Month: April 2022

  • NEWS

    ആയിരക്കണക്കിന് ആളുകളെ കോടിപതികളാക്കിയ അബുദാബി ബിഗ് ടിക്കറ്റ് നിങ്ങൾക്കും വാങ്ങാം

    മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് (Abu Dhabi Big Ticket) നിങ്ങൾക്കും എടുക്കാം.ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസാണ് ബിഗ് ടിക്കറ്റ് (Big Ticket)ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹമാണ്(50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ്. 3,00,000 ദിര്‍ഹം (60 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആണ് പ്രതിമാസ നറുക്കെടുപ്പിലെ സമ്മാനം.ഇത് കൂടാതെ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10 ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ഉപഭോക്താക്കള്‍ക്ക് ഒരു ടിക്കറ്റ് വാങ്ങുന്നതിലൂടെ രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റോ ഡ്രീം കാര്‍ ടിക്കറ്റോ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ സന്ദര്‍ശിക്കാം. അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായും ടിക്കറ്റുകളെടുക്കാം. www.bigticket.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര, പ്രതിമാസ, ഗ്രാൻഡ് നറുക്കെടുപ്പുകളിലെ വിജയികളെക്കുറിച്ചുള്ള…

    Read More »
  • NEWS

    ശ്വസിച്ച് നേടാം ആരോഗ്യം

    നിത്യജീവിതത്തില്‍ വളരെ സ്വാഭാവികമായി നടന്നുപോകുന്ന പ്രക്രിയയാണ് ശ്വസനം. ശരീരത്തിന്റെ എല്ലാ ജൈവ പ്രക്രിയകള്‍ക്കും അതുവഴി ജീവന്‍ നിലനിര്‍ത്താനും ഇത് ആവശ്യമാണ്.   ബോധപൂര്‍വമല്ലാതെ നടക്കുന്ന ഇത്തരം ശ്വസനത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വായു സാവകാശം വലിച്ചെടുത്ത് ശ്വാസകോശത്തില്‍ നിലനിര്‍ത്തി, ക്രമേണ പുറത്തുവിടുന്ന ശ്വസനരീതി(deep breathing)അനുവര്‍ത്തിക്കുകയാണെങ്കിൽ ശ്വാസം മുട്ടൽ, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ ഒരിക്കലും ഉണ്ടാകില്ല.ശ്വാസകോശങ്ങളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.

    Read More »
  • NEWS

    ഇന്ത്യൻ റെയിൽവേയിലെ ചില കൗതുകങ്ങൾ; അറിവുകൾ

    ഇന്ത്യയില്‍ ആദ്യമായി ‌ട്രെയിന്‍ ഓ‌ടിയതിന്‍റെ 169-ം വാര്‍ഷികമായിരുന്നു ഇന്നലെ.1853 ഏപ്രില്‍ 16 നായിരുന്നു ഇന്ത്യന്‍ ചരിത്രത്തെയും ഗതാഗതത്തെയും മാറ്റിമറിച്ചുകൊണ്ട് ആദ്യമായി ‌ട്രെയിന്‍ ഓ‌ടിത്തുടങ്ങിയത്.മഹാരാഷ്ട്രയിലെ ബോറി ബന്ദറില്‍ നിന്ന് താനെയിലേക്ക് ആയിരുന്നു അന്നത്തെ ഐതിഹാസികമായ ആ യാത്ര. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ റെയില്‍പാതകളിലൊന്ന് എന്ന വിശേഷണം അലങ്കരിക്കുന്ന ഇന്ത്യന്‍ റെയില്‍വേ വഴി ഏകദേശം ഓരോ വര്‍ഷവും 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടണ്‍ ചരക്കും ക‌ടന്നുപോകുന്നുണ്ട്.  ഇന്ത്യയിലെ ചില ട്രെയിൻ വിശേഷങ്ങൾ   വിവേക് ​​എക്സ്പ്രസ് ആണ് ഇന്ത്യയിൽ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയില്‍ സഞ്ചരിക്കുന്ന ‌ട്രെയിന്‍.ദിബ്രുഗഢില്‍ നിന്ന് ആരംഭിച്ച്‌ 4286 കിലോമീറ്റര്‍ സഞ്ചരിച്ച്‌ കന്യാകുമാരിയിലാണ് ട്രെയിന്‍ എത്തുന്നത്. 82 മണിക്കൂര്‍ 30 മിനിറ്റാണ് യാത്രയ്ക്ക് വേണ്ടിവരുന്ന സമയം.ഇന്ത്യയിലെ മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിനാണിത്.സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2013 ലാണ് ഇത് സർവീസ് ആരംഭിച്ചത്. തിരുവനന്തപുരം – സിൽചാർ സൂപ്പർഫാസ്റ്റിനാണ് രണ്ടാം സ്ഥാനം.76 മണിക്കൂർ…

