Month: April 2022

  • Kerala

    വാഹനാപകടം: ധനമന്ത്രി രക്ഷപ്പെട്ടത് അദ്ഭുതകരമായി

    തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വാഹനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കുറവന്‍കോണത്തിന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. വണ്ടി നിയന്ത്രണം വിട്ടെങ്കിലും വേഗത കുറവായതിനാല്‍ അപകടമൊഴിവായി. അപകടത്തില്‍പ്പെട്ട വാഹനം മാറ്റി മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടര്‍ന്നത്. രണ്ട് ലക്ഷം കിലോ മീറ്ററിലേറെ ഓടിയ ഇന്നോവ കാറാണ് ധനമന്ത്രി ഉപയോഗിക്കുന്നത്. വാഹനത്തിന്റെ മോശം സ്ഥിതിയാണ് അപകട കാരണമെന്നാണ് സൂചന. പുതിയ വാഹനം വാങ്ങാന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെങ്കിലും ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ കണക്കിലെടുത്ത് തനിക്ക് പുതിയ വാഹനം വേണ്ടെന്ന നിലപാടിലാണ് ബാലഗോപാല്‍.  

    Read More »
  • Crime

    ശ്രീനിവാസന്‍ വധം: ശരീരമാകെ പത്തോളം മാരക മുറിവുകള്‍; തലയ്ക്ക് മൂന്ന് വെട്ടുകള്‍

    പാലക്കാട്: പാലക്കാട് മേലാമുറിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് പരിശോധനകള്‍ പൂര്‍ത്തിയായി. ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട, അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത് ആറംഗ സംഘമാണ്. ഒരു സ്‌കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്. ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകായുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേര്‍ വാഹനങ്ങളില്‍ തന്നെ ഇരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തില്‍ കയറിയതോടെ സംഘം മടങ്ങി. ജനം ആക്രമണത്തിന്റെ ഞെട്ടലില്‍ പരിഭ്രാന്തിയോടെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമം വ്യാപിക്കാതിരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇത് ഫലപ്രദമാകുമോയെന്ന് വരും മണിക്കൂറുകളിലേ വ്യക്തമാവുകയുള്ളൂ. സംഭവത്തില്‍ പങ്കില്ലെന്ന്…

    Read More »
  • NEWS

    സന്തോഷ് ട്രോഫി; കേരളത്തിന് ഉജ്ജ്വല തുടക്കം

    മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ഉജ്ജ്വല തുടക്കവുമായി കേരളം.ക്യാപ്ടന്‍ ജിജോ ജോസഫിന്റെ ഹാട്രിക്ക് മികവിൽ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 6, 57, 62 മിനിട്ടുകളിലായിരുന്നു ജിജോയുടെ ഗോളുകള്‍.38ാം മിനിട്ടില്‍ നിജോ ഗില്‍ബര്‍ട്ടും 81ാം മിനിട്ടില്‍ അജയ് അലക്സും കേരളത്തിനു വേണ്ടി ഗോളുകള്‍ നേടി. തുടക്കം മുതൽ ഒടുക്കം വരെ കേരളത്തിന്റെ സമ്ബൂര്‍ണ ആധിപത്യം നിറഞ്ഞുനിന്ന മത്സരത്തിൽ വെറും നാല് തവണ മാത്രമാണ് രാജസ്ഥാന് പന്ത് കേരളത്തിന്റെ ബോക്സ് വരെയെങ്കിലും എത്തിക്കാന്‍ സാധിച്ചത്.തിങ്കളാഴ്ച്ച ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

    Read More »
  • Sports

    ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് വീ​ണ്ടും തോ​ൽ​വി

    ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് വീ​ണ്ടും തോ​ൽ​വി. ല​ക്നോ ഉ​യ​ർ​ത്തി​യ 200 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ മും​ബൈ​യ്ക്ക് തു​ട​ക്ക​ത്തി​ൽ​ത​ന്നെ നാ​യ​ക​ൻ രോ​ഹി​ത്ത് ശ​ർ​മ​യെ (6) ന​ഷ്ട​മാ​യി. പി​ന്നാ​ലെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഡെ​വാ​ൾ​ഡ് ബ്രെ​വി​സും (13 പ​ന്തി​ൽ 31) പ​വ​ലി​യ​ൻ ക​യ​റി. തൊ​ട്ടു​പി​ന്നാ​ലെ ഇ​ഷാ​ൻ കി​ഷ​നെ​യും (13) മും​ബൈ​യ്ക്ക് ന​ഷ്ട​മാ​യി. ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​നോ​ടാ​ണ് ഇ​ത്ത​വ​ണ മും​ബൈ അ​ടി​യ​റ പ​റ​ഞ്ഞ​ത്. 18 റ​ണ്‍​സി​നാ​യി​രു​ന്നു ല​ക്നോ​വി​ന്‍റെ ജ​യം. സ്കോ​ർ: ല​ക്നോ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 199. മും​ബൈ 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 181. 27 പ​ന്തി​ൽ 37 റ​ണ്‍​സെ​ടു​ത്ത സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് മും​ബൈ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. തി​ല​ക് വ​ർ​മ്മ (26), കി​റോ​ണ്‍ പോ​ള്ളാ​ർ​ഡ് (25) എ​ന്നി​വ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. ഇ​തോ​ടെ മും​ബൈ പ​രാ​ജ​യം വീ​ണ്ടും നു​ക​ർ​ന്നു. ല​ക്നോ​വി​നാ​യി ആ​വേ​ശ് ഖാ​ൻ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ക്നോ​വി​ന് നാ​യ​ക​ൻ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ…

    Read More »
  • India

    ഹ​നു​മാ​ൻ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​നി​ടെ സം​ഘ​ർ​ഷം: നിരവധി പേര്‍ക്ക് പരിക്ക്

    ഹ​നു​മാ​ൻ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​നി​ടെ ഡ​ൽ​ഹി​യി​ൽ സം​ഘ​ർ​ഷം. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജ​ഹാം​ഗീ​ർ പു​രി​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തെ​ന്നും ക​ല്ലേ​റു​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്നു​ണ്ട്. മേ​ഖ​ല​യി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രും സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് കേ​ന്ദ്രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു

    Read More »
  • LIFE

    “ആറാട്ട്മുണ്ടൻ ” ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയിൽ

    അയനാ മൂവീസിന്റെ ബാനറിൽ എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്) എന്നിവർ ചേർന്ന് നിർമ്മാണവും ബിജുകൃഷ്ണൻ സംവിധാനവും നിർവ്വഹിക്കുന്ന “ആറാട്ട്മുണ്ടൻ ” ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയിൽ നടന്നു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതും തൊടുപുഴ സ്റ്റേഷൻ എസ് ഐ എ ആർ കൃഷ്ണൻ നായരും ആദ്യ ക്ലാപ്പടിച്ചത് പ്രശസ്ത മേക്കപ്പ് ഡിസൈനർ പട്ടണം ഷായുമായിരുന്നു.സ്വന്തം വീടിനോ വീട്ടുകാർക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയെന്ന രാഷ്ട്രീയക്കാരന്റെയും അയാളോടൊപ്പമുള്ള നാല് സുഹൃത്തുക്കളുടെ സ്നേഹബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ആറാട്ട്മുണ്ടൻ . കൈലാഷ്, സൂരജ് സൺ, മറീന മൈക്കിൾ , ശ്രുതിലക്ഷ്മി, ഐ എം വിജയൻ , ശിവജി ഗുരുവായൂർ , കോബ്ര രാജേഷ്, ശിവജി ഗുരുവായൂർ , ബിനു അടിമാലി, എം ഡി സിബിലാൽ, രാജേഷ് ഇല്ലത്ത്, അരിസ്റ്റോ സുരേഷ്, എച്ച് സലാം (എം എൽ എ ), പുന്നപ്ര മധു , സാബു തോട്ടപ്പള്ളി,…

    Read More »
  • NEWS

    കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ലഹരി മരുന്ന് വില്‍പന; രണ്ട് പേർ അറസ്റ്റിൽ

