NEWS

ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ തോൽവി; ആശ്വാസമായി മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്

പിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് തോറ്റത് ആശ്വാസമായത് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്. കഴിഞ്ഞ ദിവസം ആര്‍സിബിയ്ക്ക് പഞ്ചാബ് കിംഗ്‌സിനെ തോല്‍പിക്കാനായിരുന്നെങ്കില്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും പ്ലേ ഓഫ് ഉറപ്പിക്കാനും സാധിക്കുമായിരുന്നു.

ഈ സുവര്‍ണവസരമാണ് കൂറ്റന്‍ തോല്‍വിയോടെ ആര്‍സിബി നഷ്ടപ്പെടുത്തിയത്. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാന്തത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ആര്‍സിബിയുടെ അവശേഷിക്കുന്ന മത്സരം.

രാജസ്ഥാന് ലീഗില്‍ അവശേഷിക്കുന്നത് രണ്ട് മത്സരമാണ്. ഇതോടെ ഏതെങ്കിലും ഒരു മത്സരം ജയിച്ചാല്‍ തന്നെ രാജസ്ഥാന് സുഗമമായി പ്ലേ ഓഫിലെത്താനാകും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമായും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുമാണ് രാജസ്ഥാന് ഇനിയുളള മത്സരങ്ങള്‍ അവശേഷിക്കുന്നത്.ഇതില്‍ ലഖ്‌നൗ ഇതിനോടകം തന്നെ പ്ലേ ഓഫിന് തൊട്ടടുത്താണ്. ചെന്നൈ ആകട്ടെ സീസണില്‍ പ്ലേ ഓഫ് കാണാതെ ഇതിനോടകം തന്നെ പുറത്തായും കഴിഞ്ഞു.

Signature-ad

 

 

കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ 54 റണ്‍സിന്റെ തോല്‍വിയാണ് ആര്‍സിബിയ്ക്ക് വഴങ്ങേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒന്‍പത് വിക്കറ്റിന് 209 റണ്‍സാണ് അടിച്ചുകൂട്ടിയത്. 29 പ്‌നതില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 66 റണ്‍സെടുത്ത ജോണി ബ്രെയ്‌ത്രോയും 42 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 70 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സ്റ്റണുമാണ് പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.മറുപടി ബാറ്റിംഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുക്കാനെ ആയുളളു.

Back to top button
error: