തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പിന്‍വലിച്ചു.ഇടുക്കിയില്‍ മാത്രമാണ് നിലവിൽ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.സംസ് ഥാനത്ത് വേനല്‍ മഴയ്ക്ക് ശമനമായതോടെയാണ് വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന മഴമുന്നറിയിപ്പ് പിന്‍വലിച്ചത്.
ഇതോടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും പിന്‍വലിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.