NEWS

സന്തോഷ് ട്രോഫി; കേരളത്തിന് ഉജ്ജ്വല തുടക്കം

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ഉജ്ജ്വല തുടക്കവുമായി കേരളം.ക്യാപ്ടന്‍ ജിജോ ജോസഫിന്റെ ഹാട്രിക്ക് മികവിൽ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 6, 57, 62 മിനിട്ടുകളിലായിരുന്നു ജിജോയുടെ ഗോളുകള്‍.38ാം മിനിട്ടില്‍ നിജോ ഗില്‍ബര്‍ട്ടും 81ാം മിനിട്ടില്‍ അജയ് അലക്സും കേരളത്തിനു വേണ്ടി ഗോളുകള്‍ നേടി.
തുടക്കം മുതൽ ഒടുക്കം വരെ കേരളത്തിന്റെ സമ്ബൂര്‍ണ ആധിപത്യം നിറഞ്ഞുനിന്ന മത്സരത്തിൽ വെറും നാല് തവണ മാത്രമാണ് രാജസ്ഥാന് പന്ത് കേരളത്തിന്റെ ബോക്സ് വരെയെങ്കിലും എത്തിക്കാന്‍ സാധിച്ചത്.തിങ്കളാഴ്ച്ച ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: