NEWS

മാങ്ങ പറിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു മരിച്ചു

കണ്ണൂര്‍: കേളകത്ത് സുഹൃത്തുക്കളുടെ കൂടെ മാങ്ങ പറിക്കുന്നതിനിടെ യുവാവ് കാല്‍ വഴുതി കിണറ്റില്‍ വീണു മരിച്ചു.കേളകം പെരുന്താനം സ്വദേശി കോടിയാപുരയിടത്തില്‍ ജിന്‍സ് മാത്യു (25) വാണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് അപകടം.
കൂട്ടുകാരോടൊപ്പം മാങ്ങ പരിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.പെരുന്താനം
കോടിയാപുരയിടത്തില്‍ മാത്യു – രജനി ദമ്ബതികളുടെ മകനാണ്.
ടെന്‍സി, അഞ്ജു എന്നിവരാണ് സഹോദരങ്ങള്‍.മൃതദേഹം പേരാവൂര്‍ താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: