ജയൻ മൺറോ
പതിവുപോലെ വിവാദങ്ങളുടെ ആരവം മുഴക്കി കൊണ്ടായിരുന്നു ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം. മികച്ച ചിത്രം, സംവിധായകൻ, നടീനടന്മാർ തുടങ്ങി എല്ലാ പുരസ്കാരങ്ങളും ഇഷ്ടക്കാർക്ക് വീതം വച്ചു കൊടുത്തു എന്നാണ് ഉയർന്നു കേട്ട വിമർശനം.
ചലച്ചിത്രസംഗീത വിഭാഗം അവാർഡുകളിൽ തികഞ്ഞ പക്ഷപാതം പ്രകടമാണ്. സംഗീതത്തിന് ജൂറി എത്രത്തോളം പ്രാധാന്യം നൽകിയെന്നത് ആ അവാർഡ് പ്രഖ്യാപനത്തിൽ നിന്ന് തന്നെ മനസ്സിലാകും.
2021ൽ ലേഖകന് ഏറ്റവും ഇഷ്ടപ്പെട്ട 10 പാട്ടുകളുടെ തിരഞ്ഞെടുപ്പിൽ തുടങ്ങിയ ശ്രമത്തിൽ സംഗീതാസ്വാദകരുടെ കൂട്ടായ്മയിൽ നിന്നും കുറേ പാട്ടുകൾ കൂടി നിർദ്ദേശിക്കപ്പെട്ടു. അതിൽ നിന്നുള്ള 10 പാട്ടുകൾ കൂടി ചേർന്നപ്പോൾ 2021 ലെ മികച്ച 20 പാട്ടുകൾ കിട്ടി. ഗാനാസ്വാദകർക്കായി ആ 20 പാട്ടുകളും ഇവിടെ പങ്ക് വയ്ക്കുന്നു.
2021 ലെ ചലച്ചിത്ര ഗാന ശാഖയിൽ മികച്ച സംഗീത സംവിധായകരായി ഒരു കൂട്ടം യുവ സംഗീതസംവിധായകർ ഏറെ പ്രതീക്ഷയുണർത്തി നല്ല കുറച്ച് പാട്ടുകൾ മലയാളിയ്ക്ക് സമ്മാനിച്ചു.
1. രഞ്ജിൻ രാജ്
2. കൈലാസ് മേനോൻ
3. സുഷിൻ ശ്യാം
4.വിഷ്ണു വിജയ്
5. ഹിഷാം അബ്ദുൾ വഹാബ്
6. ജസ്റ്റിൻ വർഗീസ്
7. ജേക്സ് ബിജോയ്
8. അരുൺ മുരളീധരൻ
9. പ്രിൻസ് ജോർജ്ജ്
2021 ലെ ഇഷ്ടഗാനങ്ങൾ (ക്രമത്തിൽ)
1. അലരേ നീ എന്നിലെ
രചന – ശബരീഷ് വർമ
സംഗീതം – കൈലാസ് മേനോൻ
ഗായകർ – അയ്റാൻ, നിത്യാ മാമൻ
ചിത്രം – മെമ്പർ രമേശൻ ഒമ്പതാം വാർഡ്
2. കാർമേഘം മൂടുന്നു
രചന – ബി കെ ഹരിനാരായണൻ
സംഗീതം – രഞ്ജിൻ രാജ്
ഗായിക – ചിത്ര
ചിത്രം – കാവൽ
3. കാമിനി
രചന – മനു മഞ്ജിത്
സംഗീതം – അരുൺ മുരളീധരൻ
ഗായകൻ – കെ എസ് ഹരിശങ്കർ
ചിത്രം – അനുഗ്രഹീതൻ ആന്റണി
4. ഇളവെയിൽ അലകളിൽ
രചന – പ്രഭാവർമ്മ
സംഗീതം – റോണി റാഫേൽ
ഗായകർ – എം ജി ശ്രീകുമാർ, ശ്രേയ ഘോഷൽ
ചിത്രം – മരക്കാർ
5. ആയിരം താര ദീപങ്ങൾ
രചന – ബി കെ ഹരിനാരായണൻ
സംഗീതം – രഞ്ജിൻ രാജ്
ഗായിക – മൃദുല വാര്യർ
ചിത്രം – സ്റ്റാർ
6. നീയേ മറയുകയാണോ
രചന – മനു മഞ്ജിത്
സംഗീതം – അരുൺ മുരളീധരൻ
ഗായകർ – വിനീത് ശ്രീനിവാസൻ, ഹരിത ബാലകൃഷ്ണൻ
ചിത്രം – അനുഗ്രഹീതൻ ആന്റണി
7. ദർശനാ
രചന – അരുൺ ആലാട്ട്
സംഗീതം – ഹെഷം അബ്ദുൾ വഹാബ്
ആലാപനം – ഹെഷം അബ്ദുൾ വഹാബ്, ദർശന രാജേന്ദ്രൻ
ചിത്രം – ഹൃദയം
.8. അപ്പലാളേ
രചന – അൻവർ അലി
സംഗീതം – വിഷ്ണു വിജയ്
ഗായകർ – മധുവന്തി നാരായൺ & കോറസ്
ചിത്രം – നായാട്ട്
9. വലത് ചെവിയിൽ വാങ്കൊലി
രചന – പി എസ് റഫീഖ്
സംഗീതം – ഔസേപ്പച്ചൻ
ഗായിക – വർഷ രഞ്ജിത്ത്
ചിത്രം – വാങ്ക്
10. ഹിജാബി
രചന – സുഹൈൽ കോയ
സംഗീതം – ജസ്റ്റിൻ വർഗീസ്
ഗായകൻ – അധീഫ് മുഹമ്മദ്
ചിത്രം – മ്യാവൂ
11. തീരമേ
രചന – അൻവർ അലി
സംഗീതം – സുഷിൻ ശ്യാം
ഗായകർ – സൂരജ് സന്തോഷ്, കെ എസ് ചിത്ര
ചിത്രം – മാലിക്
12. ആകാശമായവളെ
രചന – നിധീഷ് നടേരി
സംഗീതം – ബിജിബാൽ
ഗായകൻ – ഷഹബാസ് അമൻ
ചിത്രം – വെള്ളം
13. പിന്നെന്തേ എന്തേ
രചന -:ബി കെ ഹരിനാരായണൻ
സംഗീതം – ഔസേപ്പച്ചൻ
ഗായകൻ – കെ എസ് ഹരിശങ്കർ
ചിത്രം – എല്ലാം ശരിയാകും
14. ഡണ്ടണ്ണ ഡണ്ടാണ്ണ
രചന – സുധീഷ് മരുതാളം
സംഗീതം – ജസ്റ്റിൻ വർഗീസ്
ചിത്രം – അജഗജാന്തരം
15. മുന്തിരിപൂവോ
രചന – ബി കെ ഹരിനാരായണൻ
സംഗീതം – ജേക്സ് ബിജോയ്
ഗായകൻ – ജേക്സ് ബിജോയ്
ചിത്രം – ഭ്രമം
16. മേലെ മിഴി നോക്കി
രചന – ജിസ് ജോയ്
സംഗീതം – പ്രിൻസ് ജോർജ്ജ്
ഗായകൻ – വിജയ് യേശുദാസ്
ചിത്രം – മോഹൻകുമാർ ഫാൻസ്
17. മുകില് തൊടാനായ് മനസ്സ്
രചന – അരുൺ ആലാട്ട്
സംഗീതം – രാഹുൽ സുബ്രഹ്മണ്യൻ
ഗായകൻ – മധു ബാലകൃഷ്ണൻ
ചിത്രം – ഹോം
18. നീലാമ്പലേ
രചന – ബി കെ ഹരിനാരായണൻ
സംഗീതം – രാഹുൽ രാജ്
ഗായിക – സുജാത
ചിത്രം – പ്രീസ്റ്റ്
19. പകലിരവുകൾ
രചന – അൻവർ അലി
സംഗീതം – സുഷിൻ ശ്യാം
ഗായകർ – സുഷിൻ ശ്യാം, നേഹ എസ് നായർ
ചിത്രം – കുറുപ്പ്
20. ഉയിരേ ഒരു ജന്മം നിന്നെ
രചന – മനു മഞ്ജിത്
സംഗീതം – ഷാൻ റഹ്മാൻ
ഗായകർ – മിഥുൻ ജയരാജ്, നാരായണി ഗോപൻ
ചിത്രം – മിന്നൽ മുരളി
2021 ലെ മലയാള ചലച്ചിത്ര ഗാനരചയിതാക്കളുടെ അന്വേഷണത്തിൽ ശ്രദ്ധിക്കപ്പെടാതെ കിടന്ന കുറേ പാട്ടുകൾ കൂടി ലഭിച്ചു. 2021ൽ 40 ഓളം പാട്ടുകൾ എഴുതി ബി കെ ഹരിനാരായണൻ എണ്ണത്തിൽ ഒന്നാമതെത്തി. വിനായക് ശശികുമാർ 30 ഓളം പാട്ടുകളും മനു മഞ്ജിത് 20 ഓളം പാട്ടുകളുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇവരൊക്കെ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് ഏറെ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന തങ്ങളുടേതായ വ്യക്തിമുദ്ര അടയാളപ്പെടുത്തുന്ന യുവ ലിറിസിസ്റ്റുകൾ ആണ്.
പ്രഭാവർമ്മയും റഫീഖ് അഹമ്മദും,രാജീവ് ആലുങ്കലും, അൻവർ അലിയുമൊക്കെ ചലച്ചിത്രഗാനത്തിലും കവിത ഒളിപ്പിക്കുന്ന ശില്പചാതുരിയോടെ മനസ്സിൽ തങ്ങുന്ന വിധം ലളിതമായ വാക്കുകൾ കൊണ്ട് ആശയ സമ്പുഷ്ടവും ലാളിത്യം തുളുമ്പുന്നതുമായ രചന നിർവഹിച്ചു കൊണ്ട് ചലച്ചിത്ര ഗാനശാഖയുടെ നിറ സാന്നിധ്യമായി തിളങ്ങുന്നു. അർഥഗർഭവും ലാളിത്യമേറിയതുമായ ഓരോ പദങ്ങളും വളരെ മനോഹരമാക്കി ഒരു ഫ്രയിമിലെടുത്ത് വച്ച് സൃഷ്ടിച്ചതിന്റെ ഒരു കൗതുകം ഇവരുടെ പല പാട്ടുകളിലെയും ഓരോ വരികളിലും പ്രകടം.
ജോ പോൾ, ജിസ് ജോയ്, സന്തോഷ് വർമ്മ, എസ് വി ചെറിയാൻ എന്നിവരും ഗാനരചനയിൽ 2021 ൽ സാന്നിധ്യമറിയിച്ചവരാണ്.
2021 ൽ തിളങ്ങിയ ഗാനരചയിതാക്കൾ :
1.പ്രഭാവർമ്മ
2. റഫീഖ് അഹമ്മദ്
3. രാജീവ് ആലുങ്കൽ
4. അൻവർ അലി
5. ബി കെ ഹരിനാരായണൻ
6. വിനായക് ശശികുമാർ
7.മനു മഞ്ജിത്
8.ജിസ് ജോയ്
9. ജോ പോൾ
ഗാനങ്ങൾ :
ഇതിൽ ‘ഖോ ഖോ’ സിനിമയിലെ ഗാനത്തിൽ മൺറോതുരുത്തിൻ്റെ ഗ്രാമഭംഗിയും ആസ്വദിക്കാം.
1. ഇളവെയിൽ അലകളിൽ
രചന – പ്രഭാവർമ്മ
സംഗീതം – റോണി റാഫേൽ
ഗായകർ – എം ജി ശ്രീകുമാർ, ശ്രേയ ഘോഷൽ
ചിത്രം – മരക്കാർ
2. മൺകുടിൽ
രചന – റഫീഖ് അഹമ്മദ്
സംഗീതം – ജേക്സ് ബിജോയ്
ഗായകർ – കേശവ് വിനോദ്, മൻസൂർ അൾ മോഹന്നടി
ചിത്രം – കുരുതി
3. എൻ നെഞ്ചിനുള്ളിൽ
രചന – രാജീവ് ആലുങ്കൽ
സംഗീതം – 4 മ്യൂസിക്സ്
ഗായകർ – ഹരി രവീന്ദ്രൻ, ഇവില്യൻ വിൻസെന്റ്
ചിത്രം – വിധി
4. ചിരമഭയമീ
രചന – അൻവർ അലി
സംഗീതം – യക്ഷൻ ഗാരി പെരേര, നേഹ എസ് നായർ
ഗായിക – മധുവന്തി നാരായൺ
ചിത്രം – ആർക്കറിയാം
5. എന്നോമൽ നിധിയല്ലേ
രചന – ബി കെ ഹരിനാരായണൻ
സംഗീതം – രഞ്ജിൻ രാജ്
ഗായകൻ – മധു ബാലകൃഷ്ണൻ
ചിത്രം – കാവൽ
6. വേനൽ പാതയിൽ
രചന – വിനായക് ശശികുമാർ
സംഗീതം – സിദ്ധാർത്ഥ പ്രദീപ്
ഗായകൻ – നന്ദഗോപൻ
ചിത്രം – ഖോ ഖോ
7. മേലെ വിൺപടവുകൾ
രചന – മനു മഞ്ജിത്
സംഗീതം – ഷാൻ റഹ്മാൻ
ഗായകൻ – സൂരജ് സന്തോഷ്
ചിത്രം – സാറാസ്
8. ഒരു തീരാനോവ്
രചന – ജിസ് ജോയ്
സംഗീതം – പ്രിൻസ് ജോർജ്ജ്
ഗായകർ – ചിത്ര,അഭിജിത് കൊല്ലം
ചിത്രം – മോഹൻകുമാർ ഫാൻസ്
9. നെഞ്ചമേ നെഞ്ചമേ
രചന – ജോ പോൾ
സംഗീതം – ഷാൻ റഹ്മാൻ
Gayakar – വിനീത് ശ്രീനിവാസൻ,ഗൗരി ലക്ഷ്മി
ചിത്രം – സാറാസ്
2021 ലെ ചലച്ചിത്ര സംഗീതത്തിലെ മികച്ച പാട്ടുകൾ തേടിയുള്ള യാത്രയിൽ എനിക്കിഷ്ടപ്പെട്ട സംഗീത സംവിധായകരെയും, ഗാനരചയിതാക്കളെയും വിശകലനം ചെയ്തതിന് ശേഷം ഇഷ്ടഗായകരുടെ ഒരന്വേഷണം കൂടി ഒന്ന് നടത്തി.
അനായാസമായ ആലാപന മികവ്, മികച്ച ഫീൽ,ജ്ഞാനം,അക്ഷരശുദ്ധി,ശബ്ദത്തിന്റെ ഐഡന്റിറ്റിയും മാധുര്യവും, സർവ്വോപരി ഭാവത്തിന്റെ സാന്ദ്രത ഒപ്പം മെലഡിയും ക്ലാസ്സിക്കലും,ഹിന്ദുസ്ഥാനിയും ഫാസ്റ്റ് നമ്പരുകളും നന്നായി വഴങ്ങുക ഈ ഘടകങ്ങൾ പാട്ടുകാരുടെ നിർണ്ണയത്തിൽ ഘടകങ്ങളായി. ശബ്ദത്തിലെ ഫ്രെഷ്നെസ്സ്, ഒഴുക്ക്, അക്ഷരശുദ്ധി. ശബ്ദത്തിന്റെ ഐഡന്റിറ്റി തുടങ്ങിയവും ഇഷ്ടഗായകരെ തെരഞ്ഞെടുക്കുന്നതിന് മുന്നിൽ നിന്നു.
2021 ലെ ഇഷ്ടഗായകർ
ഗായകന്മാർ :
1. എം ജി ശ്രീകുമാർ
2. മധു ബാലകൃഷ്ണൻ
3. ഹരിശങ്കർ കെ എസ്
4. മിഥുൻ ജയരാജ്
5. സൂരജ് സന്തോഷ്
6. അയ്റാൻ
7. വിജയ് യേശുദാസ്
8. ഷഹബാസ് അമൻ
ഗായികമാർ
9. കെ എസ് ചിത്ര
10. സുജാത
11. മൃദുല വാര്യർ
12. നിത്യാ മാമൻ
13. വർഷ രഞ്ജിത്ത്
14. നാരായണി ഗോപൻ
15. മധുവന്തി നാരായൺ
1. ഇളവെയിൽ അലകളിൽ
രചന – പ്രഭാവർമ്മ
സംഗീതം – റോണി റാഫേൽ
ഗായകർ – എം ജി ശ്രീകുമാർ, ശ്രേയ ഘോഷൽ
ചിത്രം – മരക്കാർ
2. എന്നോമൽ നിധിയല്ലേ
രചന – ബി കെ ഹരിനാരായണൻ
സംഗീതം – രഞ്ജിൻ രാജ്
ഗായകൻ – മധു ബാലകൃഷ്ണൻ
ചിത്രം – കാവൽ
3. കാമിനി
രചന – മനു മഞ്ജിത്
സംഗീതം – അരുൺ മുരളീധരൻ
ഗായകൻ – കെ എസ് ഹരിശങ്കർ
ചിത്രം – അനുഗ്രഹീതൻ ആന്റണി
4 & 14.ഉയിരേ ഒരു ജന്മം നിന്നെ
രചന – മനു മഞ്ജിത്
സംഗീതം – ഷാൻ റഹ്മാൻ
ഗായകർ – മിഥുൻ ജയരാജ്, നാരായണി ഗോപൻ
ചിത്രം – മിന്നൽ മുരളി
5. മേലെ വിൺപടവുകൾ
രചന – മനു മഞ്ജിത്
സംഗീതം – ഷാൻ റഹ്മാൻ
ഗായകൻ – സൂരജ് സന്തോഷ്
ചിത്രം – സാറാസ്
6 &12. അലരേ നീ എന്നിലെ
രചന – ശബരീഷ് വർമ
സംഗീതം – കൈലാസ് മേനോൻ
ഗായകർ – അയ്റാൻ, നിത്യാ മാമൻ
ചിത്രം – മെമ്പർ രമേശൻ ഒമ്പതാം വാർഡ്
7. മേലെ മിഴി നോക്കി
രചന – ജിസ് ജോയ്
സംഗീതം – പ്രിൻസ് ജോർജ്ജ്
ഗായകൻ – വിജയ് യേശുദാസ്
ചിത്രം – മോഹൻകുമാർ ഫാൻസ്
8. ആകാശമായവളെ
രചന – നിധീഷ് നടേരി
സംഗീതം – ബിജിബാൽ
ഗായകൻ – ഷഹബാസ് അമൻ
ചിത്രം – വെള്ളം
9. കാർമേഘം മൂടുന്നു
രചന – ബി കെ ഹരിനാരായണൻ
സംഗീതം – രഞ്ജിൻ രാജ്
ഗായിക – ചിത്ര
ചിത്രം – കാവൽ
10. നീലാമ്പലേ
രചന – ബി കെ ഹരിനാരായണൻ
സംഗീതം – രാഹുൽ രാജ്
ഗായിക – സുജാത
ചിത്രം – പ്രീസ്റ്റ്
11. ആയിരം താര ദീപങ്ങൾ
രചന – ബി കെ ഹരിനാരായണൻ
സംഗീതം – രഞ്ജിൻ രാജ്
ഗായിക – മൃദുല വാര്യർ
ചിത്രം – സ്റ്റാർ
13. വലത് ചെവിയിൽ വാങ്കൊലി
രചന – പി എസ് റഫീഖ്
സംഗീതം – ഔസേപ്പച്ചൻ
ഗായിക – വർഷ രഞ്ജിത്ത്
ചിത്രം – വാങ്ക്
15. അപ്പലാളേ
രചന – അൻവർ അലി
സംഗീതം – വിഷ്ണു വിജയ്
ഗായകർ – മധുവന്തി നാരായൺ & കോറസ്
ചിത്രം – നായാട്ട്
(അഭിപ്രായങ്ങൾ വ്യക്തിപരം)