NEWS

യുക്രെയ്നില്‍ മലയാളി വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍ മരിച്ചു

മലപ്പുറം: യുക്രെയ്നില്‍ മലയാളി വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. മലപ്പുറം തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റാഫി-നസീറ ദമ്ബതികളുടെ മകന്‍ മുഹമ്മദ് റിസ്വാന്‍ (22) ആണ് മരിച്ചത്.യുക്രെയ്നില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു.
 

 നോമ്ബുതുറ വിഭവങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് റിസ്വാന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്.റമീസ് (എന്‍ജിനീയര്‍), മുഹമ്മദ് സമാന്‍ (പ്ലസ്ടു വിദ്യാര്‍ഥി) എന്നിവരാണ് സഹോദരങ്ങള്‍.

Back to top button
error: