മംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളജില്‍ മൂന്നാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അഴീക്കോട് പഞ്ചായത്ത് മുന്‍ അംഗം പട്ടര്‍കണ്ടി പത്മനാഭന്റെയും പ്രസീതയുടെയും മകള്‍ സാന്ദ്ര (20)യാണു മരിച്ചത്. സുഖമില്ലെന്നു പറഞ്ഞ് ബുധനാഴ്ച രാവിലെ ക്ലാസ്മുറിയില്‍നിന്നു ഹോസ്റ്റലിലേക്ക് പോയതായിരുന്നു. മരിക്കുന്നതിനുമുമ്ബ് സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. പാണ്ഡേശ്വരം പോലീസ് കേസെടുത്തു.