IndiaNEWS

ഇന്ത്യയില്‍ രൂക്ഷമായ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി നോമുറ

രൂക്ഷമായ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി നോമുറ. ഇന്ത്യന്‍ പവര്‍ പ്ലാന്റുകള്‍ കൈവശം വച്ചിരിക്കുന്ന കല്‍ക്കരി ശേഖരം ഏപ്രില്‍ പകുതി വരെ ഉപയോഗിക്കാവുന്നതാണെന്നും ഈ സ്ഥിതി വൈദ്യുതി മുടക്കത്തിന് കാരണമാകുമെന്നും നോമുറ പറഞ്ഞു. കല്‍ക്കരി വിതരണം മെച്ചപ്പെടുന്നില്ലെങ്കില്‍, ഇത് മറ്റൊരു ആഘാതമായി മാറും.

കല്‍ക്കരി വിതരണത്തില്‍ വര്‍ധനയില്ലാതെ വൈദ്യുതി ആവശ്യം വര്‍ദ്ധിച്ചതിനാല്‍ പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരം കുറഞ്ഞുവെന്ന് ‘ഇന്ത്യ: ഒരു പവര്‍ ക്രഞ്ച് ഇന്‍ ദ മേക്കിംഗ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഏപ്രിലിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ഏപ്രില്‍ ആദ്യ പകുതിയില്‍ താപവൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണം 14.2 ശതമാനം ഉയര്‍ത്തിയതായി കോള്‍ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് പറഞ്ഞു. ഈ കാലയളവില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സപ്ലൈസ് പ്രതിദിനം 1.64 ദശലക്ഷം ടണ്‍ ആയിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.43 മില്ല്യണ്‍ ആയിരുന്നു.

രാജ്യത്തെ വൈദ്യുത നിലയങ്ങള്‍ കുറഞ്ഞത് ഒരു മാസമെങ്കിലും നിലനിര്‍ത്താന്‍ കോള്‍ ഇന്ത്യയ്ക്ക് 61 മില്ല്യണ്‍ കല്‍ക്കരി ശേഖരമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയില്‍ (സിഇഎ) ലഭ്യമായ കണക്കുകള്‍ കാണിക്കുന്നത് പവര്‍ സ്റ്റേഷനുകളിലെ കല്‍ക്കരി ശേഖരം കുറഞ്ഞുവെന്നാണ്. 173 പവര്‍ പ്ലാന്റുകളില്‍ ഏകദേശം 100 എണ്ണത്തിലും നിര്‍ണായക കല്‍ക്കരി സ്റ്റോക്ക് ഇല്ലെന്ന് നോമുറ പറഞ്ഞു. ഇത് സാധാരണ നിലയുടെ 25 ശതമാനത്തില്‍ താഴെയാണ്.

രാജ്യം കൊടുംവേനലിലേക്ക് നീങ്ങുന്നതിനാല്‍ വൈദ്യുതി ആവശ്യകത വര്‍ദ്ധിച്ചു. ഒപ്പം കല്‍ക്കരി കൊണ്ടുപോകുന്നതിനുള്ള റെയില്‍വേ റേക്കുകളുടെ ലഭ്യത കുറയുകയും കല്‍ക്കരി ഇറക്കുമതി കുറയുകയും ചെയ്തതിനാല്‍ വിതരണം തടസ്സപ്പെട്ടുവെന്നും നോമുറ പറഞ്ഞു. ഉയര്‍ന്ന ആഭ്യന്തര ഉല്‍പ്പാദനം വഴിയോ അല്ലെങ്കില്‍ ഉയര്‍ന്ന കല്‍ക്കരി ഇറക്കുമതി വഴിയോ കല്‍ക്കരി വിതരണം വര്‍ധിച്ചില്ലെങ്കില്‍, ഇത് വേനല്‍ക്കാലത്ത് കൂടുതല്‍ വൈദ്യുതി മുടക്കത്തിനും അലൂമിനിയം, സിമന്റ്, സ്റ്റീല്‍ തുടങ്ങിയ വൈദ്യുതി ഇതര മേഖലകളില്‍ നിന്ന് കല്‍ക്കരി തിരിച്ചുവിടുന്നതിനും ഇടയാക്കും. ഇത് വ്യാവസായിക ഉല്‍പ്പാദനം കുറക്കുകയും വൈദ്യുതി ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും, 2022 ഏപ്രില്‍ ആദ്യ പകുതിയില്‍ കമ്പനി 26.4 മില്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിച്ചു. ഇത് പ്രതിവര്‍ഷം 27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനത്തിലേക്കാണ് കമ്പനി നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: