NEWS

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡണ്ട് 

അബുദാബി : യുഎഇയുടെ പുതിയ പ്രസിഡണ്ടായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍  തിരഞ്ഞെടുക്കപ്പെട്ടു.
അന്തരിച്ച മുൻ പ്രസിഡന്റും
ജേഷ്ഠ സഹോദരനുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാൻ
 വിശ്രമജീവിതം നയിക്കവെ ഭരണകാര്യങ്ങളില്‍ പൂര്‍ണ്ണമായും വ്യാപൃതനായിരുന്ന ശൈഖ് മുഹമ്മദ്, ഭരണാധികാരിയുടെ മേലങ്കിക്കപ്പുറം സാധാരണക്കാരന്റെ വേഷമണിഞ്ഞു സ്വദേശികളുടെയും വിദേശികളുടെയും പ്രീതി സമ്ബാദിച്ച അത്യപൂര്‍വ്വരില്‍ ഒരാളാണ്. 2017ല്‍ ഇന്ത്യയുടെ 68ാമത് റിപ്പബ്ലിക് ദിനപരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
അതേസമയം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ ഇന്ത്യയുടെ ഉറ്റബന്ധുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.പലതവണ ഇന്ത്യ സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുകയും ചെയ്ത വ്യക്തിയാണ് ശൈഖ് മുഹമ്മദ് എന്നും അദ്ദേഹം പറഞ്ഞു.നയതന്ത്രബന്ധം വെറുമൊരു ബന്ധമാക്കിമാറ്റാതെ എല്ലാ അര്‍ത്ഥത്തിലും മികച്ച ബന്ധമാക്കി മാറ്റാന്‍ അദ്ദേഹം എന്നും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: