NEWS

തിരുവനന്തപുരം-മുംബൈ  പ്രതിവാര എക്സ്പ്രസ് 23 മുതൽ

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ, കോയമ്ബത്തൂര്‍,, കെ.ആര്‍.പുരം(ബംഗളൂരു), താനെ വഴിയുള്ള മുംബയ് പ്രതിവാര എക്സ്പ്രസ് ട്രെയിൻ 23ന് സര്‍വീസ് പുനരാരംഭിക്കും.

ശനിയാഴ്ചകളില്‍ രാവിലെ 4.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. മുംബയില്‍ ഞായറാഴ്ച വൈകിട്ട് 7.15ന് എത്തും. മുംബയില്‍ നിന്ന് ഞായാറാഴ്ചകളില്‍ രാത്രി 8.35നാണ് സര്‍വീസ്. ചൊവ്വാഴ്ചകളില്‍ രാവിലെ 8ന് തിരുവനന്തപുരത്തെത്തും. വര്‍ക്കല,കൊല്ലം,കായംകുളം,ഹരിപ്പാട്, അമ്ബലപ്പുഴ,ആലപ്പുഴ,ചേര്‍ത്തല,എറണാകുളം, ആലുവ,തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട്, എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: