NEWS

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

പാലാ :കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ അറിയാതെ ചവിട്ടിയ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു.പാലാ പുലിയന്നൂര്‍ തെക്കുംമുറിയില്‍ ഓലിക്കല്‍ വാസു (65) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 8 മണിയോടെയയാിരുന്നു സംഭവം. വീടിന് പുറക് വശത്തെ പുരയിടത്തില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ അറിയാതെ ചവിട്ടിയപ്പോഴായിരുന്നു അപകടം.മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു എന്നാണ് കരുതുന്നത്.രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെട്ടിരുന്നത്.

Back to top button
error: