച്ചു

    ന്യൂഡൽഹി:  രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 A വകുപ്പ് മരവിപ്പിച്ച്‌ സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. വകുപ്പ് പുന പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയ സ്യുപ്രീം കോടതി, പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും നിര്‍ദേശിച്ചു.

    Read More »
  • NEWS

    ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു

    വടക്കാഞ്ചേരി: അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു.മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ബസിലുണ്ടായിരുന്നത്.

    Read More »
  • Kerala

    തൃശ്ശൂർ പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിക്ക്

    ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിക്ക് നടക്കും. മഴ കനത്തതോടെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്. ഇന്നത്തെ കലാവസ്ഥ വിലയിരുത്തി വെടിക്കെട്ടിന് പുതിയ സമയം നിശ്ചയിക്കുമെന്നായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നേരത്തെ അറിയിച്ചിരുന്നത്. ഇരു ദേവസ്വങ്ങളും നടത്തിയ അടിയന്തിര യോ​ഗത്തിലാണ് വെടിക്കെട്ട് മാറ്റിവെക്കാൻ തീരുമാനമായത്. ഇന്നലെ കുടമാറ്റം നടത്തിയ സമയത്തും കനത്ത മഴ ഉണ്ടായിരുന്നു. രാത്രി വൈകിയും മഴ തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെച്ചത്.  

    Read More »
  • Kerala

    കെ വി തോ​മ​സി​ന്‍റെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്,പ്ര​ത്യേ​കം ക്ഷ​ണി​ക്കാ​ന്‍ തൃ​ക്കാ​ക്ക​ര​യി​ല്‍ ക​ല്യാ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

    തൃ​ക്കാ​ക്ക​ര​യി​ലെ പ്ര​ച​ര​ണ​ത്തി​ന് യു​ഡി​എ​ഫ് ത​ന്നെ ക്ഷ​ണി​ച്ചി​ല്ലെ​ന്ന കെ.​വി. തോ​മ​സി​ന്‍റെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പ്ര​ത്യേ​കം ക്ഷ​ണി​ക്കാ​ന്‍ തൃ​ക്കാ​ക്ക​ര​യി​ല്‍ ക​ല്യാ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​ട​തു​പ​ക്ഷ​ത്തി​നു വേ​ണ്ടി കെ.​വി. തോ​മ​സ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രു​ന്ന ഇ​ട​ത് ക​ൺ​വെ​ൻ​ഷ​നി​ലും തോ​മ​സ് പ​ങ്കെ​ടു​ത്തേ​ക്കും.  തോ​മ​സു​മാ​യി ഇ​നി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം

    Read More »
  • Kerala

    ആലപ്പുഴയിലെ നെജ്‌ലയുടെ മരണം ആത്മഹത്യയല്ല കൊലപാതകമെന്ന് സഹോദരൻ, റനീസും കാമുകിയും ചേര്‍ന്ന് നെജ്‌ലയെയും കുട്ടികളെയും കൊലപ്പെടുത്തി എന്നും ആരോപണം

    ആലപ്പുഴ: മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി സഹോദരൻ നഫ്‌ള രംഗത്ത്. നെജ്‌ലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും നഫ്‌ള പറയുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ റെനീസിന്റെ ഭാര്യ 28 വയസ്സുള്ള നെജ്ലയാണ് അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. അഞ്ചുവയസ്സുകാരന്‍ മകൻ ടിപ്പുസുല്‍ത്താനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും ഒന്നര വയസുകാരി മകൾ മലാലയെ ഷാള്‍ ഉപയോഗിച്ച്‌ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്നാണ് നിഗമനം. നെജ്ലയുടെ മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിലും മക്കളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആലപ്പുഴ എ.ആര്‍ ക്യാംപിനു സമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതേ തുടർന്ന് റെനീസിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നെജ്‌ല എന്നും റനീസും അയാളുടെ കാമുകിയും…

    Read More »
  • Local

    ഉന്നത പൊലീസുദ്യോ​ഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: ഉന്നത പോലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.ജി.പി. അനിൽകാന്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് വിളിപ്പിച്ചത്. ഡിജിപി അനിൽ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജൻസ് എഡിജിപി എന്നിവരെയാണ് വിളിപ്പിച്ചത്. വിദ്വേഷ പ്രസം​ഗം നടത്തിയതിന് ജനപക്ഷം നേതാവ് പിസി ജോർജിനെതിരേയുളള കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചസംഭവിച്ചെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. ആർഎസ്എസ്, എസ്ഡിപിഐ സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കാൻ ജാഗ്രത വേണമെന്ന് യോ​ഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഈ മാസം 13-ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.  

    Read More »
  • Kerala

    അസാനി ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും

    അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രപ്രദേശ്, ഒഡീഷ തീരം തൊടും. മണിക്കൂറിൽ 105 കിലോമീറ്റർ വേഗമുള്ള ചുഴലിക്കാറ്റ് തീരത്തെത്തുന്പോൾ ശക്തി ക്ഷയിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ആന്ധ്രയുടെ തെക്കുകിഴക്കൻ തീരദേശമായ കാക്കിനഡ, ഒഡീഷയുടെ തെക്കു പടിഞ്ഞാറൻ തീരമായ ഗോപാൽപുർ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശമുണ്ട്. തീരദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപാർപ്പിച്ചു. പശ്ചിമബംഗാളിലും മഴ കനത്തു. വ്യാഴാഴ്ചവരെ കേരളമുൾപ്പെടെയുള്ള തീര സംസ്ഥാനങ്ങളിൽ തുടർച്ചയായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപാത്ര പറഞ്ഞു.

    Read More »
  • NEWS

    നാലര വയസുകാരനെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കി; അമ്മയുടെ കാമുകൻ കുറ്റക്കാരൻ;ശിക്ഷ ഇന്ന് വിധിക്കും

    തൊടുപുഴ: നാലര വയസുകാരനെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയെന്ന കേസില്‍ അമ്മയുടെ കാമുകന്‍ കുറ്റക്കാരനെന്ന് കോടതി.തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസില്‍ വീട്ടില്‍ അരുണ്‍ ആനന്ദ്‌ (36) ആണ് കുറ്റക്കാരനെന്നു തൊടുപുഴ പോക്‌സോ കോടതി കണ്ടെത്തിയത്.ശിക്ഷ ഇന്ന് വിധിക്കും. 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു കേസിനാസ്‌പദമായ സംഭവം.കുട്ടിയുടെ പിതാവിന്റെ മരണശേഷം മാതാവ്‌ പ്രതിയോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇരയായ കുട്ടിയുടെ മൂത്ത സഹോദരനായ ഏഴു വയസുകാരനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയാണ്‌ നിലവില്‍ അരുണ്‍ ആനന്ദ്‌. മൂത്ത സഹോദരന്‍ ആശുപത്രിയിലായ സംഭവത്തില്‍ പോലീസ്‌ നടത്തിയ അനേ്വഷണത്തിലാണ്‌ കുട്ടി ലൈംഗിക പീഡനത്തിന്‌ ഇരയായതായി കണ്ടെത്തിയത്‌.തുടര്‍ന്ന്‌ പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരം പ്രത്യേകം കേസെടുക്കുകയായിരുന്നു.

    Read More »
Back to top button
error: