ലക്‌നൗ: വിഘ്‌നങ്ങള്‍ നീക്കാന്‍ വീടുകളില്‍ ഗോമൂത്രം തളിക്കുന്നത് നല്ലതാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി.ഗോമൂത്രത്തില്‍ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും വാസ്തുദോഷമുള്‍പ്പെടെയുള്ള തടസങ്ങള്‍ ഗോമൂത്രം തളിക്കുന്നതിലൂടെ മാറുമെന്നും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിംഗ് പറഞ്ഞു.
ഫത്തേപൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ചാണകത്തില്‍ ലക്ഷ്മിദേവി വസിക്കുന്നുണ്ടെന്നും മന്ത്രി പ്രസ്താവന നടത്തി. തത്വശാസ്ത്രത്തില്‍ ഡോക്ടറല്‍ ബിരുദം നേടിയ വ്യക്തിയാണ് ധരംപാല്‍ സിംഗ്.