Month: May 2022
-
NEWS
മൂന്നാമതും ഭാഗ്യം തേടിയെത്തി; പ്രവാസി മലയാളിക്ക് കോടികളുടെ സമ്മാനം
ദുബൈ: മൂന്നാമതും ഭാഗ്യ തുണച്ചു, പ്രവാസി മലയാളിക്ക് കോടികളുടെ സമ്മാനം. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പിലൂടെ രണ്ടാമതും കോടികള്‍ സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി മലയാളിയായ ശ്രീ സുനില്‍ ശ്രീധരന്‍.10 ലക്ഷം ഡോളര്‍ (ഏഴ് കോടി 70 ലക്ഷം ഇന്ത്യന്‍ രൂപയിലേറെ) ആണ് ഇദ്ദേഹം സ്വന്തമാക്കിയത്.ഇതുകൂടാതെ 2020 ഫെബ്രുവരിയില്‍ ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 1746 നറുക്കെടുപ്പില്‍ 1293 എന്ന ടിക്കറ്റ് നമ്ബരിലൂടെ റേഞ്ച് റോവര്‍ HSE 360PS സുനില്‍ സ്വന്തമാക്കിയിരുന്നു. ദുബൈയില്‍ താമസിക്കുന്ന 55കാരനായ സുനില്‍, മില്ലെനിയം മില്യനയര്‍ പ്രൊമോഷനില്‍ രണ്ട് തവണ വിജയിക്കുന്ന എട്ടാമത്തെ വ്യക്തിയാണ്. മില്ലെനിയം മില്യനയര്‍ 388-ാമത് സീരിസിലെ സമ്മാനാര്‍ഹമായ 1938 എന്ന ടിക്കറ്റ് നമ്ബര്‍, സുനില്‍ ഏപ്രില്‍ 10നാണ് വാങ്ങിയത്. 2019 സെപ്തംബറില്‍ നടന്ന മില്ലെനിയം മില്യനയര്‍ 310-ാമത് സീരീസ് നറുക്കെടുപ്പില്‍ 4638 എന്ന ടിക്കറ്റ് നമ്ബരിലൂടെ സുനിലിന് 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചിരുന്നു. അതോടൊപ്പം 2020 ഫെബ്രുവരിയില്‍ ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 1746 നറുക്കെടുപ്പില്‍…
Read More » -
NEWS
കനത്ത മഴ; കോട്ടയം വെള്ളപ്പൊക്ക ഭീക്ഷണിയിൽ
കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയിൽ പല ഭാഗത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.തിങ്കളാഴ്‌ച ഉണ്ടായ കനത്ത മഴയില്‍ ജില്ലയിലെ നദികള്‍ നിറഞ്ഞൊഴുകുകയാണ്.പാലാ ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ വെള്ളം റോഡില്‍ കയറി. കോട്ടയം നഗരത്തോട് അടുത്തുള്ള ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കോട്ടയം നാഗമ്ബടം ആറ്റു മാലി ഭാഗത്തെ വീടുകളില്‍ ഇന്നലെ രാത്രി വെള്ളം കയറി. മീനച്ചലാറ്റിലും കൂട്ടിക്കല്‍ മേഖലയിലെ പുല്ലകയാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.കനത്ത മഴ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ നാല് ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
NEWS
ബസ് സ്റ്റാൻഡിൽ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു
കൊല്ലം: മദ്യ ലഹരിയില്‍ ബസ് സ്റ്റാന്‍ഡില്‍ യുവാവിന്റെ പരാക്രമം.കെ.എസ്.ആര്‍.ടി.സി പുനലൂര്‍ ഡിപ്പോയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് ഇയാൾ എറിഞ്ഞു തകര്‍ത്തു. മറ്റൊരു ബസില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ഭാരതീപുരം സ്വദേശി മണിക്കുട്ടനാണ് പരിഭ്രാന്തി പരത്തിയത്. ഷര്‍ട്ട് ഊരി ഇടുപ്പില്‍ കെട്ടിയ ശേഷം ബഹളമുണ്ടാക്കുകയായിരുന്നു.ഇതിനിടയിൽ യാത്രക്കാരായ പലരുമായി ഇയാള്‍ കയറിമുട്ടി. പിന്നീട് കല്ലെടുത്ത് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ മുന്നിലെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയായിരുന്നു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇയാളെ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ പിടികൂടി കൈകാര്യം ചെയ്ത ശേഷം പുനലൂര്‍ പൊലീസിന് കൈമാറി.
