തിരുവനന്തപുരം: നഗരത്തില്‍ താളം തെറ്റിയ സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്.വിഷയം ചര്‍ച്ച ചെയ്യാന്‍ 22ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിലാണ് മീറ്റിംഗ്.
മന്ത്രിമാരായ എം.വി ഗോവിന്ദന്,ജില്ലയിലെ മന്ത്രിമാര്‍,സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന മണ്ഡലത്തിലെ എം.എല്‍.എമാര്‍,സ്മാര്‍ട്ട് സിറ്റി അധികൃതര്‍,നഗരസഭ പ്രതിനിധികള്‍,കെ.എസ്.ഇ.ബിയിലെ യും ജല അതോറിട്ടിയിലെയും ഉദ്യോഗസ്ഥര്‍,പൊലീസ്,ജില്ലാ കളക്ടര്‍,ബന്ധപ്പെട്ട വകുപ്പുകളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും.
മാസങ്ങളായി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണത്തില്‍ നഗരവാസികള്‍ വലഞ്ഞിരുന്നു.ഇതില്‍ പല സ്ഥലങ്ങളിലും കുഴിയെടുത്തതല്ലാതെ ജോലികളൊന്നും നടക്കുന്നില്ല.പരാതികള്‍ വര്‍ദ്ധിച്ചതോടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇഷ്ടപ്പെട്ടത്.