ആലപ്പുഴയിലെ കൊലവിളി റാലിയുടെ വിഡിയോ കണ്ടപ്പോൾ അങ്ങേയറ്റം വിഷമമാണ് ഉണ്ടായത്. പത്തുവയസുപോലും തികയാത്ത ഒരു കുട്ടി ഇങ്ങനെ വാക്കുകൾ തെറ്റാതെ മുദ്രാവാക്യം വിളിക്കണമെങ്കിൽ എത്ര നാളത്തെ പരിശീലനം വേണ്ടി വന്നു കാണും !. എത്ര വിദ്വേഷമായിരിക്കും അന്യമതസ്ഥരെപ്പറ്റി ആ കുരുന്നുമനസിൽ കുത്തിവെച്ചിട്ടുണ്ടാകുക !
നാളത്തെ പൗരന്മാരാണ് കുട്ടികൾ. ചിരിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിലേ ഇങ്ങനെ വിഷം കുത്തിവയ്ക്കപ്പെടുന്ന കുട്ടികൾ വളർന്നു വരുമ്പോൾ ആരായി മാറും !.
ഭാവിതലമുറയിൽ വർഗീയവിഷം കുത്തിവയ്ക്കുന്നവർ നമ്മുടെ സമൂഹത്തിന്റെ അസ്ഥിവാരമാണ് തോണ്ടുന്നത്.
നാനാജാതിമതസ്ഥർ അന്യോന്യം സ്നേഹത്തോടെ കഴിയുന്ന സമൂഹമാണ് നമ്മുടേത്, അത് തകർക്കുകയാണ് ഇത്തരം തീവ്രവാദ സംഘടനകളുടെ ലക്ഷ്യം. ഇത്തരക്കാരെ തള്ളിപ്പറയുകയും ഒറ്റപ്പെടുത്തുകയും വേണം. നമ്മുടെ നാട് നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്.അത് ഏത് സംഘടനയുടെ പേരിലായാലും, മതത്തിന്റെ പേരിലായാലും!!