Read More » -
NEWS
തൃശ്ശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു; സുരേഷ് ഗോപിക്ക് പൊങ്കാല
തൃശ്ശൂര്‍: പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.ഞായറാഴ്ച്ചത്തെക്കാണ് മാറ്റിയത്. രണ്ടാം തവണയാണ് വെടിക്കെട്ട് മാറ്റിവെയ്ക്കുന്നത്.ചൊവ്വാഴ്ച രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്നാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്.വൈകുന്നേരം ശക്തമായ മഴ അനുഭവപ്പെട്ടതോടെയാണ് വെടിക്കെട്ട് വീണ്ടും ഞായറാഴ്ച്ചത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്.ശനിയാഴ്ച്ച രാത്രി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതേസമയം സുരേഷ് ഗോപിക്കെതിരെ പൊങ്കാലയുമായി പൂരപ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്.സുരേഷ് ഗോപിയാണ് പൂരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് അനുമതി വാങ്ങി തന്നത് എന്ന് മട്ടിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.പൂരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് ദ്രുതഗതിയിൽ അനുമതി നേടിത്തന്ന സുരേഷ് ഗോപിക്ക് നന്ദിയെന്ന് ഇതിന് പിന്നാലെ പാറമേക്കാവ് ദേവസ്വം പ്രസ്താവനയും ഇറക്കിയിരുന്നു. സുരേഷ് ഗോപി ഇല്ലായിരുന്നെങ്കിൽ ഏറെ ബുദ്ധിമുട്ടിയേനെ എന്നും ഇതിന് തൃശൂർ പൂരപ്രേമികൾ എന്നും താങ്കളോട് കടപ്പെട്ടിരിക്കുമെന്നുമായിരുന്നു ദേവസ്വം കുറിപ്പിൽ വ്യക്തമാക്കിയത്. എല്ലാവരുടെയും സ്‌നേഹത്തിനു നന്ദി എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ അതിന് മറുപടിയായി കുറിക്കുകയും…
Read More » -
NEWS
കേരളത്തിലെ ഒരു ഗ്രാമം ഒരു ദിവസത്തേക്ക് തമിഴ് ഗ്രാമമായി മാറുന്ന കഥ
തലയുയർത്തി നിൽക്കുന്ന മലനിരകളുടെ അടിവാരത്തിൽ വന്നവസാനിക്കുന്നൊരു നാട്ടുപാത. ഇരുവശവും നെൽവയലുകളും വരമ്പുകളിൽ അങ്ങിങ്ങായി ഓടി നടക്കുന്ന മയിലുകളും…യുഗങ്ങൾ കൈമാറി വന്ന, തലമുറകൾ പകർന്നു കൊടുത്ത ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകൾ തേടിയുള്ള ഞങ്ങളുടെ യാത്ര ഇവിടെ തുടങ്ങുന്നു.പാലക്കാട് കൊല്ലങ്കോടിനടുത്തുള്ള കാച്ചാംകുറിശ്ശിയിൽ നിന്നും ദൂരെ അതിരുകാക്കുന്ന വിധം ഉയർന്നു നിൽക്കുന്ന ഗോവിന്ദമലയാണ് ലക്ഷ്യം. സുരാസുരന്മാരുടെ പിതാവായ കശ്യപമഹര്ഷിയിൽ നിന്നാണ് കാച്ചാംകുറിശ്ശി എന്ന പേരിന്റെ ഉത്ഭവം.കശ്യപ കുറിശ്ശി ലോപിച്ചാണ് കാച്ചാംകുറിശ്ശിയായതെന്ന് നാട്ടുവായ്മൊഴി.മഹാവിഷ്ണു ഭക്തനായിരുന്ന കശ്യപ മഹർഷി തപസ്സിരുന്നത് ഗോവിന്ദ മലയിലായിരുന്നത്രെ.അവിടെ വച്ച് മഹാവിഷ്ണു ദർശനം കൊടുത്തെന്നും പിന്നീട് ത്രേതായുഗത്തിൽ വനവാസക്കാലത്ത് രാമാ ലക്ഷ്മണന്മാർ സീതാസമേതം അവിടെയെത്തിയെന്നും ഒക്കെയാണ് വിശ്വാസം.ഇത് സാധൂകരിക്കുന്ന തരത്തിൽ ഗോവിന്ദമലയുടെ തുഞ്ചത്ത് രണ്ട് പാദങ്ങളുടെ അടയാളവും ഒരു ശംഖിന്റെ അടയാളവുമുണ്ട്.കാച്ചാംകുറിശ്ശി പെരുമാൾ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം കശ്യപമഹര്ഷിയാൽ പ്രതിഷ്ഠിച്ചതാണ് എന്നാണ് മറ്റൊരു വിശ്വാസം. നെല്ലിയാമ്പതി മലനിരകളിൽ തന്നെയാണ് ഗോവിന്ദമലയുടെ സ്ഥാനവും.എന്നാൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് അവിടെ പ്രവേശിക്കുവാനുള്ള അനുവാദം ഫോറസ്ററ് അധികൃതർ…
Read More » -
NEWS
മുറികൾ തുറന്നിട്ടും പ്രവർത്തിപ്പിക്കാം;ഇതാ കറന്റ്ചാർജ് കുറഞ്ഞ ഇൻവെർട്ടർ എസികൾ
ഒരു മുറിയിൽ എയർ കണ്ടീഷണർ ഫിറ്റ് ചെയ്യാനുദ്ദേശിക്കുന്നവർ ഈ അടുത്ത കാലം വരെ ചെയ്തിരുന്നത് ആ മുറിയിലേക്ക് ഒരീച്ച പോലും കടക്കാത്ത വിധം സീൽ ചെയ്യുക എന്നതായിരുന്നു.എസി ഫിറ്റ് ചെയ്യാൻ വരുന്ന ടെക്നീഷ്യൻ അൽപ്പം വിടവൊക്കെ സാരമില്ല എന്ന് പറഞ്ഞാലും വീട്ടുകാരൻ സമ്മതിക്കില്ല.ആ ഗ്യാപ്പിലൂടെ മുറിയിലെ തണുപ്പ് മുഴുവൻ പുറത്തു പോകും,എസിക്ക് കംപ്ലൈന്റ് വരും, കറന്റ് ചാർജ് അധികമാകും ഇതെല്ലാമായിരുന്നു ഇതിന് പിന്നിൽ. ഇൻവെർട്ടർ എസി എന്ന ഭീകരൻ എത്തുന്നതിന് മുൻപ് ഈ കാര്യം ഏറെക്കുറേ ശരിയുമായിരുന്നു.സാധാരണ കംപ്രസർ ഉപയോഗിക്കുന്ന ഒരു ടൺ കൺവെൻഷണൽ എയർ കണ്ടീഷണറിൻ്റെ റണ്ണിങ്ങ് പവർ കൺസെംപ്ഷൻ കമ്പനികളുടെ മാറ്റം അനുസരിച്ച് 1300 വാട്ട്സ് മുതൽ 1800 വാട്സ് വരെയായാണ് കണ്ട് വരുന്നത്. കണക്ക് വലിയ പിടിയില്ലാത്തവർക്കും മനസിലാക്കാനായി എളുപ്പത്തിനായി ഇത് ശരാശരി 1500 വാട്സ് എന്ന് കണക്കാക്കാം.ഇതിൻ്റെ റണ്ണിങ്ങ് കറണ്ട് 1500 വാട്ട്സ് ഹരണം ലൈൻ വോൾട്ടേജ് 230 വോൾട്ട് സമം 6.5 ആമ്പിയർ എന്നതാണ്…
Read More » -
NEWS
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
പാലാ :കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ അറിയാതെ ചവിട്ടിയ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു.പാലാ പുലിയന്നൂര്‍ തെക്കുംമുറിയില്‍ ഓലിക്കല്‍ വാസു (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെയയാിരുന്നു സംഭവം. വീടിന് പുറക് വശത്തെ പുരയിടത്തില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ അറിയാതെ ചവിട്ടിയപ്പോഴായിരുന്നു അപകടം.മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു എന്നാണ് കരുതുന്നത്.രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെട്ടിരുന്നത്.
