വീട്ടില്‍ നിന്ന് കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തിന് സമീപം ജെസ്‌ന എത്തിയത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.ഇവിടെ നിന്നും ജസ്ന ശിവഗംഗ എന്ന സ്വകാര്യ ബസില്‍ കയറി. ഈ ബസില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.ബസില്‍ യാത്ര ചെയ്ത രണ്ടു പേരെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്.മംഗലാപു
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 20നാണ് കാണാതായത്.രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്‌ന പിന്നെ മടങ്ങിയെത്തിയിട്ടില്ല.2018 മുതല്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്ബുണ്ടാക്കാന്‍ സാധിക്കാത്ത കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് 2021 ഫെബ്രുവരി 19ന് ഹൈക്കോടതിയില്‍ സിബിഐ സ്വയം ബോധിപ്പിക്കുകയായിരുന്നു.പിന്നാ
നേരത്തെ പത്തനംതിട്ട എസ് പിയായിരുന്ന കെ ജി സൈമണും സമാന രീതിയില്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു.ജെസ്നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തുവരെ എത്തിയെന്നും സൈമണ്‍ സൂചന നല്‍കിയിരുന്നു.ജെസ്ന എവിടെയുണ്ടെന്ന് അറിയാമെന്ന് ഒരു ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിന്‍ ജെ. തച്ചങ്കരിയും പറഞ്ഞിരുന്നു.ചെന്നൈയിലെ ഒരു മതപഠന കേന്ദ്രത്തിലുള്ളതായായിരുന്നു ഇവരുടെ കണ്ടെത്തൽ.അവിടെ നിന്ന് പുതിയ പേരിലും അഡ്രസ്സിലും എടുത്ത പാസ്‌പോര്‍ട്ടില്‍ ജെസ്‌ന മരിയ ജെയിംസിനെ വിദേശത്തേക്ക് കടത്തിയതായാണ് ഇപ്പോൾ സിബിഐക്ക് ലഭിച്ചിരിക്കുന്ന സൂചനയും.
അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാൽ ലഭിച്ച വിവരങ്ങൾ അഡീഷണല്‍ റിപ്പോര്‍ട്ടായി മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് സിബിഐ തീരുമാനം.