Month: April 2022

  • Kerala

    മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദന: കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

      തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കുന്നതാണ്. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

    Read More »
  • Kerala

    പാലക്കാട് ചോരപ്പുഴ, എസ്.ഡി.പി.ഐ നേതാവ് കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പ് ആർ.എസ്.എസ് നേതാവിനെ വകവരുത്തി

    പാലക്കാട്: എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റുകൊല്ലപ്പെട്ട പാലക്കാട് ജില്ലയിൽ വീണ്ടും ആക്രമണം. നഗരത്തിലെ മേലാമുറിയിൽ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസ് വെട്ടേറ്റു മരിച്ചു. മേലാമുറിയിലെ കടയിൽ കയറിയാണ് മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ശ്രീനിവാസനെ വെട്ടിയത്. വാൾ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്സാക്ഷി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയിൽ കയറിവെട്ടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ പാലക്കാട് എലപ്പുള്ളിയിൽ വെട്ടികൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കൊലപാതകം. അക്രമികൾ മൂന്ന് സ്കൂട്ടറുകളിലായി അഞ്ചുപേരുണ്ടായിരുന്നു. എല്ലാവരുടെ കൈയിലും വാളുകളുണ്ടായിരുന്നു. അക്രമികൾ കടയിലേക്ക് കയറി തുരുതുരെ വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. മേലാമുറിയിൽ ദീർഘനാളായി വാഹന കച്ചവടം നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ.ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. ഇതിനിടെ പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയാളി സംഘം…

    Read More »
  • LIFE

    “ഷഫീക്കിന്റെ സന്തോഷം” ആരംഭിച്ചു

      ഉണ്ണിമുകുന്ദൻ,മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഷെഫീഖിന്റെ സന്തോഷം”എന്ന ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. “മേപ്പടിയാൻ” എന്ന ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, സ്മിനു സിജോ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ,ജോര്‍ഡി പൂഞ്ഞാര്‍, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ‘എ ഫണ്‍ റിയലസ്റ്റിക് മൂവി’ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദൊ ഐസക് നിർവ്വഹിക്കുന്നു. സംഗീതം-ഷാന്‍ റഹ്‌മാൻ ഒരുക്കുന്നത്.എഡിറ്റർ- നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനർ-ശ്യാം കാർത്തികേയൻ, മേക്കപ്പ്-അരുൺ ആയൂർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യകല-മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ,പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റുന്റ്-വിപിൻ കുമാർ.പി ആർ ഒ-എ എസ് ദിനേശ്.

    Read More »
  • NEWS

    അറുപത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ സമ്മാനം അടിച്ച ആളെ കണ്ടെത്താനാകാതെ അബുദാബി ബിഗ് ടിക്കറ്റ് സംഘാടകർ

    അബുദാബി ബി​ഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് സമ്മാനം. 065049 എന്ന ടിക്കറ്റിലൂടെ മനുഭായ് ചൗഹാനാണ് 3,00,000 ദിര്‍ഹം (അറുപത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.എന്നാൽ ഇയാളെ കണ്ടെത്താനാകാതെ കുഴയുകയാണ് ബിഗ് ടിക്കറ്റ് സംഘാടകർ. നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ മനുഭായ് ചൗഹാനെ ഫോണില്‍ ബന്ധപ്പെടാന്‍ ബി​ഗ് ടിക്കറ്റ് അവതാരക ബുഷ്റ ശ്രമിച്ചെങ്കിലും സാധിച്ചില്ല.സമ്മാനാര്‍ഹനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ബി​ഗ് ടിക്കറ്റ് സംഘാടകര്‍ അറിയിച്ചു.   www.bigticket.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര, പ്രതിമാസ നറുക്കെടുപ്പുകളിലെ വിജയികളെക്കുറിച്ചുള്ള വിവരങ്ങളറിയാം.

    Read More »
  • Kerala

    അവധി ആഘോഷിക്കാനെത്തിയ വീട്ടമ്മ ദുബായിൽ ഭർത്താവിൻ്റെ ഫ്ലാറ്റിൽ മരിച്ചു

    ദുബായ്: അവധി ആഘോഷിക്കാൻ സന്ദർശക വീസയിൽ ദുബായിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ മണമ്പൂർ നീറുവിള തൊട്ടികല്ലിൽ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി(38)യാണ് മരിച്ചത്. ഒരു മാസം മുൻപാണ് പ്രിജി സന്ദർശക വീസയിൽ ദുബായിലെത്തിയത്. ഇന്നലെ രാവിലെ ജബൽ അലി ഡിസ്കവറി ഗാർഡനിലെ ഫ്ലാറ്റിൽ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാർച്ച് 15നാണ് പ്രിജി നാട്ടിൽ നിന്ന് രണ്ട് മക്കളോടൊപ്പം ഭർത്താവിൻ്റെ അരികിലെത്തിയത്. വലിയവിള കൊടുവാഴനൂർ പുളിമാത്ത് സ്വദേശി ശങ്കരൻ–ഗീത ദമ്പതികളുടെ മകളാണ്. നടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മണമ്പൂർ പ്രവാസി കൂട്ടായ്മ ഭാരവാഹിയാണ് അഭിലാഷ്.

    Read More »
  • NEWS

    എരുമേലിയിൽ അഞ്ചു വയസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു

    എരുമേലി: മുട്ടപ്പള്ളിയില്‍ അഞ്ചു വയസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു.കരിമ്ബിന്‍ന്തോട് ഷിജോ, സുമോള്‍ ദമ്ബതികളുടെ മകന്‍ ധ്യാന്‍ ആണ് മരിച്ചത്.      രാവിലെ 9 മണിയോടെ മുറ്റത്ത് കളിക്കുന്നതിനിടയില്‍ കുട്ടി  സമീപത്തെ കിണറ്റില്‍  വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാർ കുട്ടിയെ കിണറ്റില്‍ നിന്ന് കയറ്റി മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    Read More »
  • Kerala

    സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു, അപകടം മണിമലയിൽ

    മണിമല: കരിമ്പനക്കുളത്ത് സ്കൂട്ടറും പൾസർ ബൈക്കും കൂട്ടിയിടിച്ച് നേഴ്സ് മരിച്ചു. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ കരിമ്പനക്കുളം പൊലിപ്പുഴയിൽ ചിത്തിര( 33)യാണ് മരിച്ചത്. പൊൻകുന്നത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതി ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവതിയോടൊപ്പമാണ് ഇവർ വീട്ടിലേയ്ക്ക് മടങ്ങിയത്. ഇതിനിടെ, മണിമല സ്വദേശിയായ വിദ്യാർത്ഥി ഓടിച്ചിരുന്ന പൾസർ ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചിത്തിര റോഡിൽ തലയടിച്ച് വീണു. പരിക്കേറ്റ ഇവരെ ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിദ്യാർത്ഥിയും സ്കൂട്ടർ ഓടിച്ചിരുന്ന യുവതിയും പരിക്കേറ്റ് ചികിൽസയിലാണ്.

    Read More »
  • NEWS

    നാദാപുരത്ത് രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

    നാദാപുരം: വിലങ്ങാടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഹൃദ്വിന്‍ (22), ആഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്.നാദാപുരം വിലങ്ങാട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ബംഗളൂരുവില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.കൂട്ടത്തിൽ ഒരു വിദ്യാർത്ഥിയെ രക്ഷപെടുത്തി.

    Read More »
  • NEWS

    ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

    ഫറ്റോർദ: റിയലന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്പ്മെന്റ് ലീഗിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ തുടക്കം.ഹൈദരാബാദ് എഫ് സിയെ ഏകപക്ഷിയമായ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ഒന്നാമതെത്തി.

    Read More »
  • Crime

    സുബൈർ വധം: അന്വേഷണം എരട്ടക്കുളം വെട്ടുകേസ് പ്രതികളിലേക്ക്, 5 പേർ ജാമ്യത്തിലിറങ്ങിയത് കഴിഞ്ഞ മാസം

    പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്കും. ഒരു വർഷം മുമ്പ് സക്കീർ ഹുസൈൻ എന്ന എസ്ഡിപിഐ പ്രവർത്തകനെ എരട്ടക്കുളം തിരിവിൽ വച്ച് വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത്, ഷൈജു ഉൾപ്പടെ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഒരു മാസം മുമ്പ് ഇവർ ജാമ്യത്തിലിറങ്ങിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഈ സംഘമാണോ സുബൈറിനെ കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ പ്രവർത്തനം കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ്. പ്രതികൾ കൊലപാതകത്തിന് ശേഷം കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെ ഉച്ചയോടെയാണ് അരും കൊലപാതകമുണ്ടായത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും…

    Read More »
Back to top button
error: