Month: April 2022
-
NEWS
അവസാനം അവർ ഉണ്ടായിരുന്നു;ജഹാംഗീര്‍ പൂരിലെ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന ബുള്‍ഡോസറുകള്‍ തടഞ്ഞ് ബൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ജഹാംഗീര്‍പുരിയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകൾ തകര്‍ക്കുന്ന ബിജെപി നടപടിക്കെതിരേ നേരിട്ട് രംഗത്തെത്തി തടഞ്ഞ് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ അവർ തടയുകയും ചെയ്തു. ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നത്. മുസ്‌ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടന്നത്. ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന ജഹാംഗീര്‍പുരിയിലെ പള്ളിക്ക് സമീപമുള്ള നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് ഇങ്ങനെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ‘കലാപകാരി’കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍.ഡി.എം.സി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്.വീടുകളും കടകളും തകര്‍ക്കാന്‍ ഉപയോഗിച്ച ജെസിബിയുടെ മുന്നില്‍ കയറി ബൃന്ദാ കാരാട്ട് നിൽക്കുകയായിരുന്നു. അതേസമയം വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ജഹാംഗിര്‍പുരിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിന്റെ മുഖ്യസൂത്രധാരനായ അന്‍സാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്…
Read More » -
NEWS
വാട്ടർ മെട്രോയും യാഥാർത്ഥ്യത്തിലേക്ക്
കൊച്ചി: കേരളത്തിന്‍റെ ജലഗതാഗത ചരിത്രത്തിലെ തിളങ്ങുന്ന പുതിയ അദ്ധ്യായമായ കൊച്ചി വാട്ടര്‍മെട്രോ വിവിധ ഘട്ടങ്ങൾ പിന്നിട്ടു പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് കൊച്ചി വാട്ടർമെട്രോ സര്‍വീസ് നടത്തുക. 38 ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിൻ്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കാക്കനാട്, വൈറ്റില, ഏലൂര്‍ ടെര്‍മിനലുകളാണ് പൂര്‍ത്തിയായിരിക്കുന്നത്. വൈപ്പിന്‍, ബോള്‍ഗാട്ടി, ഹൈക്കോര്‍ട്ട്, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍ എന്നിവയുടെ നിര്‍മാണം ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകും. 23 ബോട്ടുകളാണ് വാട്ടർമെട്രോയുടെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിർമിക്കുന്നത്. നവംബർ മാസത്തോടെ ഇവ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആദ്യ ബോട്ടായ മുസിരിസ് കഴിഞ്ഞ ആഴ്ച പരീക്ഷണ സവാരി ആരംഭിച്ചിരുന്നു. നാലു ബോട്ടുകള്‍ കൂടി ലഭിക്കുന്നതോടെ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്നതാകും സംവിധാനം. പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാകും യാത്രക്കാര്‍ക്ക് പ്രവേശനം. വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍…
Read More » -
Business
എച്ച്ഡിഎഫ്സി ക്യാപിറ്റലിന്റെ 10 ശതമാനം ഓഹരികള്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് കൈമാറുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാദാതാക്കളായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്സി) അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ അഡൈ്വസേഴ്സിന്റെ ഓഹരി വില്‍ക്കുന്നു. മൂലധനത്തിന്റെ 10 ശതമാനം അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (എഡിഐഎ) അഫിലിയേറ്റിന് വില്‍ക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടു. ഏകദേശം 184 കോടി രൂപയുടെ ഇടപാടാണിത്. സ്വകാര്യ ഇക്വിറ്റി റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ 1,840 കോടി രൂപ മൂല്യമുള്ള ഓഹരി വില്‍പ്പനയ്ക്ക് ശേഷം ബാക്കിയുള്ള 90 ശതമാനം ഓഹരിയും എച്ച്ഡിഎഫ്സി കൈവശം വയ്ക്കുന്നത് തുടരും. എമിറേറ്റ് ഓഫ് അബുദാബിയുടെ ഉടമസ്ഥതയിലുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ട്, എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ നിയന്ത്രിക്കുന്ന ഇതര നിക്ഷേപ ഫണ്ടുകളിലെ പ്രാഥമിക നിക്ഷേപകന്‍ കൂടിയാണ്. 2016-ല്‍ സ്ഥാപിതമായ എച്ച്ഡിഎഫ്സി ക്യാപിറ്റല്‍, എച്ച്ഡിഎഫ്സി കാപ്പിറ്റല്‍ റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ 1, 2, 3 എന്നിവയുടെ ഇന്‍വെസ്റ്റ്മെന്റ് മാനേജരാണ്. കൂടാതെ ഭവന വിതരണം വര്‍ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി ആവാസ് യോജന – ‘എല്ലാവര്‍ക്കും ഭവനം’ എന്ന സംരംഭത്തെ പിന്തുണയ്ക്കാനുമുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ…
Read More » -
NEWS
നിങ്ങൾ 90-കൾക്ക് മുൻപ് ജനിച്ച വ്യക്തിയാണെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്. കാരണം ..?
1. മാതാപിതാക്കളെ അനുസരിച്ച അവസാന തലമുറയാണ് നിങ്ങളുടെ തലമുറ. അവർക്ക് എല്ലാ ബഹുമാനവും നൽകിക്കൊണ്ട്. 2. നിങ്ങളുടെ വീട്ടിൽ ലഭ്യമായ സാമഗ്രികൾ ഉപയോഗിച്ച് നിങ്ങൾ സ്വന്തമായി കളിപ്പാട്ടങ്ങൾ ഉണ്ടാക്കി അവ ഉപയോഗിച്ച് കളിച്ചു. 3. നിങ്ങൾ സുഹൃത്തുക്കളുമായി എല്ലാം പങ്കിടുകയും അവരുമായി നല്ല ബന്ധം പുലർത്തുകയും ചെയ്തു. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിങ്ങളോടൊപ്പം നിന്ന ഒരു യഥാർത്ഥ ഫ്രണ്ട്സ് നിങ്ങൾക്കുണ്ടായിരുന്നു. 4. നിങ്ങൾ ഭയമില്ലാതെ സ്വതന്ത്രമായി പുറത്തേക്ക് യാത്ര ചെയ്തു. 5. നിങ്ങൾ ചെളിയിലും മഴയിലും കളിച്ചു, പക്ഷേ ഒരിക്കലും ഒരു രോഗവും ഉണ്ടായില്ല. 6. കിലോമീറ്ററുകൾ നടന്നാണ് നിങ്ങൾ സുഹൃത്തുക്കളോടൊപ്പം സ്കൂളുകളിൽ പോയത്, നിങ്ങൾ അത് ശരിക്കും ആസ്വദിച്ചു. 7. അധ്യാപകരെ ബഹുമാനിച്ചിരുന്ന അവസാന തലമുറയാണ് നിങ്ങളുടെ തലമുറ. കൂടാതെ നിങ്ങൾക്ക് അവരോട് ഭയവും ഉണ്ടായിരുന്നു. 8. നിങ്ങൾ നിങ്ങളുടെ കളിപ്പാട്ടങ്ങൾ സുഹൃത്തുക്കളുമായി പങ്കിടുകയും അവരോടൊപ്പം കളിക്കുകയും ചെയ്തു. 9. ആ സമയത്ത് എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ച്…
Read More » -
India
ഇന്ത്യയില്‍ രൂക്ഷമായ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി നോമുറ
രൂക്ഷമായ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി നോമുറ. ഇന്ത്യന്‍ പവര്‍ പ്ലാന്റുകള്‍ കൈവശം വച്ചിരിക്കുന്ന കല്‍ക്കരി ശേഖരം ഏപ്രില്‍ പകുതി വരെ ഉപയോഗിക്കാവുന്നതാണെന്നും ഈ സ്ഥിതി വൈദ്യുതി മുടക്കത്തിന് കാരണമാകുമെന്നും നോമുറ പറഞ്ഞു. കല്‍ക്കരി വിതരണം മെച്ചപ്പെടുന്നില്ലെങ്കില്‍, ഇത് മറ്റൊരു ആഘാതമായി മാറും. കല്‍ക്കരി വിതരണത്തില്‍ വര്‍ധനയില്ലാതെ വൈദ്യുതി ആവശ്യം വര്‍ദ്ധിച്ചതിനാല്‍ പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരം കുറഞ്ഞുവെന്ന് ‘ഇന്ത്യ: ഒരു പവര്‍ ക്രഞ്ച് ഇന്‍ ദ മേക്കിംഗ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഏപ്രിലിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ഏപ്രില്‍ ആദ്യ പകുതിയില്‍ താപവൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണം 14.2 ശതമാനം ഉയര്‍ത്തിയതായി കോള്‍ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് പറഞ്ഞു. ഈ കാലയളവില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സപ്ലൈസ് പ്രതിദിനം 1.64 ദശലക്ഷം ടണ്‍ ആയിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.43 മില്ല്യണ്‍ ആയിരുന്നു. രാജ്യത്തെ വൈദ്യുത നിലയങ്ങള്‍ കുറഞ്ഞത് ഒരു മാസമെങ്കിലും നിലനിര്‍ത്താന്‍ കോള്‍ ഇന്ത്യയ്ക്ക്…
Read More » -
Business
ഈ വര്‍ഷം 75 ഡിജിറ്റല്‍ ബാങ്കുകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്‌സി) സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍. അസാധാരണ സാഹചര്യങ്ങളില്‍ പോലും വായ്പാ വിതരണം മുടങ്ങാതിരിക്കാനാണ് സര്‍ക്കാരിന്റെ പ്രസ്തുത നീക്കം. സ്ഥാപിക്കാനുദ്ദേശിക്കുന്ന 75 ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഡിജിറ്റലായി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ വാഷിങ്ടണിലെത്തിയ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കുകളിലെ മൂലധനവും രാജ്യത്തെ വിദേശനാണ്യ ശേഖരവും വര്‍ധിപ്പിച്ച് സാമ്പത്തിക സ്ഥിരത നേടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ ദശകത്തില്‍ ഇന്ത്യയ്ക്ക് മികച്ച വളര്‍ച്ചനേടാനായി. പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നുള്ള വീണ്ടെടുപ്പും നിലവിലെ സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ അതിവേഗം രാജ്യത്തിന് വളരാനാകുമെന്നും ധനമന്ത്രി പറഞ്ഞു. വര്‍ധിക്കുന്ന ഉത്പന്നവില, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, ഭാമരാഷ്ടീയ അനിശ്ചിതത്വങ്ങള്‍, ആഗോളതലത്തിലെ വളര്‍ച്ചാ മാന്ദ്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ദൗത്യം വെല്ലുവിളി നിറഞ്ഞതാണെന്നും ധനമന്ത്രി പറഞ്ഞു.
Read More » -
NEWS
ഒറ്റദിവസം 11.57 ലക്ഷം, റെക്കാഡ് കളക്ഷനുമായി പത്തനംതിട്ട കെഎസ്ആർടിസി
പത്തനംതിട്ട: കോവിഡ് ലോക്ഡൗണിനു ശേഷം ഇതാദ്യമായി ഒറ്റദിവസം 11.57 കളക്ഷൻ നേടി പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോ. 47 സര്‍വീസില്‍ നിന്നുമാത്രം തിങ്കളാഴ്ച 11.57 ലക്ഷം രൂപയാണ് കളക്ഷനായി ലഭിച്ചത്.മറ്റ് ഡിപ്പോകളെ പിന്നിലാക്കിയാണിത്. പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് അടുത്തയിടെ ആരംഭിച്ച സിഫ്റ്റ് എ.സി. സെമി സ്ലീപ്പറിന് 59,000 രൂപയാണ് തിങ്കളാഴ്ച മാത്രം ലഭിച്ചത്.വൈകിട്ട് 5.30ന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുന്ന ബസ് കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴിയാണ് ബംഗളൂരുവിലെത്തുക. തിരികെ രാത്രി 7.30നാണ് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നത്.
Read More » -
Health
കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി കാലാവധി നീട്ടി
ന്യൂഡല്‍ഹി: കോവിഡ് ഡ്യൂട്ടിയിലേര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെപി) 180 ദിവസത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2020 മാര്‍ച്ച് 30 ന് ആരംഭിച്ച പിഎംജികെപി പദ്ധതി പ്രകാരം ആശ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ രാജ്യത്തെ 22.12 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന്റെ പരിധിയില്‍ വരും. 50 ലക്ഷം രൂപ വീതമുള്ള വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് കവറേജ് ഈ പദ്ധതി നല്‍കും. പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,905 ക്ലെയിമുകളാണ് തീര്‍പ്പാക്കിയത്. കോവിഡ് രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടുകയാണെന്നാണ് മന്ത്രാലയത്തിന്റെ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നത്. ഈ പദ്ധതി നേരത്തെ അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാര്‍, കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വിരമിച്ച ഉദ്യോഗസ്ഥര്‍, വോളന്റിയര്‍മാര്‍, നഗര-പ്രാദേശിക ഭരണകേന്ദ്രങ്ങളിലെ ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, ദിവസ വേതനക്കാര്‍, കോവിഡ് ഡ്യൂട്ടിക്കായി നിയമിക്കുന്ന താല്‍ക്കാലിക…
Read More » -
Business
എഎന്‍എസ് കൊമേഴ്സിനെ ഏറ്റെടുത്ത് ഫ്‌ളിപ്കാര്‍ട്ട്
മുംബൈ: ബ്രാന്‍ഡുകള്‍ക്ക് ഓണ്‍ലൈനില്‍ വില്‍പന നടത്താന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ എഎന്‍എസ് കൊമേഴ്സിനെ ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ട്. രാജ്യത്തെ അതിവേഗം വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഡിജിറ്റല്‍ റീട്ടെയില്‍ വിപണിയുടെ ആവശ്യങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ശക്തിപ്പെടുത്താനുള്ള ശ്രമം ഫ്‌ളിപ്കാര്‍ട്ട് ഈ ഏറ്റെടുക്കലിലൂടെ തുടരും. ഏറ്റെടുക്കലിന് ശേഷവും എഎന്‍എസ് അവരുടെ നിലവിലുള്ള നേതൃത്വത്തിന് കീഴില്‍ ഒരു സ്വതന്ത്ര ബിസിനസ്സായി തുടരും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും ആഴമേറിയ അനുഭവങ്ങളും നല്‍കുന്നതിന് എംഎസ്എംഇകളും ചെറുകിട ബ്രാന്‍ഡുകളും ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ക്ക് ഇ-കൊമേഴ്സ് നല്‍കുന്ന സാധ്യതകള്‍ ഉറപ്പാക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റും കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് മേധാവിയുമായ രവി അയ്യര്‍ പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ബ്രാന്‍ഡുകളെ സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തികൊണ്ട് സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നും എഎന്‍എസ് കൊമേഴ്സിന്റെ സഹസ്ഥാപകരായ വിഭോര്‍, അമിത്, നകുല്‍, സുശാന്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസുകള്‍, ഹെല്‍ത്ത് കെയര്‍ ബിസിനസ്സ്, ഫാഷന്‍ റീട്ടെയിലര്‍…
Read More » -
NEWS
റെയിൽവേ ജംഗ്ഷനുകൾ എന്നാൽ എന്ത്.? കേരളത്തിലെ ചില റയിൽവെ വിശേഷങ്ങൾ അറിയുക
കേരളത്തിലെ പ്രധാന റെയിൽവേ ജംഗ്ഷനുകൾ ഏതെല്ലാം.? രണ്ട് റെയിൽവേ ജംഗ്ഷനുകളുള്ള കേരളത്തിലെ ഏക ജില്ല ഏതാണ്.? കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ ഏതാണ്.? കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകളുള്ള റയിൽവെ സ്റ്റേഷൻ ഏതാണ്.? കേരളത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഏതാണ്.? ചോദ്യങ്ങൾ ഒരുപാടുണ്ട്.അതിനാൽ ആദ്യ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്നും തുടങ്ങാം. രണ്ടിൽക്കൂടുതൽ വ്യത്യസ്തമായ ദിശയിലേക്കു ട്രെയിനുകൾ കടന്നുപോകുന്ന സ്റ്റേഷനുകളെയാണ് ജംഗ്ഷൻ എന്നു വിളിക്കുന്നത്.വിവിധ സ്ഥലങ്ങളിലേക്കുള്ള കൂടുതൽ ട്രെയിനുകൾ ലഭിക്കും എന്നതാണ് ജങ്ഷന്റെ പ്രത്യേകത. കേരളത്തിലെ പ്രധാന റെയിൽവേ ജംഗ്ഷനുകൾ ഇവയൊക്കെയാണ്. ============================ പാലക്കാട് ജംഗ്ഷൻ: പാലക്കാട് ജില്ലയിലെ പ്രമുഖ റെയിൽവേ ജംഗ്ഷനാണിത്. ഒലവക്കോട് ജങ്ഷൻ അഥവാ ഗേറ്റ് വേ ജങ്ഷൻ ഓഫ് കേരള എന്നറിയപ്പെടുന്ന ഇതിലൂടെയാണ് തമിഴ്നാട്ടിൽനിന്നുള്ള ട്രെയിനുകൾ പ്രധാനമായും കേരളത്തിലേക്ക് പ്രവേശിക്കുന്നത്.ഷൊർണൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളാണ് ഈ ജങ്ഷനിലൂടെ കടന്നുപോകുന്നത്. രണ്ട് റെയിൽവേ ജങ്ഷനുകളുള്ള കേരളത്തിലെ ഏക ജില്ലയാണ് പാലക്കാട്.(പാലക്കാട്, ഷൊർണൂർ) ============================ ഷൊർണൂർ ജംഗ്ഷൻ…
Read More »