Month: May 2022

  • NEWS

    അമ്മയുടെ അറിവോടെ കാമുകൻ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു ; അമ്മയും കാമുകനും അറസ്റ്റിൽ

    ചെന്നൈ: മാതാവിന്റെ കാമുകന്‍ ബലാല്‍സംഗം ചെയ്‌ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി.സംഭവത്തില്‍ അമ്മയെയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് ചെന്നൈയിലാണ് സംഭവം.38കാരിയായ സ്‌ത്രീയും ഇവരുടെ 50കാരനായ കാമുകനുമാണ് പിടിയിലായത്. മെയ് ഒന്നിന് വീട്ടിലെ കുളിമുറിയിലാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപ്രശ്‌നമുണ്ടായതോടെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു.ഇവിടെവച്ച്‌ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.അവർ പൊലീസില്‍ അറിയിച്ചതോടെയാണ് മാതാവും കാമുകനും പിടിയിലായത്.

    Read More »
  • Kerala

    സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല കൂട്ടേണ്ടി വരു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ

    സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല കൂട്ടേണ്ടി വരു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ. സ്പി​രി​റ്റ് വി​ല വ​ലി​യ തോ​തി​ൽ കൂ​ടി​യ​തി​നാ​ൽ ഉ​ത്പാ​ദ​ന ചി​ല​വ് ഏ​റി​യി​രി​ക്കു​ക​യാ​ണ്. ജ​വാ​ൻ റം ​മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​ത്തെ സ്പി​രി​റ്റ് ക്ഷാ​മം ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ദ്യ​വി​ല കൂ​ട്ടു​ന്ന വി​ഷ​യ​ത്തി​ൽ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ല​ക്ക​യ​റ്റ​വും ക്ഷാ​മ​വും മൂ​ലം സ്പി​രി​റ്റി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്ത് ജ​വാ​ൻ റം ​മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു​വെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. സം​സ്ഥാ​ന​ത്ത് പ​ല മ​ദ്യ​ശാ​ല​ക​ളി​ലും വി​വി​ധ ക​മ്പ​നി​ക​ളു​ടെ മ​ദ്യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

    Read More »
  • Local

    വീ​ട് കു​ത്തി​ത്തു​റ​ന്ന് 20 പ​വ​ൻ സ്വ​ർ​ണ​വും നാ​ലു​ ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു

    പെ​ര​ള​ശേ​രി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 20 പ​വ​ൻ സ്വ​ർ​ണ​വും നാ​ലു​ ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. പെ​ര​ള​ശേ​രി പ​ള്ളി​യ​ത്തെ അ​ബ്ദു​ൾ ജ​ലീ​ലി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മും​ബൈ​യി​ൽ ബി​സി​ന​സു​കാ​ര​നാ​ണ് അ​ബ്ദു​ൾ ജ​ലീ​ൽ.   ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജ​ലീ​ലും കു​ടും​ബ​വും ക​ണ്ണൂ​രി​ൽ പോ​യി​രു​ന്നു. രാ​ത്രി 10.30 ഓ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ച​ക്ക​ര​ക്ക​ൽ സി​ഐ എ​ൻ.​കെ. സ​ത്യ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.   കഴിഞ്ഞ ദിവസം തൃശൂരിൽ വീട് കുത്തിത്തുടർന്ന് 371 പവനും രണ്ടു ലക്ഷം രൂപയും കവർന്നിരുന്നു. മോഷണം നടത്തിയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നെങ്കിലും പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. വീട്ടുകാർ സിനിമ കാണാൻ പുറത്തുപോയ സമയത്തായിരുന്നു മോഷണം.

    Read More »
  • NEWS

    ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ആതിഥ്യം വഹിക്കുന്നതിൽ നിന്ന് ചൈന പിൻമാറി

    ബെയ്ജിംഗ്: അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ആതിഥ്യം വഹിക്കുന്നതില്‍ നിന്ന് ചൈന പിന്മാറി. 2023 ജൂണ്‍ 16 മുതല്‍ ജൂലൈ 16 വരെ ചൈനയിലെ 10 നഗരങ്ങളില്‍ ആയി നടക്കാനിരുന്ന ടൂര്‍ണമെന്റ് ഇതോടെ പ്രതിസന്ധിയില്‍ ആയി. കോവിഡ്-19 സാഹചര്യം കാരണമാണ് ഏഷ്യന്‍ കപ്പ് ഫൈനലില്‍ നിന്ന് പിന്മാറുന്നത് എന്ന് ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.അതേസമയം ഇനി ആര് ആതിഥ്യം വഹിക്കുമെന്ന് ഉടന്‍ തീരുമാനിച്ച്‌ അറിയിക്കും എന്ന് എ എഫ് സി അറിയിച്ചു.     24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനായുള്ള യോഗ്യത മത്സരങ്ങള്‍ നടന്നുവരികയാണ്.ഇന്ത്യ അടുത്ത മാസം മൂന്നാം ഘട്ട ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ കളിക്കുന്നുണ്ട്.

