ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ഡൽഹിയിൽ സംഘർഷം. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർ പുരിയിലാണ് സംഘർഷമുണ്ടായത്. ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
നിരവധി വാഹനങ്ങൾ തകർത്തെന്നും കല്ലേറുണ്ടായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മേഖലയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
എല്ലാവരും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു. ക്രമസമാധാന പാലനത്തിന് കേന്ദ്രം നടപടി സ്വീകരിക്കണമെന്നും കേജരിവാൾ പറഞ്ഞു