    Read More »
  • NEWS

    ഇന്ത്യയിലെ ഏറ്റവും വിലകൂടിയ വോട്ടർ ഒരു പാവപ്പെട്ടവനാണ്

    ഒരാൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പോളിങ്ബൂത്ത് തന്നെ ഒരുക്കുക.അദ്ദേഹം വോട്ട് ചെയ്യുന്നതോടെ100 ശതമാനം പോളിങ് രേഖപ്പെടുത്തുക… വിശ്വസിക്കാമോ ? ഇന്ത്യയില്‍ തന്നെ ഒരു വോട്ടിന് വേണ്ടി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നതും ഇദ്ദേഹത്തിന്റെ കാര്യത്തിലാണ്.  ഗുജറാത്തിലെ ഗിര്‍ വനത്തിനുള്ളില്‍ വര്‍ഷങ്ങളായി തപസ് ചെയ്തിരുന്ന മെഹന്ത് ഭരത് ദാസ് ദര്‍ശന്‍ ദാസ് എന്ന സന്യാസിക്ക് വേണ്ടിയാണ് ഇന്ത്യയിൽ ഒരു വോട്ടറിനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ പോളിംഗ് ബൂത്ത് ഒരുക്കിയിട്ടുള്ളത്.ഗിര്‍ വനത്തിനുള്ളില്‍ നിന്ന് 55 കി.മീ അകലെയുള്ള ബനേജ് ഗ്രാമത്തിലെ ഒരു ക്ഷേത്ര പരിസരത്താണ് സാധാരണ ഇങ്ങനെ ഇദ്ദേഹത്തിന് വേണ്ടി മാത്രം പോളിങ് ബൂത്ത് സജ്ജീകരിക്കുന്നത്‌. ജുനാഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് ബനേജ്. പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അധികൃതര്‍ ദര്‍ശന്‍ ദാസിന്റെ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. വൈദ്യുതിയോ, ഫോണോ, വിനോദ മാധ്യമങ്ങളോയില്ലാതെയാണ് ദര്‍ശന്‍ ഇവിടെ താമസിക്കുന്നത്. ഇരുപതാം വയസില്‍ പഠനം ഉപേക്ഷിച്ച് ഇവിടെയെത്തിയ ദാസ് 40 വര്‍ഷമായി അവിടെ ഉള്ള…

    Read More »
  • NEWS

    താമരശ്ശേരി ചുരത്തിൽ കല്ലിടിഞ്ഞു വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

    വയനാട് : താമരശ്ശേരി ചുരം ആറാം വളവിന് മുകളില്‍ നിന്ന് കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു.വണ്ടൂര്‍ എളമ്ബാറ ബാബുവിന്റെ മകന്‍ അഭിനവ് (20) ആണ് മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അനീഷ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്കായിരുന്നു അപകടം.ഉരുണ്ടു വന്ന കല്ലിടിച്ച് ബൈക്ക് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവരെ അതുവഴി വന്ന മറ്റു വാഹനത്തിലുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ വൈകുന്നേരത്തോടെയാണ് അഭിനവ് മരിച്ചത്.

    Read More »
  • NEWS

    മലപ്പുറം വേറെ ലെവലാണ് മക്കളെ !

    കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ അന്താരാഷ്ട്ര സ്റ്റേഡിയങ്ങൾ ഉണ്ടായിട്ടും സന്തോഷ് ട്രോഫി ടൂർണമെന്റ് എങ്ങനെ മലപ്പുറത്തെത്തി എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കേരളവും രാജസ്ഥാനും തമ്മിലുള്ള മത്സരം നടന്ന പയ്യനാട് സ്റ്റേഡിയത്തിലേത്.പയ്യനാടെത്തിയ ജനസാഗരത്തെ കണ്ട് സംഘാടകര്‍ വരെ ഞെട്ടിപ്പോയി.പലപ്പോഴും ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ സഹായം തേടേണ്ടി വന്നു.ഒടുവിൽ രാജസ്ഥാനെ നിഷ്പ്രഭരാക്കിയ കേരളത്തിന്റെ തേര്‍വാഴ്ച കാണാന്‍ പലര്‍ക്കും ഫേസ്ബുക്ക് ലൈവിനെ ആശ്രയിക്കേണ്ടി വന്നു. 30,000 പേര്‍ക്ക് കളികാണാന്‍ സൗകര്യമുള്ള മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലേക്ക് അതിലേറെ ആളുകളാണ് എത്തിയത്. പലര്‍ക്കും ടിക്കറ്റ് എടുത്തിട്ടും സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല.ഇത് ചെറിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി.എങ്കിലും ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഹാട്രിക്കും നിജോ ഗില്‍ബര്‍ട്ടിന്റെയും അജയ് അലക്‌സിന്റെയും മിന്നും ഗോളുകളും മലപ്പുറത്തെ ആരാധകര്‍ നെഞ്ചിലേറ്റിയാണ് തിരിച്ചു പോയത്. ക്യാപ്ടന്‍ ജിജോ ജോസഫിന്റെ ഹാട്രിക്ക് മികവിൽ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.ആര്‍ത്തിരമ്ബുന്ന പയ്യനാട്ടെ മുപ്പതിനായിരത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ ആദ്യ ആറാം മിനുട്ടില്‍ തന്നെ ജിജോ ജോസഫ് ഗോളടി വെടിക്കെട്ടിന് തുടക്കം കുറിച്ചു.…

    Read More »
  • NEWS

    ഈസ്റ്ററിന് സ്പെഷൽ താറാവ് പിരട്ടിയതായാലോ ?

    താറാവ് പിരട്ടിയത് 1.താറാവ് – ഒരു കിലോ 2.വിനാഗിരി – രണ്ടു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ 3.വെളിച്ചെണ്ണ – 50 മില്ലി 4.കടുക് – ഒരു ചെറിയ സ്പൂൺ കറിവേപ്പില – ഒരു തണ്ട് 5.സവാള – 100 ഗ്രാം, അരിഞ്ഞത് ചുവന്നുള്ളി – 100 ഗ്രാം 6.ഇഞ്ചി – ഒരു കഷണം വെളുത്തുള്ളി – ഒരു കുടം പച്ചമുളക് – അഞ്ച്, അരിഞ്ഞത് 7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ 8.തക്കാളി – 125 ഗ്രാം, പൊടിയായി അരിഞ്ഞത് 9.കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം ∙താറാവ് കഷണങ്ങളാക്കി അൽപം വിനാഗിരി ചേർത്തു കഴുകി വയ്ക്കുക. ∙താറാവിൽ രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കണം. ∙പാനിൽ‌ വെളിച്ചെണ്ണ ചൂടാക്കി…