Read More » -
NEWS
മദ്യവും ലോട്ടറിയും കേരളത്തിൽ നിരോധിക്കുമോ ? വസ്തുതകൾ ഇതാണ്
കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങൾ ഒന്നാണ് മലയാളിയുടെ മദ്യപാനശീലം.കള്ളും ചാരായവും വാറ്റുചാരായവും കടന്ന് ഒടുവിൽ വിദേശ മദ്യത്തിൽ എത്തി നിൽക്കുന്നു മലയാളിയുടെ മദ്യശീലം.അതേപോലെ മദ്യനിരോധനവും മദ്യവർജ്ജനവും മദ്യവ്യാപനവും മദ്യാസക്തിയും എന്ന് ചർച്ചയിൽ വന്നാലും പറയുന്ന ഒന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൻമാർ മലയാളികളാണ് എന്നുള്ളത്.പറയുന്നത് മറ്റാരുമല്ല,നമ്മൾ തന്നെയാണെന്നതുമാണ് ഏറെ രസകരം.ആര് ? ഇന്നേവരെ ഒരു തുള്ളി മദ്യം പോലും (പറച്ചിലിൽ) നുണഞ്ഞിറങ്ങാത്ത നമ്മുടെ ഇടയിലുള്ള ആളുകൾ. തെറ്റാണ്.ആന്ധ്രയും തെലങ്കാനയും അരുണാചൽ പ്രദേശുമൊക്കെയാണ് ഇക്കാര്യത്തിൽ കേരളത്തേക്കാൾ മുന്നിൽ.അയൽ സംസ്ഥാനമായ കർണാടകയോടൊപ്പം ഏഴാം സ്ഥാനത്താണ് കണക്കിൽ കേരളം.ഇനി സംസ്ഥാനങ്ങളുടെ വലിപ്പമാണ് പ്രശ്നമെങ്കിൽ ഗോവയും സിക്കിമും പുതുച്ചേരിയും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമൻ ആൻഡ് ദിയു,ദാദ്ര ആൻഡ് നാഗർ ഹാവേലി എല്ലാം കേരളത്തെക്കാൾ മുന്നിലാണ്.കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണൽ സാംപിൾ സർവ്വേ ഓർഗനൈസേഷൻ (NSSO) ഓരോ വർഷവും ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തു വിടാറുണ്ട്.മറ്റ് മിക്ക കാര്യങ്ങളിലും ഇന്ത്യയിൽ…
Read More » -
NEWS
രാജ്യത്തെ മികച്ച നഴ്സുമാർക്കുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് മലയാളികൾക്ക്; അവാർഡ് ഇന്ന് ഏറ്റുവാങ്ങും
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച നഴ്സുമാർക്കുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡിന് രണ്ടു മലയാളികൾ അർഹരായി.കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപ്പഞ്ചായത്തിലെ കമ്മ്യൂണിറ്റി നഴ്‌സായ ഷീലാ റാണിയും കൊല്ലം ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് വൺ ആയ സൂസൻ ചാക്കോയുമാണ് ദേശീയതലത്തിൽ ഏറ്റവും മികച്ച നഴ്സുമാർക്കുള്ള അവാർഡ് നേടി മലയാളി നഴ്സുമാരുടെ യശസ്സ് വാനോളം ഉയർത്തിയത്. ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ഒരു പ്രൈമറി പാലിയേറ്റീവ് കെയർ നഴ്സിന് ( കമ്മ്യൂണിറ്റി നഴ്‌സ് ) ഇന്ത്യയിലെ ഏറ്റവും മികച്ച കമ്മ്യൂണിറ്റി നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ലഭിക്കുന്നത്.കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപ്പഞ്ചായത്തിലെ കമ്മ്യൂണിറ്റി നഴ്‌സായ ഷീലാ റാണിയാണ് ഈ അവാർഡിന് അർഹയായത്. കോട്ടയം ജില്ലയിൽ അറിയപ്പെടുന്ന വാസ്തു – ജ്യോതിഷപണ്ഡിതനായ വൈക്കത്തുശ്ശേരിയിൽ ജയചന്ദ്രൻ ആണ് ഷീലാറാണിയുടെ ഭർത്താവ്. മക്കൾ അക്ഷയ്, അർച്ചന, ജഗന്നാഥൻ. പാലിയേറ്റീവ് കെയർ രംഗത്ത് വളരെ മാതൃകപരമായ പ്രവർത്തനമാണ് കോട്ടയം കിടങ്ങൂർ ഗ്രാമപ്പഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.ഇതിന് ചുക്കാൻ പിടിക്കുന്നത് ഷീലാറാണിയാണ്.മുൻപും ഈ രംഗത്തെ പ്രവർത്തനത്തിന്…
Read More » -
NEWS
മെയ് 12: അന്താരാഷ്ട്ര നഴ്സസ് ദിനം
വിളക്കേന്തിയ വനിത-എന്ന് ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ലോകമെങ്ങും ആചരിക്കുന്നത്.ആതുരസേവനരംഗത്ത് ഇന്ന് ലോകമെങ്ങും മലയാളികളുടെ സാന്നിധ്യമുണ്ട്.അതിനാൽതന്നെ അന്താരാഷ്ട്ര നഴ്സസ് ദിനം കേരളത്തിന്റെ ആതുരശുശ്രൂഷാ മികവിനുള്ള അംഗീകാരം കൂടിയാണെന്നുള്ളത് കൂടുതൽ സന്തോഷം പകരുന്നു. കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര തലത്തിൽപ്പോലും ചർച്ച ചെയ്യപ്പെടുന്ന ഒരു സമയംകൂടിയാണല്ലോ ഇത്.ആരോഗ്യസംവിധാനം എന്നു പറയുമ്പോൾ തന്നെ അതിൽ ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.ആരോഗ്യ മന്ത്രാലയം,ആരോഗ്യ മന്ത്രി,സെക്രട്ടറി,ജില്ലാ മെഡിക്കൽ ഓഫീസർമാർ,ഡോക്ടർമാർ, നഴ്സുമാർ,പാരാമെഡിക്കൽ ജീവനക്കാർ.. അങ്ങനെ തുടങ്ങി ഹൗസ്കീപ്പർമാരും ആംബുലൻസ് ഡ്രൈവറുമാരും വരെ ഇതിൽ ഉൾപ്പെടും. എങ്കിലും ഇവിടെ എടുത്തു പറയേണ്ട ഒരു കൂട്ടർ നഴ്സുമാർ തന്നെയാണ്.ഡോക്ടർമാരൊടൊപ്പം നഴ്സുമാരുടെ സേവനവും ആശുപത്രികൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. പലപ്പോഴും അവരുടെ ഡ്യൂട്ടിക്ക് സമയപരിധിയും ഉണ്ടാകാറില്ല.എന്നിട്ടും ഡോക്ടർമാർക്ക് കൊടുക്കുന്ന ബഹുമാനമോ ആദരവോ ഒന്നും നാമിവിടെ നഴ്സുമാർക്ക് കൊടുക്കാറില്ല.അല്ലെങ്കിൽ അവരെ ഒരു രണ്ടാംകിട പൗരന്മാരായി മാത്രം കണ്ടുവരുന്നു.രോഗം പകരാനും പടരാനുമുള്ള സാഹചര്യങ്ങൾ തീർത്തും ഇല്ലാതാക്കുന്നതിൽ ഒരു…
Read More »