NEWS

ഇന്ത്യയില്‍ 40 ലക്ഷത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചെന്ന് റിപ്പോർട്ട്; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഡല്‍ഹി : ആഗോള കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നത് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെതിരെ ഇന്ത്യ.കൊവിഡ് മരണങ്ങള്‍ കണക്കുകൂട്ടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന രീതി ശരിയല്ലെന്നാണ് ഇന്ത്യയുടെ പക്ഷം. ഇന്ത്യയെപ്പോലെ ഇത്രയധികം ജനസംഖ്യയുള്ള ഒരു രാജ്യത്തെ കൊവിഡ് മരണസംഖ്യ കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഗണിതവിദ്യയുടെ മാതൃക ശരിയല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ മുൻപ് പല അവസരങ്ങളിലും ഇത്തരം ആശങ്കകള്‍ പങ്കുവച്ചിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല എന്നും ഇന്ത്യ അവകാശപ്പെടുന്നു. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്തെ കൊവിഡ് മരണസംഖ്യ 5,21,751 ആണ്. എന്നാല്‍, ഇന്ത്യയില്‍ 40 ലക്ഷത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിരിക്കാമെന്നും ഇന്ത്യ പുറത്തുവിട്ട കണക്കുകൾ ശരിയല്ലെന്നുമാണ് ഡബ്ലിയുഎച്ചോയെ ഉദ്ധരിച്ചുകൊണ്ടുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

Back to top button
error: