Month: April 2022

  • India

    അസാമിൽ വിഷക്കൂൺ കൊന്നത് പതിമൂന്നോളം പേരെ

    അസമിൽ വിഷം കലർന്ന കൂൺ കഴിച്ച് ഒരാഴ്ചക്കിടെ മരിച്ചത് 13 പേർ. അഞ്ച് ദിവസം മുമ്പാണ് കൂൺ വിഷ ബാധയേറ്റ് 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓരോ വർഷവും വിഷമുളള കൂൺ കഴിച്ച് ആളുകൾ ആശുപത്രിയിലെത്താറുണ്ട്. ആളുകൾക്ക് വിഷമുളള കൂൺ ഏതെന്നോ വിഷമില്ലാത്ത കൂൺ ഏതെന്നോ തിരിച്ചറിയാൻ സാധിക്കുന്നില്ലന്നും മെ‍ഡിക്കൽ കൊളേജ് സൂപ്രണ്ട് ഡോ. പ്രസാന്ത ദിഹിൻ​ഗ്യ പറഞ്ഞു. നാല് ജില്ലകളിൽ നിന്നുളളവരാണ് വിഷം കലർന്ന കൂൺ കഴിച്ച് മരിച്ചത്. ചികിത്സയിലിരിക്കെയാണ് 13 പേരും മരണപ്പെട്ടതെന്ന് അസം ആരോഗ്യ വകുപ്പ് അറിയിച്ചു. അസമിലെ ചാരൈഡിയോ, ദിബ്രുഗഡ്, ശിവസാഗർ, ടിൻസുകിയ എന്നിവിടങ്ങളിൽ നിന്നുളള 35 പേരെയാണ് വിഷ ബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽപെട്ട 13 രോഗികളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മരിച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് പേർ ദിബ്രു​ഗഡ് ജില്ലയിലെ ബാർബറുവ ഏരിയയിൽ നിന്നും ഒരാൾ ശിവസാ​ഗർ ജില്ലയിൽ നിന്നുമുളളവരാണ്. തേയിലത്തോട്ട തൊഴിലാളികളാണ് മരിച്ചവരിൽ…

    Read More »
  • NEWS

    മുകേഷും ചിന്താ ജെറോമും തമ്മിൽ വിവാഹിതരാകുന്നു എന്ന് മാതൃഭൂമിയുടെ പേരിൽ വ്യാജ വാര്‍ത്ത

    കോഴിക്കോട്: മാതൃഭൂമി ഡോട്ട് കോമിന്റെ പേരില്‍ പ്രചരിക്കുന്ന മുകേഷിന്റെയും ചിന്താ ജെറോമിന്റെയും വിവാഹ വാര്‍ത്ത വ്യാജമെന്ന് കമ്പനി.എല്‍ഡിഎഫ് എംഎല്‍എയും നടനുമായ മുകേഷും ഡിവൈഎഫ്‌ഐ നേതാവ് ചിന്ത ജെറോമും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തയാണ് മാതൃഭൂമി ഡോട്ട് കോമിന്റെ പേരില്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇങ്ങനെ ഒരു വാര്‍ത്ത മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി.വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പത്രം മുന്നറിയിപ്പ് നല്‍കി.

    Read More »
  • India

    ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; നോട്ടക്കും പിന്നില്‍

    പട്ന: ബിഹാർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺ​ഗ്രസ് പാർട്ടി.  ബിഹാറിലെ ബൊച്ചഹാൻ മണ്ഡലത്തിൽ നോട്ടക്കും പിന്നിലാണ് കോൺ​ഗ്രസിന് കിട്ടിയ വോട്ടുകൾ. കോൺ​ഗ്രസടക്കം 10 പാർട്ടികൾ നോട്ടക്ക് പിന്നിലായി. ആർജെഡി സ്ഥാനാർത്ഥി അമർ കുമാർ പാസ്വാൻ വൻ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി ബേബി കുമാരിയെ തോൽപ്പിപ്പോൾ കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീനും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. 1.74 ശതമാനം വോട്ടുമായി നോട്ട നാലാം സ്ഥാനത്തു വന്നപ്പോൾ കോൺഗ്രസ്, മജ്‌ലിസ്, യുവ കാന്ത്രികാരി പാർട്ടി, സമതാ പാർട്ടി, ബജ്ജികാഞ്ചൽ വികാസ് പാർട്ടി, രാഷ്ട്രീയ ജനസംഭാവനാ പാർട്ടി എന്നിവയുടെ സ്ഥാനാർത്ഥിൾ നോട്ടക്ക് പിന്നിലായി. സ്വതന്ത്രരും നോട്ടക്ക് പിന്നിൽപോയി. വികാസ്ശീൽ ഇൻസാഫ് പാർട്ടി (വിഐപി) നേതാവായിരുന്ന മുസഫർ പാസ്വാന്റെ മരണത്തെ തുടർന്നാണ് ബൊച്ചാഹൻ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2020-ലെ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ രാമൈ റാമിനെ തോൽപ്പിച്ചാണ് മുസാഫിർ പാസ്വാൻ നിയമസഭയിലെത്തിയത്. മുസാഫിർ പാസ്വാന്റെ മകനായിരുന്നു ആർജെഡി സ്ഥാനാർഥി. വിഐപി പാർട്ടിയുമായി പിണങ്ങിയ…

    Read More »
  • Crime

    സുബൈറിന്റെ കൊലപാതകം: നാല് പേർ കസ്റ്റഡിയിൽ

    പാലക്കാട്: ഇന്നലെ കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. തുടർ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതായി പൊലീസ് വിവരം പുറത്തുവിട്ടത്. ഇവർ പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ഇവരെ ഇവിടെ നിന്ന് മാറ്റിയേക്കും. ഒരു വർഷം മുൻപ് എസ്ഡിപിഐ പ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഈ കേസിൽ ഒരാൾ കൂടി പിടിയിലാകാനുള്ളത്. ഇവർ എവിടെ നിന്നാണ് പിടിയിലായതെന്ന് അറിയില്ല. കഞ്ചിക്കോട് വ്യവസായ മേഖലയിൽ നിന്നാണ് ഇവർ രക്ഷപ്പെട്ട കാർ കണ്ടെത്തിയത്. ഇവിടെ നിന്ന് വാളയാർ ദേശീയപാതയിലേക്കും അവിടെ നിന്ന് സംസ്ഥാനത്തിന് പുറത്തേക്കും കടക്കാൻ സാധിക്കും. അതോ വ്യവസായ മേഖലയിൽ നിന്ന് തന്നെയാണോ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമല്ല. ഇന്ന് ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയത് അഞ്ചംഗ സംഘമാണ്.…

    Read More »
  • Crime

    പ്രകോപന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്; കര്‍ശന നടപടിയെന്ന് പൊലീസ്

    തിരുവനന്തപുരം: സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് പൊലീസ്. പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് അറിയിപ്പ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് വ്യക്തമാക്കി. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ് ഉൾപ്പെടെയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കൂടി മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. കൂടുതൽ പൊലീസുകാരെയും ജില്ലയിൽ വിന്യസിക്കും. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറുകൾക്കിടെ രണ്ട് ജീവനുകളാണ് പാലക്കാട്ട്…

