ആലപ്പുഴ: വീട്ടമ്മയെ കടന്നുപിടിച്ച കേസില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍.ആലപ്പുഴ ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയില്‍ കരീലക്കുളങ്ങര പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ഭാര്യയാണ് പരാതിക്കാരി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വ ക്യാമ്ബയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്. ഇവിടെവച്ച് ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.