NEWS

കേരളത്തിലെ സ്ഥിതി ഗുരുതരം; അമിത് ഷായെ അറിയിക്കും:കെ സുരേന്ദ്രൻ

പാലക്കാട്: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.വരുന്ന 29ന് കേന്ദ്ര ആഭ്യന്ത മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്ബോള്‍ ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് കേരളസര്‍ക്കാര്‍ സഹായം നല്‍കുന്നു. സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് അക്കാരണത്താലാണ്.പോപ്പുലര്‍ ഫ്രണ്ടിനെ ആര്‍.എസ്.എസ്സുമായി താരതമ്യം ചെയ്യുന്നത് അവരെ വെള്ളപൂശാനാണെന്നും കെ. സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

 

അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് വിളിച്ച്‌ ചേര്‍ത്ത സര്‍വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചു.യോഗം വെറും പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപിക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച്‌ ചേര്‍ത്തിട്ടില്ല.വിവേചനപരമായാണ് സര്‍ക്കാര്‍ പെരുമാറുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലിസ് നടപടി തൃപ്തികരമല്ലെന്നും ബിജെ.പി ആരോപിച്ചു.

Back to top button
error: