തൃക്കാക്കര: ശക്തമായ പ്രവര്‍ത്തനത്തിലൂടെ എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ചെടുക്കുന്ന രീതി തൃക്കാക്കരയിലും ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തൃക്കാക്കര മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്നും ഇവിടെ ജയം അസാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.