    Read More »
  • NEWS

    പാതയോരത്ത് അന്തിയുറക്കം; അധ്യാപകനായി ട്രാഫിക് പോലീസുകാരൻ

    കൊല്‍ക്കത്ത ട്രാഫിക് പൊലീസിലെ ഉദ്യോ​ഗസ്ഥനായ പ്രകാശ് ഘോഷ് ഒരേസമയം പോലീസുകാരനും അധ്യാപകനുമാണ്.തന്റെ ഡ്യൂട്ടിക്കപ്പുറം  ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിൽ കൂടി സദാ ജാഗരൂകനാണ് അദ്ദേഹം.അതാകട്ടെ തെരുവിൽ അന്തിയുറങ്ങുന്ന ഒരു മൂന്നാം ക്ലാസുകാരന്റെയും. സൗത്ത് കൊല്‍ക്കത്തയിലെ ബാലി​ഗഞ്ച് ഐടിഐക്ക് സമീപമാണ് പ്രകാശ് ഘോഷ് തന്റെ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നത്.ഇവിടെ വച്ചാണ് തൊട്ടടുത്തുള്ള ഭക്ഷണശാലയില്‍ ജോലി ചെയ്യുന്ന ആ അമ്മയെയും മകനെയും ഇദ്ദേഹം പരിചയപ്പെടുന്നത്.കുട്ടിയെ പഠിക്കാൻ വിടാതെ ഹോട്ടലിൽ ജോലിക്ക് നിർത്തിയതിനെ പറ്റി ആ അമ്മയോട് അദ്ദേഹം തിരക്കി.അപ്പോഴാണ് അദ്ദേഹത്തിന് കാര്യം വ്യക്തമായത്.പയ്യൻ മൂന്നാം ക്ലാസിൽ പഠിക്കുന്നുണ്ടായിരുന്നു.അതിനു ശേഷമായിരുന്നു ഹോട്ടലിലെ ജോലി. സ്വന്തമായി വീടുപോലും ഇല്ലാത്ത ഇവര്‍ പാതവക്കിലാണ് അന്തിയുറങ്ങിയിരുന്നതും. അതോടൊപ്പം മൂന്നാം ക്ലാസുകാരനായ മകന് പഠനത്തില്‍ വലിയ താത്പര്യമില്ലെന്നും അമ്മ പൊലീസ് ഉദ്യോ​ഗസ്ഥനോട് പറഞ്ഞു.അദ്ദേഹം അവരെ ആശ്വസിപ്പിച്ചു.മകനെ പഠനത്തില്‍ സഹായിക്കാമെന്ന് അദ്ദേഹം അമ്മക്ക് വാ​ഗ്ദാനവും നൽകി. അങ്ങനെ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ പ്രകാശ് ഘോഷ് കുട്ടിയെ പഠനത്തില്‍ സഹായിക്കാനും തുടങ്ങി.ജോലിക്കിടെ ലഭിക്കുന്ന ഒഴിവുസമയത്താണ് അദ്ദേഹം മൂന്നാം ക്ലാസുകാരനായ…

    Read More »
  • India

    ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: തൃണമൂല്‍ കോണ്‍ഗ്രസിന് മിന്നും ജയം

    കൊൽക്കത്ത: ബം​ഗാളിൽ ഒരു ലോക്സഭാ സീറ്റിലേക്കും  നിയമസഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസിന് മിന്നും ജയം. അസൻസോൾ ലോക്സഭ സീറ്റീൽ ആദ്യമായി തൃണമൂൽ വിജയിച്ചു. കോൺ​ഗ്രസിൽ നിന്ന് തൃണമൂലിലെത്തിയ ശത്രുഘൻ സിൻഹയാണ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചത്. ബാലിഗഞ്ച് നിയമസഭ സീറ്റിൽ തൃണമൂൽ കോൺഗ്രസിന്റെ ബാബുൽ സുപ്രിയോ സിപിഎമ്മിന്റെ സയിറാ ഷാ ഹാലിമിനെ തോൽപ്പിച്ചു. കേന്ദ്രമന്ത്രിയായിരുന്ന ബാബുൽ സുപ്രിയോ രാജിവച്ച സാഹചര്യത്തിലാണ് അസൻസോൾ ലോക്സഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് എത്തിയ ശത്രുഘൻ സിൻഹക്കാണ് തൃണമൂൽ സീറ്റ് നൽകിയത്. വോട്ടെണ്ണിയപ്പോൾ ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോളിനെ രണ്ടരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശത്രുഘൻ സിൻഹ വിജയിച്ചു. സിപിഎം സ്ഥാനാർത്ഥി പാർത്ഥ മുഖർജിക്ക് എട്ടു ശതമാനം വോട്ടു കിട്ടി. ഇതാദ്യമായാണ് തൃണമൂൽ കോൺഗ്രസ് അസൻസോൾ മണ്ഡലത്തിൽ വിജയിക്കുന്നത്. കൊൽക്കത്തയിലെ ബാലിഗഞ്ച് നിയമസഭ സീറ്റിൽ തൃണമൂൽ സ്ഥാനാർത്ഥിയായ ബാബുൽ സുപ്രിയോ 19000 വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎമ്മിന്റെ സയിറാ ഷാ ഹാലിം…

    Read More »
  • Crime

    24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; സംസ്ഥാന വ്യാപകമായി ജാഗ്രതാ നിർദ്ദേശം

    തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രതാ മുൻകരുതലുകൾ കടുപ്പിക്കാൻ നിർദ്ദേശം. എല്ലാ ജില്ലയിലിലെയും പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഡിജിപിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പാലക്കാട്ടെ കൊലപാതകങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തും. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കും. കൊലപാതകങ്ങൾ ആവ‍ത്തിക്കാതിരിക്കാൻ കരുതൽ അറസ്റ്റിലേക്ക് പോകാനാണ് ഡിജിപി നൽകിയ നി‍ദ്ദേശം. ഇന്നലെ പോപ്പുലർ ഫ്രണ്ട് നേതാവും 24 മണിക്കൂറിനുള്ളിൽ ഇന്ന് ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുൻകരുതലുകൾ കൂടുതൽ കടുപ്പിപ്പിക്കാൻ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. പകരത്തിന് പകരം കൊലപാതകങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ പൊലീസിനെ നേരെയും വിമർശനമുയർന്നിട്ടുണ്ട്. കാര്യമായ മുൻകരുതൽ പൊലീസ് കാണിച്ചില്ലെന്നാണ് വിമർശനം. രണ്ടാമത്തെ കൊലപാതകം കൂടിയുണ്ടായതോടെ പാലക്കാട്ട് ക്രമസമാധാനം ഉറപ്പിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചു. നിലവിലെ മൂന്ന് കമ്പനി പൊലീസ് സംഘത്തിന് പുറമെ…

    Read More »
  • India

    രാജസ്ഥാനില്‍ ഭീതി പടരുന്നു, അജ്ഞാത രോഗംമൂലം ഏഴ് കുട്ടികള്‍ മരിച്ചു

      രാജസ്ഥാനില്‍ അജ്ഞാത രോഗം മൂലം ഏഴ് കുട്ടികള്‍ മരിച്ചു. സിരോഹി ജില്ലയിലെ ഫുലാബായ് ഖേഡ, ഫുലാബെര്‍ ഗ്രാമങ്ങളിലാണ് സംഭവം. രണ്ടു വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പനി മുതല്‍ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍ കുട്ടികളില്‍ പ്രകടമായിരുന്നു. ഏപ്രില്‍ 9 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലായാണ് കുട്ടികള്‍ മരിച്ചത്. ലക്ഷണങ്ങള്‍ പ്രകടമായ ദിവസം തന്നെ ഇവര്‍ മരിച്ചു. ശീതളപാനീയങ്ങള്‍ കഴിച്ചതാണ് മരണകാരണമെന്നാണ് കുട്ടികളുടെ കുടുംബം പറയുന്നത്. ഇതേ തുടര്‍ന്ന് കടകളിലെത്തി മെഡിക്കല്‍ സംഘം പരിശോധന നടത്തിയിരുന്നു. ശീതളപാനീയങ്ങള്‍ കഴിച്ചതുകൊണ്ടല്ല കുട്ടികള്‍ മരിച്ചതെന്നും വൈറല്‍ അണുബാധയാണ് മരണകാരണമെന്നും രാജസ്ഥാന്‍ ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ അറിയിച്ചു. നിലിവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു. വൈറല്‍ രോഗം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗിക റിപ്പോര്‍ട്ട് വരുന്നതുവരെ ഇതു സ്ഥിരീകരിക്കാനാകില്ലെന്നും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജഗേശ്വര്‍ പ്രസാദ് പറഞ്ഞു. ജയ്പുരില്‍നിന്നും ജോധ്പുരില്‍നിന്നുമുള്ള ഡോക്ടര്‍മാരുടെ സംഘം പ്രദേശത്ത് സന്ദര്‍ശനം…

    Read More »
  • NEWS

    കുരിശുമല തീർത്ഥാടനത്തിനിടയിൽ രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു

    വെള്ളറട: ദുഖവെള്ളിയാഴ്ച കുരിശുമല തീര്‍ത്ഥാടനം നടത്തുന്നതിനിടയിൽ കുഴഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കുലശേഖരം ഗവണ്‍മെന്‍റ് ആശുപത്രി റോഡില്‍ ജയരാജന്‍(57), നെയ്യാറ്റിന്‍കര വട്ടവിള മോതിരപള്ളി ബി.എസ് ഭവനില്‍ ബിനുകുമാര്‍(42)എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ 7-ാം കുരിശിന് സമീപത്ത് വച്ചാണ് ജയരാജന്‍ കുഴഞ്ഞ് വീണത് .ബിനുകുമാര്‍ നാലാം കുരിശിന് സമീപത്ത് വച്ചും.ഉടന്‍ തന്നെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

    Read More »
Back to top button
error: