കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയിൽ പല ഭാഗത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.തിങ്കളാഴ്‌ച ഉണ്ടായ കനത്ത മഴയില്‍ ജില്ലയിലെ നദികള്‍ നിറഞ്ഞൊഴുകുകയാണ്.പാലാ ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ വെള്ളം റോഡില്‍ കയറി. കോട്ടയം നഗരത്തോട് അടുത്തുള്ള ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
കോട്ടയം നാഗമ്ബടം ആറ്റു മാലി ഭാഗത്തെ വീടുകളില്‍ ഇന്നലെ രാത്രി വെള്ളം കയറി. മീനച്ചലാറ്റിലും കൂട്ടിക്കല്‍ മേഖലയിലെ പുല്ലകയാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.കനത്ത മഴ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ നാല് ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.