Month: April 2022
-
India
ഗുരുദ്വാരയിൽ പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് പ്രവേശിച്ചെന്ന് പരാതി
ഛണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പരാതി. ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയാണ് ഭഗവന്ത് മാൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പൊലീസിൽ പരാതി നൽകിയത്. തന്റെ പരാതിയിൽ നടപടിയെടുക്കാൻ അദ്ദേഹം പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറലിനോട് അഭ്യർത്ഥിച്ചു. പരാതിയുടെ സ്ക്രീൻഷോട്ട് ബിജെപി നേതാവ് ട്വിറ്ററിൽ ഷെയർ ചെയ്തു. Filed Police complaint against Punjab CM @BhagwantMann for Entering Gurudwara Damdama Sahib in Drunk Condition. I request @DGPPunjabPolice @PunjabPoliceInd to take action on my complaint pic.twitter.com/3bde4i32zI — Tajinder Pal Singh Bagga (@TajinderBagga) April 16, 2022 ഏപ്രിൽ 14ന് ബൈശാഖി ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ മദ്യപിച്ച് തഖ്ത് ദംദാമ സാഹിബിൽ പ്രവേശിച്ചുവെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) ആരോപിച്ച് രംഗത്തെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും…
Read More » -
Tech
മെറ്റായ്ക്ക് ആപ്പിള്‍ വക എട്ടിന്റെ പണി, കാത്തിരിക്കുന്നത് 13 ശതകോടി ഡോളറിന്റെ നഷ്ടം
ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി എന്ന ആന്റി-ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ മെറ്റാ (മുമ്പ് ഫേസ്ബുക്ക്) പോലുള്ള കമ്പനികള്‍ക്ക് ഏറ്റത് ഇരുട്ടടിയാണ്. ഒരു ആപ്പില്‍ ട്രാക്കിംഗ് അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള തിരഞ്ഞെടുപ്പ് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയതിനാല്‍, ഇത് ഇന്റര്‍നെറ്റ് കമ്പനികളുടെ പരസ്യ ബിസിനസിനെ തടസ്സപ്പെടുത്തി. ഇതു കാരണം, മെറ്റാ വരുമാനത്തില്‍ വലിയ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ നഷ്ടം ഈ വര്‍ഷവും ഉണ്ടാകും. ഓണ്‍ലൈന്‍ ഉപയോക്തൃ ട്രാക്കിംഗില്‍ നിന്നുള്ള മെറ്റയുടെ വരുമാനം വന്‍തോതില്‍ കുറഞ്ഞേക്കാമെന്ന് ലോട്ടേമിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ആപ്പിളിന്റെ ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി ഫീച്ചര്‍ കാരണം ഈ വര്‍ഷം 12.8 ബില്യണ്‍ ഡോളറിന്റെ കുറവായിരിക്കും എഫ്ബിയുടെ മാതൃകമ്പനി നേരിടുക. ഈ വര്‍ഷം ആദ്യം മെറ്റാ പ്രവചിച്ച വരുമാനത്തില്‍ 10 ബില്യണ്‍ ഡോളറിന്റെ നഷ്ടത്തേക്കാള്‍ വളരെ കൂടുതലാണിത്. മെറ്റാ, സ്നാപ്പ്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ വലിയ ടെക് പ്ലാറ്റ്ഫോമുകളുടെ മൊത്തത്തിലുള്ള വരുമാന നഷ്ടം…
Read More » -
Health
രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈ പ്രവര്‍ത്തികള്‍ നിങ്ങള്‍ ചെയ്യാറുണ്ടോ ? എങ്കില്‍ സൂക്ഷിക്കുക
മണിക്കൂറോളം ടിവിയുടെ മുന്നിൽ സമയം ചെലവിടുന്നവരുണ്ട്. ചിലർ ഒരു സിനിമ കണ്ട് തീരുന്നത് വരെയും ടിവിയുടെ മുന്നിൽ തന്നെ ഇരിക്കുന്നവരുമുണ്ട്. ഒറ്റയടിയ്ക്ക് മണിക്കൂറോളം ഇരിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇടയ്ക്ക് പോലും എഴുന്നേൽക്കാതെ മണിക്കൂറോളം ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ദിവസത്തിൽ നാല് മണിക്കൂറിലധികം ഒറ്റയടിയ്ക്ക് ഇരിക്കുന്നത് മസ്തിഷ്ക ക്ഷയത്തിന് മാത്രമല്ല, കാലുകളിലോ ശ്വാസകോശത്തിലോ ജീവൻ അപകടപ്പെടുത്തുന്ന രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ദീർഘനേരം ഇരിക്കുന്നത് വെനസ് ത്രോംബോബോളിസം വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സിരയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്. ഒരാൾ ദീർഘനേരം ഇരിക്കുമ്പോൾ കാലുകളിലൂടെയുള്ള സാധാരണ രക്തചംക്രമണം തകരാറിലാകുകയും മന്ദഗതിയിലാകുകയും അത് അടിഞ്ഞുകൂടാനും കട്ടപിടിക്കാനും സാധ്യതയുണ്ട്. അധിക നേരം ടിവി കാണുക, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. കമ്പ്യൂട്ടറിന്റെ മുന്നിൽ കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ ലഘുവ്യായാമങ്ങൾ ചെയ്യാൻ ശീലിക്കണമെന്നും ആരോഗ്യ…
Read More » -
NEWS
മാങ്ങ പറിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു മരിച്ചു
കണ്ണൂര്‍: കേളകത്ത് സുഹൃത്തുക്കളുടെ കൂടെ മാങ്ങ പറിക്കുന്നതിനിടെ യുവാവ് കാല്‍ വഴുതി കിണറ്റില്‍ വീണു മരിച്ചു.കേളകം പെരുന്താനം സ്വദേശി കോടിയാപുരയിടത്തില്‍ ജിന്‍സ് മാത്യു (25) വാണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് അപകടം. കൂട്ടുകാരോടൊപ്പം മാങ്ങ പരിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.പെരുന്താനം കോടിയാപുരയിടത്തില്‍ മാത്യു – രജനി ദമ്ബതികളുടെ മകനാണ്. ടെന്‍സി, അഞ്ജു എന്നിവരാണ് സഹോദരങ്ങള്‍.മൃതദേഹം പേരാവൂര്‍ താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Read More » -
Health
നല്ല കൊളസ്‌ട്രോളിന്റെ ഗുണങ്ങളറിയാം
കൊളസ്‌ട്രോള്‍ എന്ന് കേട്ടാല്‍ പലര്‍ക്കും പേടിയാണ്. കൊളസ്‌ട്രോളില്‍ തന്നെ രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളുകളുണ്ട്. ചീത്ത കൊളസ്‌ട്രോളും നല്ല കൊളസ്‌ട്രോളും. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ധമനികളിലെ അധിക കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ എച്ച്ഡിഎല്‍ സഹായിക്കുന്നു. നല്ല കൊളസ്‌ട്രോള്‍ ഹൃദയത്തെ മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നതായി പുതിയ പഠനം കണ്ടെത്തി. യുഎസ്സിയിലെ കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഉയര്‍ന്ന അളവിലുള്ള എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ പ്രായമായവരില്‍ മെച്ചപ്പെട്ട മസ്തിഷ്‌ക ആരോഗ്യത്തിന് സഹായിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഒരു വലിയ പ്രശ്‌നമാണ്. കാരണം അത് ധമനികളില്‍ അടിഞ്ഞുകൂടുകയും തടസ്സങ്ങള്‍ ഉണ്ടാക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മറുവശത്ത്, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ രക്തപ്രവാഹത്തിലെ അധിക കൊഴുപ്പുകളെ ശുദ്ധീകരിക്കുന്നു. സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തില്‍ ചെറിയ അളവില്‍ എച്ച്ഡിഎല്‍ കണങ്ങളുള്ള ആളുകള്‍ക്ക് അല്‍ഷിമേഴ്സ് രോഗത്തിനെതിരെ കൂടുതല്‍ സംരക്ഷണം ഉണ്ടെന്നത് പഠനത്തില്‍ തെളിഞ്ഞതായി പഠനത്തിന് നേതൃത്വം നല്‍കിയ കെക്ക് സ്‌കൂള്‍ ഓഫ്…
Read More » -
NEWS
കിരീടംപാലം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്ക് രൂപരേഖയായി
തിരുവനന്തപുരം: കിരീടമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പരിചിതമായ കിരീടംപാലം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്ക് രൂപരേഖയായി.വെള്ളായണി കായല്‍പ്രദേശം കേന്ദ്രീകരിച്ച് പാലവും പുഞ്ചക്കരി പാടശേഖരവുമുള്‍പ്പെടുന്ന മെഗാ ടൂറിസം പദ്ധതിയാണ് ഡയറക്ടറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. പാലത്തിന്റെയും പാടത്തിന്റെയും പ്രവേശനകവാടം മുതല്‍ വെള്ളായണി കായല്‍ തീരത്തെ 10 കിലോമീറ്ററോളം പ്രദേശമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കിരീടം പാലമെന്നും തിലകന്‍ പാലമെന്നും അറിയപ്പെടുന്ന പാലം നവീകരിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനൊപ്പം ചരിത്ര സ്‌മാരകമായി സംരക്ഷിക്കുകയാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാക്കിയശേഷം കിരീടത്തിലെ സേതുമാധവനെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ സൂപ്പര്‍ താരം മോഹന്‍ലാല്‍ ഉള്‍പ്പെടെ കിരീടത്തിലെ നടീ നടന്മാരെ സ്ഥലത്തെത്തിച്ച് പദ്ധതിക്ക് പ്രചാരം നല്‍കാനും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് സിനിമാ ടൂറിസമെന്ന നൂതന ആശയത്തിലൂടെ കിരീടം പാലവും പുഞ്ചക്കരിയും ടൂറിസം പദ്ധതിയുടെ ഭാഗമാക്കിയത്.
Read More » -
NEWS
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങൾ
നമ്മുടെ രാജ്യത്ത് സ്ത്രീ ശാക്തീകരണ നിയമങ്ങൾ അനവധിയുണ്ടെങ്കിലും, സാധാരണയായി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില അത്യാവശ്യ, അവശ്യ നിയമങ്ങൾ, സഹായ ഏജൻസികൾ ഏതൊക്കെയെന്ന് നോക്കാം… സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള അശ്ലീല പുസ്തകങ്ങൾ വിൽക്കുന്നതും, അശ്ലീല ഗാനങ്ങൾ പാടുന്നതും ഇന്ത്യൻ പീനൽ കോഡ് പ്രകാരം രണ്ടു വർഷം മുതലും, ‘5 വർഷം വരെ (രണ്ടാം വട്ടവും ചെയ്താൽ ) തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ഏതെങ്കിലും സ്ത്രീയുടെ ശിശുവിനെ ജീവനോടെ പ്രസവിക്കുന്നത് തടയുന്നതും പ്രസവിച്ച ഉടനെ കൊന്നുകളയുന്നതും അമ്മയുടെ ജീവൻ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെയല്ല ചെയ്തതെങ്കിൽ പത്തു വർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. പീനൽ കോഡിലെ 354, സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വകുപ്പാണ്. മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ഒരാൾ അക്രമിക്കാൻ വന്നാലോ, അല്ലെങ്കിൽ താൻ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടായാലോ പോലും ഒരു സ്ത്രീക്ക് ഈ വകുപ്പ് പ്രകാരം കുറ്റകൃത്യം ചെയ്ത ആൾക്കെതിരെ നിയമ നടപടി കൈക്കൊള്ളാം. വിവാഹത്തിനോ, നിർബന്ധ ശാരീരിക ബന്ധത്തിനോ സ്ത്രീയെ…
Read More » -
NEWS
തണുത്തവെള്ളമാണോ ചൂട് വെള്ളമാണോ നല്ലത്?
തണുത്തവെള്ളം കുടിക്കുന്നതിന്റെ ദോഷങ്ങൾ കൂടുതല്‍ തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ജലത്തിന്റെ താഴ്ന്ന ഊഷ്മാവ് വാഗസ് നാഡിയെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഇത് ശരീരത്തിന്റെ പല ഭാഗങ്ങളെയും, പ്രത്യേകിച്ച് ഹൃദയത്തെ ബാധിക്കും. ഇത് ഹൃദയമിടിപ്പ് കുറയുന്നതിനും മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകും. തണുത്ത വെള്ളം കുടിക്കുന്നത് ശ്വസനവ്യവസ്ഥയില്‍ മ്യൂക്കസ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് ഒരു വ്യക്തിയുടെ ശരീരത്തില്‍ വിവിധ അണുബാധകള്‍ക്ക് ഇടയാക്കും. അമിതമായി തണുത്ത വെള്ളമോ ഐസ് വെള്ളമോ കുടിക്കുന്നത് ചിലപ്പോള്‍ മസ്തിഷ്കം മരവിക്കാന്‍ കാരണമാകും. തണുത്ത വെള്ളം നമ്മുടെ നട്ടെല്ലിന്റെ പല സെന്‍സിറ്റീവ് നാഡികളെയും സ്വാധീനിക്കും. ഇത് തലച്ചോറിനെയും ബാധിക്കുന്നു. തലച്ചോറിന്റെ മരവിപ്പ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, സൈനസൈറ്റിസ് ഉള്ള ആളുകളില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകും ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ? തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നത് പണ്ടുതൊട്ടെയുള്ള പല്ലവിയാണ്.വെള്ളത്തിൽക്കൂടി രോഗാണുക്കൾ ഉള്ളിൽ കടക്കുന്നത് തടയാനാണ് ഇങ്ങനെ പറയുന്നത്.തുറന്ന കിണറുകളിൽ വവ്വാൽ ഉൾപ്പടെയുള്ളവയുടെ…
Read More » -
NEWS
വൃക്കരോഗങ്ങളെ പറ്റി കൂടുതൽ അറിയാം
വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക.വൃക്കരോഗങ്ങൾ സങ്കീർണമായി മാറുന്നതിനുള്ള കാരണവും ഇതുതന്നെയാണ്. എന്നാൽ വൃക്കകൾക്ക് ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള രോഗാവസ്ഥ വളരെ നേരത്തെതന്നെ കാണിക്കുന്ന ചില സൂചനകൾ ഉണ്ട്. ഇപ്പോഴുള്ള വൃക്കരോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ്. മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖമുണ്ടെങ്കിൽ 25 ശതമാനം കുട്ടികൾക്കും ഈ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്. മാതാവിലും പിതാവിലും ഈ അസുഖം കാണുന്നുണ്ടെങ്കിൽ അമ്പതു ശതമാനത്തോളം കുഞ്ഞുങ്ങൾക്കും ഈ അസുഖം കണ്ടുവരുന്നു.ഇതിൽ പ്രധാനപ്പെട്ടത് അഡൾട്ട് ഡോമിനന്റ് പോളിസിസ്റ്റിക് വൃക്കരോഗമാണ്.വയറിന്റെ അൾട്രാസൗണ്ട് സ്കാനിങ്, സി ടി സ്കാൻ, എം ആർ ഐ സ്കാൻ എന്നീ പരിശോധനയിലൂടെ രോഗസാധ്യത കണ്ടെത്താം. മറ്റൊരു പ്രധാന അസുഖമായ ആൽപോർട്ട് സിൻഡ്രേം എന്ന പ്രത്യേകതരം അസുഖത്തിൽ വൃക്കരോഗത്തോടൊപ്പം കേൾവിക്കുറവ്, കാഴ്ചക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവ കൂടി കാണാം.ഈ അസുഖവും പരിശോധനയിലൂടെ നേരത്തെ കണ്ടുപിടിക്കാവുന്നതാണ്. കുട്ടികളിൽ കാണുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണൽ, മൂത്രമൊഴിക്കുമ്പോൾ…
Read More » -
NEWS
പെറോട്ട കഴിച്ചാൽ എന്താ ഇത്ര കുഴപ്പം?
കഠിന ജോലികള്‍ ചെയ്യുന്ന സാധാരണക്കാരന്റെ ഇഷ്‌ട ഭക്ഷണമാണ് പെറോട്ട.രാവിലെ രണ്ടു പൊറോട്ട കഴിച്ചാല്‍ ഉച്ചവരെ നന്നായി ജോലി ചെയ്താലും വിശപ്പ് തോന്നുകയില്ല എന്നതുകൊണ്ടാണ് ഇതിനോടുള്ള ഇഷ്‌ടം കൂടിയത്.ഒരു പൊറോട്ടയില്‍ ഏതാണ്ട് 139 കിലോ കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. മൈദകൊണ്ടാണ് പൊറോട്ട ഉണ്ടാക്കുന്നത്. ഇത് തയ്യാറാക്കാനായി മുട്ട, എണ്ണ എന്നിവയും ചേര്‍ക്കുന്നുണ്ട്.മൈദയെക്കുറിച്ച് പറഞ്ഞാല്‍, ഗോതമ്പ് സംസ്‌ക്കരിച്ച് അതിലെ തവിടും ധാതുക്കളുമൊക്കെ ഇല്ലാതാക്കി വെളുപ്പിച്ചെടുക്കുന്ന വസ്‌തുവാണെന്ന് അറിയുക.ഇത് വെളുപ്പിക്കാനായി ഉപയോഗിക്കുന്നത് ബെന്‍സൈല്‍ പെറോക്സൈഡാണ്. കൂടാതെ അലാക്‌സാന്‍ എന്ന രാസവസ്‌തുവും മൈദയില്‍ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് പെറോട്ട കഴിക്കരുതെന്ന് ചിലര്‍ നിര്‍ദ്ദേശിക്കുന്നത്. പൊറോട്ടയുടെ ഏറ്റവും വിമര്‍ശനാത്മകമായ വസ്‌തുത എന്തെന്നാല്‍, അതില്‍ നമ്മുടെ ആരോഗ്യത്തിന് ഗുണകരമാകുന്ന യാതൊരു ധാതുക്കളും ജീവകങ്ങളും പ്രോട്ടീനും അടങ്ങിയിട്ടില്ല എന്നതാണ്.നാം ഒരു ഭക്ഷണം കഴിക്കുമ്പോള്‍, അത് ഊര്‍ജ്ജം മാത്രമല്ല, നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനോ ജീവകങ്ങളോ ധാതുക്കളോ നല്‍കണം.മൈദയില്‍ ഇവയൊന്നുമില്ലെന്ന് മാത്രമല്ല,നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത 9 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.പൊറോട്ടയില്‍ ദഹനസഹായിയായ നാരുകളൊന്നും ഇല്ലാത്തിനാല്‍…
Read More »