Month: April 2022
-
NEWS
വീട്ടമ്മയെ കടന്നുപിടിച്ച കേസില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍
ആലപ്പുഴ: വീട്ടമ്മയെ കടന്നുപിടിച്ച കേസില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍.ആലപ്പുഴ ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയില്‍ കരീലക്കുളങ്ങര പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ഭാര്യയാണ് പരാതിക്കാരി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വ ക്യാമ്ബയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്. ഇവിടെവച്ച് ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
Read More » -
Kerala
കോട്ടയം തേങ്ങുന്നു,12 വയസ്സുകാരൻ പാമ്പാടിയിൽ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു; 5 വയസുകാരൻ എരുമേലിയിൽ കിണറ്റിൽ വീണ് മരിച്ചു
കോട്ടയം: ഹൃദയം നുറുങ്ങുന്ന രണ്ടു ദുരന്തങ്ങൾക്ക് കോട്ടയം സാക്ഷ്യം വഹിച്ച ദിനമാണിന്ന്. മാതാപിതാക്കളോട് പിണങ്ങി 12 കാരൻ ജീവനൊടുക്കി. പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് (12) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം അഞ്ചു വയസുള്ള ആൺകുട്ടി മുറ്റത്ത് കളിക്കുന്നതിനിടയിൽ വീട്ടിലെ കിണറ്റിൽ വീണു മരിച്ചത് ഇന്ന് രാവിലെ 9 മണിക്കാണ്. എരുമേലി മുട്ടപ്പള്ളി കരിമ്പിൻന്തോട്ടിൽ ഷിജോയുടെയും സുമോളിൻ്റെയും മകൻ ധ്യാൻ രതീഷാണ് മരിച്ചത്. നിസ്സാര കാര്യത്തിൻ്റെ പേരിൽ മാതാപിതാക്കളോട് പിണങ്ങിയ മാധവ് വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ അത്യാസന നിലയിൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മാധവ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. എരുമേലി മുട്ടപ്പള്ളി കരിമ്പിൻന്തോട്ടിൽ ഷിജോയുടെയും സുമോളിൻ്റെയും മകൻ ധ്യാൻ രതീഷ് കളിക്കുന്നതിനിടയിൽ…
Read More » -
Business
1.38 കോടി രൂപ അറ്റാദായം നേടി ഓറിയന്റല്‍ ഹോട്ടല്‍സ്
ന്യൂഡല്‍ഹി: താജ് ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റല്‍ ഹോട്ടല്‍സ് ലിമിറ്റഡിന്റെ 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തില്‍ ഏകീകൃത അറ്റാദായം 1.38 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ ആകെ നഷ്ടം 4.66 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഇതേ പാദത്തില്‍ 66.08 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 52.76 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ മൊത്തം ചെലവ് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 60.93 കോടി രൂപയില്‍ നിന്ന് 66.40 കോടി രൂപയായി ഉയര്‍ന്നതായി കമ്പനി അറിയിച്ചു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഓറിയന്റല്‍ ഹോട്ടല്‍സിന്റെ അറ്റ നഷ്ടം 12.84 കോടി രൂപയായി കുറഞ്ഞിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തിലെ ഏകീകൃത അറ്റ നഷ്ടം 53.58 കോടി രൂപയാണെന്നും ഫയലിംഗില്‍ അറിയിച്ചു. 2021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍, കൊവിഡ് രണ്ടാം…
Read More » -
Business
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 22.8 ശതമാനം വര്‍ധിച്ച് 10,055.20 കോടി രൂപയായി
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ നേട്ടവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. 2,989.50 കോടി രൂപ നികുതിയിനത്തില്‍ നല്‍കിയതിന് ശേഷം മാര്‍ച്ച് പാദത്തിലെ അറ്റാദായം 22.8 ശതമാനം വര്‍ധിച്ച് 10,055.20 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 8,187 കോടി രൂപ ലാഭം നേടിയിരുന്നു. അറ്റ പലിശ വരുമാനം, ഒരു ബാങ്ക് അതിന്റെ വായ്പാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേടുന്ന പലിശ വരുമാനവും നിക്ഷേപകര്‍ക്ക് നല്‍കുന്ന പലിശയും തമ്മിലുള്ള വ്യത്യാസം, മുന്‍വര്‍ഷത്തെ പാദത്തിലെ 17,120.20 കോടി രൂപയില്‍ നിന്ന് 10.2 ശതമാനം ഉയര്‍ന്ന് 18,872.70 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ മൊത്തം ആസ്തിയില്‍ 4 ശതമാനവും പലിശ വരുമാനമുള്ള ആസ്തികളെ അടിസ്ഥാനമാക്കി 4.2 ശതമാനവുമാണ്. ഡിസംബര്‍ പാദത്തിലെ എന്‍ഐഎം 4.2 ശതമാനവും മുന്‍ വര്‍ഷത്തില്‍ 4.1 ശതമാനവുമാണ്. ഡിസംബര്‍ പാദത്തിലെ 1.26 ശതമാനവും മുന്‍വര്‍ഷത്തെ പാദത്തിലെ 1.32 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം അഡ്വാന്‍സുകളുടെ ശതമാനമായി മൊത്ത നിഷ്‌ക്രിയ ആസ്തി 1.17…
Read More » -
Business
ആമസോണിന്റെ എതിര്‍പ്പ് തള്ളി ഫ്യൂച്ചര്‍ റീട്ടെയില്‍; ഓഹരി ഉടമകളുടെ യോഗം നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന് ആസ്തികള്‍ വില്‍ക്കുന്നത് വിലയിരുത്തുന്നതിനും അംഗീകരിക്കുന്നതിനുമായി അടുത്ത ആഴ്ച നടത്തുന്ന ഓഹരി ഉടമകളുടെയും, വായ്പാദാതാക്കളുടെയും കൂടിക്കാഴ്ച്ചകള്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമാണെന്ന് ഫ്യൂച്ചര്‍ റീട്ടെയില്‍ (എഫ്ആര്‍എല്‍) അറിയിച്ചു. റിലയന്‍സുമായുള്ള നിര്‍ദിഷ്ട 24,713 കോടി രൂപയുടെ കരാറിനെ എതിര്‍ക്കുന്ന ആമസോണ്‍, ഇത്തരം ചര്‍ച്ചകള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. കരാറിന് അംഗീകാരം തേടാന്‍ ഫ്യൂച്ചര്‍ റീട്ടെയില്‍ ഏപ്രില്‍ 20 ന് ഓഹരി ഉടമകളുടെയും, ഏപ്രില്‍ 21 ന് വായ്പാദാതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, ഇടപാടില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ ഫയല്‍ ചെയ്ത സ്‌കീം ഓഫ് അറേഞ്ച്‌മെന്റ് പരിഗണിക്കുന്നതിനും, അംഗീകരിക്കുന്നതിനും 2022 ഫെബ്രുവരി 28 ലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് മീറ്റിംഗുകള്‍ നടക്കുന്നതെന്ന് എഫ്ആര്‍എല്‍ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. കക്ഷികള്‍ നല്‍കിയ എല്ലാ വസ്തുതകളും വിവരങ്ങളും, അതുപോലെ തന്നെ ആമസോണ്‍.കോം എന്‍വി ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് എല്‍എല്‍സി ഒരു ഇടപെടല്‍ അപേക്ഷയിലൂടെ സമര്‍പ്പിച്ച…
Read More » -
Business
13 ഓഹരി നിക്ഷേപങ്ങള്‍ വിറ്റഴിച്ചതിലൂടെ 190 ശതമാനം ലാഭം നേടി ഐപിവി
മുംബൈ: സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള എയ്ഞ്ചല്‍ നിക്ഷേപ പ്ലാറ്റ്ഫോമായ ഇന്‍ഫ്ളെക്ഷന്‍ പോയിന്റ് വെഞ്ച്വേഴ്സ് (ഐപിവി) 2021ല്‍ 13 ഓഹരി നിക്ഷേപങ്ങള്‍ വിറ്റഴിച്ചതിലൂടെ 190 ശതമാനം ലാഭം നേടി. ഈ വര്‍ഷം 10 ലധികം ഓഹരി നിക്ഷേപങ്ങള്‍ വില്‍ക്കാന്‍ ആലോചനയുമുണ്ട്. ഐപിവി 6,600 ലധികം എയ്ഞ്ചല്‍ നിക്ഷേപകര്‍, എച്ച്എന്‍ഐകള്‍ (ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍), ഫാമിലി ഓഫീസുകള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി 2018 ല്‍ വിനയ് ബന്‍സാല്‍, അങ്കുര്‍ മിത്തല്‍, മിതേഷ് ഷാ എന്നിവര്‍ ചേര്‍ന്നാണ് രൂപീകരിച്ചത്. കമ്പനി ഈ മാര്‍ച്ച് വരെ നിലിവല്‍ ഭാഗികമായി മൂന്ന് ഓഹരി വില്‍പ്പനകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ 100 സ്റ്റാര്‍ട്ടപ്പുകളിലായി 356 കോടി രൂപ നിക്ഷേപിച്ചിട്ടുമുണ്ട്. ഈ സാമ്പത്തിക വര്‍ഷം 50 നിക്ഷേപ കമ്പനികളെക്കൂടി ഉള്‍പ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഐപിവിക്ക് രണ്ട് ഫണ്ട് വിഭാഗങ്ങളാണുള്ളത്. ഒന്നാമത്തേത് 500 കോടി രൂപയുടെ എയ്ഞ്ചല്‍ ഫണ്ടാണ്. നിലവില്‍ 300 കോടി രൂപയോളം സമാഹരിക്കുകയും 100 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ…
Read More » -
Business
ഇലോണ്‍ മസ്‌കിനെതിരെ പോയ്സണ്‍ പില്‍ പ്രതിരോധവുമായി ട്വിറ്റര്‍
സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഓഹരി ഉടമ ഇലോണ്‍ മസ്‌കിനെതിരെ ‘പോയ്സണ്‍ പില്‍ പ്രതിരോധം’ അഥവാ ഷെയര്‍ ഹോള്‍ഡേഴ്സ് റൈറ്റ്സ് പ്ലാന്‍ സ്വീകരിച്ച് ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡ്. മസ്‌ക് ട്വിറ്ററിന്റെ ഓഹരികള്‍ പൂര്‍ണമായും സ്വന്തമാക്കാതിരിക്കാനാണ്, മുന്‍കരുതല്‍ എന്ന നിലയില്‍ ബോര്‍ഡിന്റെ നീക്കം. വെള്ളിയാഴ്ചയാണ് ട്വിറ്റര്‍ ബോര്‍ഡ് പുതിയ നയം വ്യക്തമാക്കിയത്. പോയ്സണ്‍ പില്‍ പദ്ധതി പ്രകാരം ട്വിറ്ററിന്റെ 15 ശതമാനമോ അതില്‍ കൂടുതലോ ഓഹരികള്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ ആരെങ്കിലും വാങ്ങിയാല്‍, ആ ഇടപാടിന് ഒരു വര്‍ഷം മാത്രമേ കാലവധി ഉണ്ടാവു. കൂടാതെ ഇത്തരത്തില്‍ ഏതെങ്കിലും സ്ഥാപനം ഓഹരികള്‍ സ്വന്തമാക്കിയാല്‍ , നിലവിലെ മറ്റ് ഓഹരി ഉടമകള്‍ക്ക് വിലക്കിഴിവില്‍ കൂടുതല്‍ ഓഹരികള്‍ നല്‍കുകയും ചെയ്യും. വലിയ തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി ഒരു സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പോയ്സണ്‍ പില്‍. 1980കളില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഎല്‍ആര്‍കെ എന്ന സ്ഥാപനമാണ് ഈ തന്ത്രം വികസിപ്പിച്ചത്. ഏതെങ്കിലും…
Read More » -
India
പഞ്ചാബില്‍ ജൂലൈ മുതല്‍ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം
പഞ്ചാബില്‍ ജൂലൈ ഒന്ന് മുതല്‍ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് ആപ്പ് സര്‍ക്കാര്‍. അധികാരത്തിലേറി ഒരുമാസം കഴിയുന്ന വേളയിലാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ഭഗവന്ത് മന് സര്‍ക്കാര്‍ നിറവേറ്റിയത്. പ്രഖ്യാപനത്തിന് മുന്നോടിയായി ഭഗവന്ത് മന് ആംആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ര പരസ്യങ്ങളിലൂടെയാണ് എഎപി സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പഞ്ചാബില്‍ നിലവില്‍ കാര്‍ഷിക മേഖലയ്ക്ക് വൈദ്യുതി സൗജന്യമാണ്. കൂടാതെ, പട്ടികജാതി, പിന്നാക്ക-ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യമായി നല്‍കുന്നുണ്ട്.
Read More » -
India
108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ: വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങി മോദി സര്‍ക്കാര്‍
108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമയുടെ പണിപൂര്‍ത്തിയായി. നരേന്ദ്ര മോദി ഇന്ന് പ്രതിമ ജനങ്ങൾക്ക് സമർപ്പിക്കും. കൊവിഡ് മഹാമാരി വരുത്തിവച്ച സാമ്പത്തിക നഷ്ടത്തിൽ നിന്നും കരകയറിത്തുടങ്ങിയിട്ടില്ല നമ്മുടെ രാജ്യം. അങ്ങനെയുള്ള അവസ്ഥയിലാണ് മോദിയും ബിജെപി സർക്കാരും രാജ്യത്ത് കോടികൾ ചെലവിട്ട് കൂറ്റൻ പ്രതിമകൾ ‘ജനങ്ങൾക്കായി’ എന്ന പേരിൽ സമർപ്പിക്കുന്നത്. പ്രതിമയുടെ അറിയിപ്പ് വന്നത് മുതല്‍ സമൂഹ്യ മാധ്യമങ്ങളിൽ ബി.ജെ.പി സര്‍ക്കാരിനെതിരെ ശബ്ദമുയരുകയാണ്. ഒരുവശത്ത് പ്രതിമകൾ ഉയരുമ്പോൾ മറുവശത്ത് വിശന്നൊട്ടിയ വയറുകളുമായി നിരവധിപ്പേർ ജീവിക്കുന്നുണ്ടെന്നാണ് സോഷ്യൽമീഡിയ മോദിയെ ഓർമിപ്പിക്കുന്നത്. ഹനുമാൻ ജയന്തി ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോർബിയിൽ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചടങ്ങിൽ സംബന്ധിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നു. ഹനുമാൻജി 4 ധാം പ്രൊജക്ടിന്റെ ഭാഗമായാണ് പ്രതിമ നിർമ്മിച്ചത്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നാല് ദിക്കുകളിലായി സ്ഥാപിക്കുന്ന നാല് പ്രതിമകളിൽ രണ്ടാമത്തേതാണ് മോർബിയിലേത്. പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രതിമ മോർബി ബാപ്പു കേശവാനന്ദ…
Read More » -
India
കരിപ്പൂരിൽ രഹസ്യ ഭാഗത്തും മംഗളൂരു പര്‍ദയിലും ഒളിപ്പിച്ച് സ്വർണം കടത്തിയവർ പിടിയിലായി
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പിടികൂടി. വിപണിയിൽ ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേർ പൊലീസ് പിടിയിലായിട്ടുണ്ട്. ദുബായിൽ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് സ്വർണ്ണം കൊണ്ടുവന്നത്. ഇവർ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ സ്വീകരിക്കാനെത്തിയവരെയടക്കം പൊലീസ് പിടികൂടിയിട്ടുണ്ട്. ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. സ്വീകരിക്കാനെത്തിയവർ വന്ന മൂന്ന് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതേ സമയം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പര്‍ദയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചുലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. വെള്ളിയാഴ്ച ദുബായില്‍ നിന്നുള്ള വിമാനത്തില്‍ മംഗളൂരു വിമാനതാവളത്തിലെത്തിയ യുവതിയെ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് പര്‍ദയുടെ ബട്ടണില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 5.34 ലക്ഷം രൂപ…
Read More »