    Read More »
  • NEWS

    ഞായറാഴ്ചകളിൽ പുതിയ ലോട്ടറിയുമായി ലോട്ടറി വകുപ്പ്

    തിരുവനന്തപുരം : ഞായറാഴ്ചകളിൽ പുതിയ ലോട്ടറിയുമായി ലോട്ടറി വകുപ്പ്.’ഫിഫ്റ്റി ഫിഫ്റ്റി’ എന്ന് പേരിട്ടിരിക്കുന്ന ലോട്ടറിയുടെ വില അൻപത് രൂപയാണ്.ഇതോടെ ആഴ്ചയിൽ എല്ലാ ദിവസവും ലോട്ടറി ഇറക്കുന്ന സംസ്ഥാനമായി കേരളം മാറും.മാസത്തിലെ ആദ്യ ഞായറാഴ്ച ഇറക്കുന്ന ‘ഭാഗ്യമിത്ര’ കൂടാതെയാണിത്. മെയ് 29 ഞായറാഴ്ചയാണ് പുതിയ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ്.ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്.മൂന്നാം സമ്മാനം (അവസാന നാലക്കത്തിന്) അയ്യായിരം രൂപ -23 പേർക്ക്, നാലാം സമ്മാനം രണ്ടായിരം രൂപ -12 പേർക്ക്, അഞ്ചാം സമ്മാനം ആയിരം രൂപ -24 പേർക്ക്, ആറാം സമ്മാനം അഞ്ഞൂറ് രൂപ -96 പേർക്ക്, ഏഴാം സമ്മാനം നൂറു രൂപ -126 പേർക്ക് എന്നിങ്ങനെയാണ് സമ്മാനങ്ങൾ. നേരത്തെ ഞായറാഴ്ചകളിൽ നറുക്കെടുത്തുകൊണ്ടിരുന്ന പൗർണ്ണമി ടിക്കറ്റ് കോവിഡിന് ശേഷം പുനരാരംഭിച്ചിരുന്നില്ല.പുതിയ ഭാഗ്യക്കുറിയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽ നിന്നും കരകയറാനാകുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ.

    Read More »
  • NEWS

    അങ്ങനെ അതും വന്നു-ഒരു സംഘി ഉത്പ്പന്നം

    പാലക്കാട്: ‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ കടുക് മാങ്ങ അച്ചാറിന്റെ പരസ്യം ശ്രദ്ധ നേടുന്നു.ആദ്യമായാണ് ‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ ഒരു ഉത്പന്നം പുറത്തിറങ്ങുന്നത് എന്നതാണ് ഇതിന് കാരണം. ‘തുപ്പിയതല്ല ഉപ്പിലിട്ടതാണ്’ എന്ന തലക്കെട്ടും കടുക് മാങ്ങ അച്ചാറിന്റെ പരസ്യത്തോടൊപ്പമുണ്ട്.ഡോ. പ്രകാശന്‍ പഴമ്ബാലക്കോടിന്റെ നേതൃത്വത്തിലുള്ള ആശാന്‍ രുചിക്കൂട്ട് എന്ന സ്ഥാപനമാണ് കടുക് മാങ്ങ അച്ചാറും വസ്തുക്കളും ഉത്പാദിപ്പിക്കുന്നത്. ബിജെപി അനുകൂലിയാണ് ഇദ്ദേഹം.

    Read More »
  • NEWS

    വിലക്കയറ്റം; ഗോതമ്പ് കയറ്റുമതി ഇന്ത്യയിൽ നിരോധിച്ചു

    ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഗോതമ്ബ് കയറ്റുമതി ചെയ്യുന്നതു വിലക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.അവശ്യവസ്തു വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമാണ് നടപടി. നിരോധന ഉത്തരവ് ഇറക്കിയ മെയ് പതിമൂന്നിനു മുൻപുള്ള, പിന്‍വലിക്കാനാവാത്ത ലെറ്റേഴ്‌സ് ഒഫ് ക്രെഡിറ്റ് ഉള്ളവര്‍ക്ക് കയറ്റുമതി അനുവദിക്കുമെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് അറിയിച്ചു.നേരത്തെ സവാള കയറ്റുമതിയും നിരോധിച്ചിരുന്നു.

    Read More »
  • LIFE

    ഗുരു സോമസുന്ദരം – ആശാ ശരത് ആദ്യമായി ഒരുമിക്കുന്ന “ഇന്ദിര” ചിത്രീകരണം ആരംഭിച്ചു

      ഗുരു സോമസുന്ദരം, ആശ ശരത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനു വിജയ് സംവിധാനം ചെയ്യുന്ന “ഇന്ദിര” എന്ന ചിത്രത്തിന്റെ പൂജയും തുടര്‍ന്ന് ചിത്രീകരണവും കൊച്ചി ചുള്ളിക്കല്‍ പുളിക്കന്‍ ഹൗസില്‍ ആരംഭിച്ചു. ഗുരുസോമസുന്ദരവും ആശ ശരത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ആശ ശരത്താണ് ഇന്ദിര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുകേഷ്, വിജയ് നെല്ലിസ്, അഞ്ജു കുര്യൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ സംവിധായകനായ ഷാനു സമദാണ് ഇന്ദിരയുടെ രചന നിര്‍വഹിക്കുന്നത്. വ്യത്യസ്തമായ പ്രമേയത്തിൽ എത്തുന്ന ചിത്രത്തിൽ സലിം കുമാർ, പ്രേം കുമാർ, ഡോക്ടർ റോണി , രചന നാരായണൻ കുട്ടി, നന്ദു പൊതുവാൾ, മാളവിക മേനോൻ, ആനന്ദ് റോഷൻ, അഡാട്ട് ഗോപാലൻ, ആലിസ്, അൽത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്. ഷിജു. എം. ഭാസ്‌കറാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം കേദാർ, പ്രോജെക്ട് ഡിസൈനർ : എൻ. എം. ബാദുഷ…

    Read More »
  • NEWS

    കണ്ണൂര്‍ കാങ്കോലില്‍ പ്രസവിക്കാതെ പാല്‍ ചുരത്തുന്ന പശുക്കിടാവ് അത്ഭുതമാകുന്നു

    കണ്ണൂർ : പ്രസവിക്കാതെ പാല്‍ ചുരത്തുന്ന പശുക്കിടാവ് അത്ഭുതമാകുന്നു.കാങ്കോലില്‍ പാനോത്തെ സജേഷിന്റെ വീട്ടിലാണ് അപൂര്‍വ സംഭവം. പതിനൊന്ന് മാസം മാത്രം പ്രായമുള്ള പശുക്കിടാവാണ് ദിവസവും രാവിലെയും വൈകുന്നേരവുമായി മൂന്നര ലിറ്റര്‍ പാല്‍ ചുരത്തുന്നത്. 2021 ജൂലൈയിലാണ് പ്രസവിച്ചയുടനെ പശുവിനെയും കിടാവിനേയും വാങ്ങുന്നത്. പശുവിന് അകിടുവീക്കം വന്നപ്പോള്‍ വിറ്റു. മുത്താറിയും കടലയും മറ്റും അരച്ചുകൊടുത്താണ് പശുക്കിടാവിനെ വളര്‍ത്തിയത്.ഒരു ദിവസം പാല്‍ വാങ്ങാന്‍ വന്ന സ്ത്രീയാണ് പശുക്കിടാവിന്‍റെ അകിട് വലുതായതായി സജേഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കറന്നുനോക്കിയപ്പോള്‍ നേര്‍ത്ത പാലാണ് വന്നത്.പിന്നീട് കൊഴുപ്പുള്ള പാല്‍ ചുരന്നു.     പശുക്കിടാവിനെ ഡോക്‌ടറെ കാണിക്കുകയും പാല്‍ സൊസൈറ്റിയില്‍ പാല്‍ പരിശോധിക്കുകയും ചെയ്‌തു. ഇപ്പോള്‍ പാലിന് 8.8 കൊഴുപ്പും 8 എസ്‌എന്‍എഫും (സോളിഡ്‌സ് നോട്ട് ഫാറ്റ്) ഉണ്ടെന്ന് സജേഷ്‌ പറയുന്നു. എരുമപ്പാലിന്‍റെ ഗുണമാണ് പാലിനുള്ളത്. കഴിഞ്ഞ 15 ദിവസമായി പശുക്കിടാവിനെ കറക്കുന്നുണ്ടെന്നും സജേഷ് കൂട്ടിച്ചേര്‍ത്തു

    Read More »
  • NEWS

    താജ് മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നെന്ന വാദം തള്ളി കേന്ദ്ര പുരാവസ്തു വകുപ്പ് 

    ന്യൂഡല്‍ഹി: താജ് മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നെന്ന വാദം തള്ളി കേന്ദ്ര പുരാവസ്തു വകുപ്പ് രംഗത്ത്. താജ് മഹലില്‍ വിഗ്രഹങ്ങള്‍ ഒന്നുമില്ലെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുറികള്‍ പൂട്ടിയിട്ടിരിക്കുന്നത് സഞ്ചാരികളെ തടയാന്‍ മാത്രമാണെന്നും, രേഖകളിലും ഇവയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ താജ്മഹലിലെ അടച്ചിട്ട 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ അലഹബാദ് ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചിരുന്നു.ബിജെപിയുടെ അയോധ്യഘടകത്തിലെ സമൂഹമാധ്യമ ചുമതലയുള്ള രജനീശ് സിങ് ആണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. മുറികള്‍ തുറന്നു പരിശോധിക്കണമെന്നും ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. താജ്മഹല്‍ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരും ഹിന്ദു സംഘടനകളും അവകാശവാദമുന്നയിച്ചതായി ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  ഇങ്ങനെയാണെങ്കില്‍ നാളെ ജഡ്ജിമാരുടെ ചേംബറിലെ മുറിയും നിങ്ങള്‍ തുറക്കാന്‍ ആവശ്യപ്പെടുമല്ലോ എന്നാണ് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചത്. വിഷയത്തില്‍ നന്നായി ഗവേഷണം ചെയ്തു വരാനും കോടതി ഹര്‍ജിക്കാരനെ ഉപദേശിച്ചിരുന്നു.

    Read More »
Back to top button
error: