പത്തനംതിട്ട: കോവിഡ് ലോക്ഡൗണിനു ശേഷം ഇതാദ്യമായി ഒറ്റദിവസം 11.57 കളക്ഷൻ നേടി പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോ. 47 സര്‍വീസില്‍ നിന്നുമാത്രം തിങ്കളാഴ്ച 11.57 ലക്ഷം രൂപയാണ് കളക്ഷനായി ലഭിച്ചത്.മറ്റ് ഡിപ്പോകളെ പിന്നിലാക്കിയാണിത്.
പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് അടുത്തയിടെ ആരംഭിച്ച സിഫ്റ്റ് എ.സി. സെമി സ്ലീപ്പറിന് 59,000 രൂപയാണ് തിങ്കളാഴ്ച മാത്രം ലഭിച്ചത്.വൈകിട്ട് 5.30ന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുന്ന ബസ് കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴിയാണ് ബംഗളൂരുവിലെത്തുക. തിരികെ രാത്രി 7.30നാണ് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നത്.