    Read More »
  • NEWS

    ഇന്ന് ഈസ്റ്റർ

    ലോകത്തിൻ്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിൻ്റെ അനുസ്മരണമാണ് ഈസ്റ്റര്‍. സ്‌നേഹത്തിൻ്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്. മരണത്തെ കീഴടക്കി യേശു ഉയര്‍ത്തെഴുന്നേറ്റതിൻ്റെ ആഹ്ലാദവുമായി ഈ ദിനം ക്രൈസ്തവ ദേവാലയങ്ങളിൽ ശുശ്രൂഷകൾ, ദിവ്യബലി, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തും. ഏവർക്കും ന്യൂസ്ദെന്നിന്റെ ഈസ്റ്റർ ആശംസകൾ

    Read More »
  • India

    ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം; ദില്ലിയിൽ അതീവ ജാഗ്രത നിർദ്ദേശം

    ഡല്‍ഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായതിനെ തുടര്‍ന്ന് ദില്ലിയിൽ അതീവ ജാഗ്രത നിർദ്ദേശം. 200 ദ്രുത കർമ്മ സേന അംഗങ്ങളെ നിയോഗിച്ചു. പ്രദേശത്ത് ഡ്രോൺ നീരീക്ഷണം തുടരുകയാണ്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ദില്ലി പൊലീസ് സ്പെഷ്യല്‍ സി പി ദിപേന്ദ്ര പതക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റു പ്രശ്നങ്ങളിലേക്ക് പോകാതെ നോക്കാനാണ് ശ്രമം. ആക്രമണത്തിന് ആരെങ്കിലും മുതിർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മേഖലയിൽ കൂടൂതൽ പൊലീസിനെ വ്യന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കു പടിത്താറാൻ ദില്ലിയിലെ ജഹാംഗീർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായത്. ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജഹാംഗീർപുരിയിൽ വൻ പൊലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി. ദില്ലി പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും സമാധാനം പാലിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനാണ് ദില്ലിയുടെ സുരക്ഷണ ചുമതല. ക്രമസമാധാന പാലനത്തിന് കേന്ദ്ര…

    Read More »
  • Kerala

    കെഎസ്ഇബി സമരം: ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു, പാലക്കാട്ടേക്ക് സ്ഥലം

    തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഹരികുമാറിനെ എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് സ്ഥലം മാറ്റി. ഇതിനിടെ, കെസ്ഇബി ചെയര്‍മാനെതിരെ അധിക്ഷേപവും ഭീഷണിയുമായി സിഐടിയു നേതാവ്സസ്പെഷൻ പിൻവലിച്ച അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് കുമാറിനെയും ഭാരവാഹി ജാസ്മിൻ ഭാനുവിനേയും തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റിയതിന് പിന്നാലെ അസോസിയേഷൻ ജനറല്‍ സെക്രട്ടറിക്കെതിരെയും സമാന നടപടി. വി കെ മധു രംഗത്തെത്തി. സമരം തുടരുന്ന അസോസിയേഷൻ നേതാക്കളോട് വിട്ട് വീഴ്ചയില്ലാതെ കെഎസ്ഇബി ചെയര്‍മാൻ. സസ്പെഷൻ പിൻവലിച്ച അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് കുമാറിനെയും ഭാരവാഹി ജാസ്മിൻ ഭാനുവിനേയും തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റിയതിന് പിന്നാലെ അസോസിയേഷൻ ജനറല്‍ സെക്രട്ടറിക്കെതിരെയും സമാന നടപടി. ബി ഹരികുമാറിനെ എറണാകുളത്ത് നിന്ന് പാലക്കാട് ആന്‍റി തെഫ്റ്റ് സ്ക്വാഡിലേക്കാണ് മാറ്റിയത്. പ്രതികാര നടപടി ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് അസോസിയേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി. ഇന്ന് വൈദ്യുതി ഭവന് മുന്നിലെ സമരത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു സിഐടിയു നേതാവ്…

    Read More »
Back to top button
error: