Month: May 2022
-
NEWS
മോശം കാലാവസ്ഥയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശൂര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി.ഇത് മൂന്നാം തവണയാണ് തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റി വയ്ക്കുന്നത്. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്കാണ് ആദ്യം മാറ്റിയത്. വൈകിട്ടും മഴ പെയ്തതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.വൈകിട്ട് 6.30 ന് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം.കാലാവസ്ഥ അനുകൂലമായ ദിവസം വെടിക്കെട്ട് വീണ്ടും നടത്താനാണ് തീരുമാനം.
Read More » -
NEWS
സെൽഫി എടുക്കുന്നതിനിടയിൽ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർത്ഥിനി മരിച്ചു
കോഴിക്കോട്: റെയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർഥിനി മരിച്ചു.കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഫറോക്ക് റെയിൽവേ പാലത്തിലൽ നിന്ന് സെൽഫിയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.സുഹൃത്തിനൊപ്പം സെൽഫി എടുക്കുന്നതിനിടയിൽ കോയമ്പത്തൂർ – മംഗളൂരു പാസഞ്ചർ ട്രെയിൻ നഫാത്തിനെ ഇടിക്കുകയായിരുന്നു.ട്രെയിൻ ഇടിച്ച നഫാത്ത് പുഴയിലേക്ക് വീഴുകയായിരുന്നു.
Read More » -
Kerala
വ്ലോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും
വ്ലോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. കേസിൽ ഭർത്താവ് മെഹനാസിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മെഹ്നാസിനെതിരെ കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പാവണ്ടൂർ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ ഇൻക്വസ്റ്റിൽ കഴുത്തിൽ പാട് കണ്ടെത്തിയിരുന്നു. ഇത് മർദനമേറ്റാണോ എന്ന് പോസ്റ്റ്മാർട്ട റിപ്പോർട്ടിൽ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഫോറൻസിക് വിഭാഗം റിഫയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നതുൾപ്പടെ കണ്ടെത്തുന്നതിനായാണ് രാസപരിശോധന.ഈ രണ്ട് റിപ്പോർട്ടുകളും ലഭിച്ചതിന് ശേഷമാകും റിഫയുടെ മരണം ആത്മഹത്യയാണോ എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം കടക്കുക. നിലവിൽ റിഫയുടെ മരണത്തിൽ ഭർത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ, ശാരീരികവും മാനസികവുമായി ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മെഹ്നാസിനെ അന്വേഷണ സംഘം പലതവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. മെഹ്നാസ്…
Read More » -
NEWS
വിഘ്‌നങ്ങള്‍ നീക്കാന്‍ വീടുകളില്‍ ഗോമൂത്രം തളിക്കണം: യുപി മന്ത്രി
ലക്‌നൗ: വിഘ്‌നങ്ങള്‍ നീക്കാന്‍ വീടുകളില്‍ ഗോമൂത്രം തളിക്കുന്നത് നല്ലതാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി.ഗോമൂത്രത്തില്‍ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും വാസ്തുദോഷമുള്‍പ്പെടെയുള്ള തടസങ്ങള്‍ ഗോമൂത്രം തളിക്കുന്നതിലൂടെ മാറുമെന്നും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിംഗ് പറഞ്ഞു. ഫത്തേപൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ചാണകത്തില്‍ ലക്ഷ്മിദേവി വസിക്കുന്നുണ്ടെന്നും മന്ത്രി പ്രസ്താവന നടത്തി. തത്വശാസ്ത്രത്തില്‍ ഡോക്ടറല്‍ ബിരുദം നേടിയ വ്യക്തിയാണ് ധരംപാല്‍ സിംഗ്.
Read More » -
NEWS
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡണ്ട്
അബുദാബി : യുഎഇയുടെ പുതിയ പ്രസിഡണ്ടായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച മുൻ പ്രസിഡന്റും ജേഷ്ഠ സഹോദരനുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാൻ വിശ്രമജീവിതം നയിക്കവെ ഭരണകാര്യങ്ങളില്‍ പൂര്‍ണ്ണമായും വ്യാപൃതനായിരുന്ന ശൈഖ് മുഹമ്മദ്, ഭരണാധികാരിയുടെ മേലങ്കിക്കപ്പുറം സാധാരണക്കാരന്റെ വേഷമണിഞ്ഞു സ്വദേശികളുടെയും വിദേശികളുടെയും പ്രീതി സമ്ബാദിച്ച അത്യപൂര്‍വ്വരില്‍ ഒരാളാണ്. 2017ല്‍ ഇന്ത്യയുടെ 68ാമത് റിപ്പബ്ലിക് ദിനപരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. അതേസമയം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ ഇന്ത്യയുടെ ഉറ്റബന്ധുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.പലതവണ ഇന്ത്യ സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുകയും ചെയ്ത വ്യക്തിയാണ് ശൈഖ് മുഹമ്മദ് എന്നും അദ്ദേഹം പറഞ്ഞു.നയതന്ത്രബന്ധം വെറുമൊരു ബന്ധമാക്കിമാറ്റാതെ എല്ലാ അര്‍ത്ഥത്തിലും മികച്ച ബന്ധമാക്കി മാറ്റാന്‍ അദ്ദേഹം എന്നും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Kerala
ശക്തമായ മഴക്കുള്ള സാധ്യത – ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു
സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അടിയന്തര യോഗം വിളിച്ചു. മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചത്. വൈകിട്ട് ആറുമണിക്കാണ് ഓൺലൈൻ യോഗം. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച 8 ജില്ലകളിലെ കലക്ടർമാരും പങ്കെടുക്കും.
Read More » -
NEWS
ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ തോൽവി; ആശ്വാസമായി മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് തോറ്റത് ആശ്വാസമായത് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്. കഴിഞ്ഞ ദിവസം ആര്‍സിബിയ്ക്ക് പഞ്ചാബ് കിംഗ്‌സിനെ തോല്‍പിക്കാനായിരുന്നെങ്കില്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും പ്ലേ ഓഫ് ഉറപ്പിക്കാനും സാധിക്കുമായിരുന്നു. ഈ സുവര്‍ണവസരമാണ് കൂറ്റന്‍ തോല്‍വിയോടെ ആര്‍സിബി നഷ്ടപ്പെടുത്തിയത്. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാന്തത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ആര്‍സിബിയുടെ അവശേഷിക്കുന്ന മത്സരം. രാജസ്ഥാന് ലീഗില്‍ അവശേഷിക്കുന്നത് രണ്ട് മത്സരമാണ്. ഇതോടെ ഏതെങ്കിലും ഒരു മത്സരം ജയിച്ചാല്‍ തന്നെ രാജസ്ഥാന് സുഗമമായി പ്ലേ ഓഫിലെത്താനാകും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമായും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുമാണ് രാജസ്ഥാന് ഇനിയുളള മത്സരങ്ങള്‍ അവശേഷിക്കുന്നത്.ഇതില്‍ ലഖ്‌നൗ ഇതിനോടകം തന്നെ പ്ലേ ഓഫിന് തൊട്ടടുത്താണ്. ചെന്നൈ ആകട്ടെ സീസണില്‍ പ്ലേ ഓഫ് കാണാതെ ഇതിനോടകം തന്നെ പുറത്തായും കഴിഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ 54 റണ്‍സിന്റെ തോല്‍വിയാണ് ആര്‍സിബിയ്ക്ക് വഴങ്ങേണ്ടി വന്നത്. ആദ്യം ബാറ്റ്…
Read More » -
NEWS
എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ചെടുക്കുന്ന രീതി തൃക്കാക്കരയിലും ആവര്‍ത്തിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
തൃക്കാക്കര: ശക്തമായ പ്രവര്‍ത്തനത്തിലൂടെ എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ചെടുക്കുന്ന രീതി തൃക്കാക്കരയിലും ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തൃക്കാക്കര മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്നും ഇവിടെ ജയം അസാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
NEWS
മധ്യപ്രദേശിൽ സബ് ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്ന് പോലിസുകാര്‍ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു
ഭോപ്പാൽ: കൃഷ്ണമൃഗത്തെ വേട്ടയാടാനെത്തിയ സംഘം നടത്തിയ വെടിവയ്പ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്ന് പോലിസുകാര്‍ കൊല്ലപ്പെട്ടു.മധ്യപ്രദേശിലെ ഗുണ ജില്ലയിലെ വനത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തോക്കുകളുമായി മോട്ടോര്‍ ബൈക്കിലെത്തിയ വേട്ടക്കാര്‍ പോലിസുകാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗുണ പോലിസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. പോലിസ് തിരിച്ചടിച്ചെങ്കിലും ഇടതൂര്‍ന്ന മരക്കാടുകള്‍ മറയാക്കി വേട്ടക്കാര്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍ ജതാവ്, ഹെഡ് കോണ്‍സ്റ്റബിള്‍ സന്ത് കുമാര്‍ മിന, കോണ്‍സ്റ്റബിള്‍ നീരജ് ഭാര്‍ഗവ് എന്നിവരാണ് കൊല്ലപ്പെട്ടത്. പോലിസ് വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റതായും അദ്ദേഹത്തെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Read More »