    മലപ്പുറം: കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ലഹരി മരുന്ന് വില്‍പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ട് പേരെ പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി അഷറഫ് (30), കണ്ണൂര്‍ ചാലാട് സ്വദേശി കുഞ്ഞാമിനാസ് വീട്ടില്‍ സര്‍ഷാദ് (40) എന്നിവരെയാണ് കൊണ്ടോട്ടി ബസ്സ്റ്റാന്റ് പരിസരത്തുനിന്നും അന്വേഷണ ഏജൻസികൾ പിടികൂടിയത്.അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ എട്ട് ലക്ഷത്തോളം രൂപ വില വരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ ഇവരില്‍ നിന്നും കണ്ടെടുത്തു.  ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നത്.മുൻപും സമാന രീതിയില്‍ മയക്കുമരുന്ന് കടത്തികൊണ്ടുവന്ന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഇവർ വില്‍പന നടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

    Read More »
  • NEWS

    പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസിന് വിജയം; സി.പി.എം രണ്ടാം സ്ഥാനത്ത്

    കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം രണ്ടാം സ്ഥാനത്ത്.ബാലിഗഞ്ചില്‍ സി.പി.എം സ്ഥാനാര്‍ഥി സൈറ ഷാ ഹലീം ആണ് രണ്ടാമതെത്തിയത്.സൈറ 30971 വോട്ട് നേടി.2021ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി ഡോ. ഫുവദ് ഹലീമിന് 8474 വോട്ട് മാത്രമാണ് ബാലിഗഞ്ചില്‍ നേടാന്‍ കഴിഞ്ഞത്.  തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാബുല്‍ സുപ്രിയോ ആണ് ബാലിഗഞ്ചില്‍ വിജയിച്ചത്. 51199 വോട്ടാണ് ബി.ജെ.പി വിട്ട് തൃണമൂലിലെത്തിയ ബാബുല്‍ സുപ്രിയോയ്ക്ക് ലഭിച്ചത്.കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി മണ്ഡലത്തില്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.കേയ ഘോഷ് ആയിരുന്നു ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി.13,220 വോട്ട് നേടാനേ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞുള്ളൂ. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ 22000ലധികം വോട്ടുകള്‍ അധികമായി നേടാന്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് കഴിഞ്ഞു.

    Read More »
  • NEWS

    ബുധനാഴ്ച വരെ പാലക്കാട്ട് ജില്ലയിൽ നിരോധനാജ്ഞ

    പാലക്കാട് ജില്ലയില്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 20ആം തിയ്യതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല.ജില്ലാ പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

    Read More »
  • NEWS

    ജെസ്‌ന മരിയ ജെയിംസിനെ വിദേശത്തേക്ക് കടത്തിയതായി റിപ്പോര്‍ട്ട്

    പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുളയിൽ നിന്നും കാണാതായ ജെസ്‌ന മരിയ ജെയിംസ് ഒരു ഇസ്‌ലാമിക രജ്യത്തുണ്ടെന്ന് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.കേസ് അന്വേഷിക്കുന്ന സി ബി ഐക്ക് ഇത് സംബന്ധിച്ച്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് ലഭ്യമാകുന്ന വിവരം.പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്തിയത് തീവ്രവാദ ബന്ധമുള്ള എരുമേലി കേന്ദ്രീകരിച്ചുള്ള സംഘമാണെന്നും തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ഉടന്‍ തിരുവനന്തപുരത്തെ കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്. വീട്ടില്‍ നിന്ന് കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തിന് സമീപം ജെസ്‌ന എത്തിയത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.ഇവിടെ നിന്നും ജസ്ന ശിവഗംഗ എന്ന സ്വകാര്യ ബസില്‍ കയറി. ഈ ബസില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.ബസില്‍ യാത്ര ചെയ്ത രണ്ടു പേരെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്.മംഗലാപുരം, ചെന്നൈ, ഗോവ, പൂന എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ സിബിഐക്ക് ലഭിച്ചത്.   കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ…

    Read More »
Back to top button
error: