കേരളത്തിലെ പ്രധാന റെയിൽവേ ജംഗ്ഷനുകൾ ഏതെല്ലാം.?
രണ്ട് റെയിൽവേ ജംഗ്ഷനുകളുള്ള കേരളത്തിലെ ഏക ജില്ല ഏതാണ്.?
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ ഏതാണ്.?
കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകളുള്ള റയിൽവെ സ്റ്റേഷൻ ഏതാണ്.?
കേരളത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഏതാണ്.?
ചോദ്യങ്ങൾ ഒരുപാടുണ്ട്.അതിനാൽ ആദ്യ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്നും തുടങ്ങാം.
രണ്ടിൽക്കൂടുതൽ വ്യത്യസ്തമായ ദിശയിലേക്കു ട്രെയിനുകൾ കടന്നുപോകുന്ന സ്റ്റേഷനുകളെയാണ് ജംഗ്ഷൻ എന്നു വിളിക്കുന്നത്.വിവിധ സ്ഥലങ്ങളിലേക്കുള്ള കൂടുതൽ ട്രെയിനുകൾ ലഭിക്കും എന്നതാണ് ജങ്ഷന്റെ പ്രത്യേകത.
കേരളത്തിലെ പ്രധാന റെയിൽവേ ജംഗ്ഷനുകൾ ഇവയൊക്കെയാണ്.
============================
പാലക്കാട് ജംഗ്ഷൻ:
പാലക്കാട് ജില്ലയിലെ പ്രമുഖ റെയിൽവേ ജംഗ്ഷനാണിത്.
ഒലവക്കോട് ജങ്ഷൻ അഥവാ ഗേറ്റ് വേ ജങ്ഷൻ ഓഫ് കേരള എന്നറിയപ്പെടുന്ന ഇതിലൂടെയാണ് തമിഴ്നാട്ടിൽനിന്നുള്ള ട്രെയിനുകൾ പ്രധാനമായും കേരളത്തിലേക്ക് പ്രവേശിക്കുന്നത്.ഷൊർണൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളാണ് ഈ ജങ്ഷനിലൂടെ കടന്നുപോകുന്നത്.
രണ്ട് റെയിൽവേ ജങ്ഷനുകളുള്ള കേരളത്തിലെ ഏക ജില്ലയാണ് പാലക്കാട്.(പാലക്കാട്, ഷൊർണൂർ)
============================
ഷൊർണൂർ ജംഗ്ഷൻ :
പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയോരത്താണ് കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജങ്ഷനായ ഷൊർണൂർ നിലകൊള്ളുന്നത്.
മംഗലാപുരം,പാലക്കാട്, എറണാകുളം,നിലമ്പൂർ എന്നീ നാല് വ്യത്യസ്ത റൂട്ടുകളാണ് ഇതിലൂടെ കടന്നുപോകുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകളും ഉള്ളത് (ഏഴ് എണ്ണം) ഈ ജങ്ഷൻ സ്റ്റേഷനിലാണ്.നാല്-അഞ്ച് പ്ലാറ്റുഫോമുകൾക്കിടയിൽ മനോഹരമായ (ചെറിയ) പൂന്തോട്ടവുമുണ്ട്.
============================
എറണാകുളം ജംഗ്ഷൻ:
എറണാകുളം ജങ്ഷനാണ് കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ജങ്ഷൻ.എറണാകുളം സൗത്ത് എന്നറിയപ്പെടുന്ന ഇവിടെ ആറു പ്ലാറ്റുഫോമുകളാണുള്ളത്.കേരളത് തിൽ ഏറ്റവും കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ ജങ്ഷനാണിത്.
കോട്ടയം,ആലപ്പുഴ, കൊച്ചിൻ ഹാർബർ ടെർമിനസ്,തൃശ്ശൂർ എന്നീ റൂട്ടുകളാണ് ഇതിലൂടെ കടന്നുപോകുന്നത്.
============================
കായംകുളം ജംഗ്ഷൻ:
കേരളത്തിലെ ഏറ്റവും തിരക്കുകുറഞ്ഞതും , ചെറുതുമായ ഈ ജങ്ഷൻ ആലപ്പുഴ ജില്ലയിലാണ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം റൂട്ടുകളാണ് ഇതിലൂടെ കടന്നുപോകുന്നത്.
അഞ്ച് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്.
===========================
കൊല്ലം ജംഗ്ഷൻ :
തെക്കൻ കേരളത്തിലെ ഏറ്റവും പ്രമുഖ റെയിൽവേ ജങ്ഷനാണ് ഇത്.
കേരളത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോമും ഇവിടെയാണ്.പ്ലാറ്റ്ഫോം ഒന്നും , ഒന്ന് എ.യും കൂടിച്ചേരുമ്പോൾ ആകെ നീളം 1180.5 മീറ്റർ ആണ്.(ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ്‌ഫോം കർണാടകയിലെ ഹുബ്ബള്ളിയില്‍ നിര്‍മ്മാണം നടക്കുന്നു.ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് രാജ്യത്ത് നിലവിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്‌ഫോം ഉള്ളത്)
ആറു പ്ലാറ്റ്ഫോമുകളുള്ള ഇതിലൂടെ കടന്നുപോകുന്ന റൂട്ടുകൾ തിരുവനന്തപുരം, തെങ്കാശി,കായംകുളം എന്നിവിടങ്ങളിലേക്കാണ്.
മെമു ട്രെയിൻ സർവീസുകൾക്ക് പ്രശസ്തമാണ് ഈ ജംഗ്ഷൻ.
കേരളത്തിലെ പ്രമുഖ റെയിൽവേ റൂട്ടുകൾ ഇവയാണ്.
1.തിരുവനന്തപുരം-എറണാകുളം (കോട്ടയം വഴി)
2.തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ വഴി)
3.എറണാകുളം-ഷൊർണൂർ (ഏറ്റവും കൂടുതൽ ട്രെയിനുകളുള്ള റൂട്ട്)
4.തൃശ്ശൂർ-ഗുരുവായൂർ (നിലവിൽ പാസഞ്ചർ ട്രെയിൻ ഓടുന്ന ഏറ്റവും ചെറിയ റൂട്ട്)
5.ഷൊർണൂർ-മംഗലാപുരം (കർണാടക)
6.കൊല്ലം-തെങ്കാശി (തമിഴ്നാട്)
7.പാലക്കാട്-പൊള്ളാച്ചി (തമിഴ്നാട്)
8.എറണാകുളം-കൊച്ചിൻ ഹാർബർ ടെർമിനസ് (ഏറ്റവും ചെറിയ റൂട്ടാണ്. പക്ഷേ, നിലവിൽ പാസഞ്ചർ ട്രെയിനുകളില്ല)
9.ഷൊർണൂർ-നിലമ്പൂർ റോഡ് (ഏറ്റവും പരിസ്ഥിതിസൗഹൃദമായ റെയിൽ റൂട്ട് )
10.തിരുവനന്തപുരം-കന്യാകുമാരി (തമിഴ്നാട്)
കേരളത്തെ തമിഴ്നാടുമായാണ് ഏറ്റവും കൂടുതൽ റെയിൽ റൂട്ടുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത്.
കേരളത്തിൽനിന്നും കോയമ്പത്തൂരിന ടുത്തുള്ള പോത്തനൂരിലേക്ക് ട്രെയിൻ ഓടാൻ തുടങ്ങിയിട്ട് 2022ഏപ്രിൽ 14ന് 160 വർഷങ്ങളായി.
കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽപ്പാത ബേപ്പൂർ മുതൽ തിരൂർ വരെ 30.5 കി. മീ. നീളത്തിൽ 1861, മാർച്ച്, 12ന് പ്രവർത്തനം തുടങ്ങി.തിരൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ആ വർഷം മെയ് ഒന്നിനും, കുറ്റിപ്പുറത്തുനിന്ന് പട്ടാമ്പിയിലേക്ക് അടുത്ത വർഷം സെപ്തംബർ 23 നും, പട്ടാമ്പിയിൽ നിന്നു കോയമ്പത്തൂരിനടുത്തുള്ള പോത്തനൂർക്ക് 1862 ഏപ്രിൽ 14 നും തീവണ്ടികൾ ഓടിത്തുടങ്ങി.
*കേരളത്തിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?
Ans : 1861 (തിരൂർ-ബേപ്പൂർ)
Ans : 1861 (തിരൂർ-ബേപ്പൂർ)
*കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ?
Ans : ഷൊർണ്ണൂർ (പാലക്കാട്)
Ans : ഷൊർണ്ണൂർ (പാലക്കാട്)
*കേരളത്തിലെ റെയിൽവെ ഡിവിഷനുകൾ?
Ans : തിരുവനന്തപുരം, പാലക്കാട്
Ans : തിരുവനന്തപുരം, പാലക്കാട്
*റെയിൽവെ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ?
Ans : ഇടുക്കി,വയനാട്
Ans : ഇടുക്കി,വയനാട്
*ഒരു റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല?
Ans : പത്തനംതിട്ട (തിരുവല്ല റെയിൽവെ സ്റ്റേഷൻ)
Ans : പത്തനംതിട്ട (തിരുവല്ല റെയിൽവെ സ്റ്റേഷൻ)
*ഏറ്റവും കൂടുതൽ റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല?
Ans : തിരുവനന്തപുരം (20)
Ans : തിരുവനന്തപുരം (20)
*കേരളത്തിൽ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
Ans : 2000
Ans : 2000
*ഇന്ത്യൻ റെയിൽവെയുടെ സാധാരണ ട്രെയിനുകളുടെ നിറം?
Ans : നീല
Ans : നീല
*രാജധാനി എക്സ്പ്രസിന്റെ നിറം?
Ans : ചുവപ്പ്‍
Ans : ചുവപ്പ്‍
*ശതാബ്ദി എക്സ്പ്രസിന്റെ നിറം?
Ans : നീല,മഞ്ഞ
Ans : നീല,മഞ്ഞ
*ഗരീബ് എക്സ്പ്രസിന്റെ നിറം?
Ans : പച്ച,മഞ്ഞ
Ans : പച്ച,മഞ്ഞ
*കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്?
Ans : തിരുവനന്തപുരം – സിൽച്ചാർ
Ans : തിരുവനന്തപുരം – സിൽച്ചാർ
എക്സ്പ്രസ്
*കേരളത്തിലൂടെ കടന്നുപോകുന്നവയിൽ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്?
Ans : വിവേക് എക്സ്പ്രസ് (ദിബ്രുഗഢ്- കന്യാകുമാരി)
Ans : വിവേക് എക്സ്പ്രസ് (ദിബ്രുഗഢ്- കന്യാകുമാരി)
*കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
Ans : എറണാകുളം-ഷൊർണൂർ
Ans : എറണാകുളം-ഷൊർണൂർ
*കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ദിവസേനയുള്ള ട്രെയിൻ സർവ്വീസ്?
Ans : കേരള എക്സ്പ്രസ് (തിരുവനന്തപുരം-ന്യൂഡൽഹി)
Ans : കേരള എക്സ്പ്രസ് (തിരുവനന്തപുരം-ന്യൂഡൽഹി)
*എറണാകുളം – ആലപ്പുഴ തീരദേശ റെയിൽവെ പാത ആരംഭിച്ച വർഷം?
Ans : 1989
Ans : 1989
*ഇന്ത്യൻ റെയിൽവേയുടെ ഫോട്ടോ ഗാലറിയിൽ ഇടം പിടിച്ച കേരളത്തിലെ ഏക റയിൽവെ പാലം
കൊല്ലം-ചെങ്കോട്ട റൂട്ടിലെ പതിമൂന്ന് കണ്ണറപ്പാലം
കൊല്ലം-ചെങ്കോട്ട റൂട്ടിലെ പതിമൂന്ന് കണ്ണറപ്പാലം
*ഏറ്റവും നീളമേറിയ റയിൽവെ പാലം
വല്ലാര്‍പാടത്തെ റെയില്‍വേ പാലമാണ് ഏറ്റവും നീളമേറിയ റയിൽവെ പാലം.4.62 കിലോമീറ്റര്‍ നീളമുള്ള പാലം ഇന്ത്യയിലെത്തന്നെ ഏറ്റവും നീളമേറിയ റെയില്‍വേ പാലമാണ്. ഇടപ്പള്ളിക്കും വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ് ടെര്‍മിനലിനും ഇടയില്‍ കമ്മീഷന്‍ ചെയ്‌ത 8.86 കിലോമീറ്റര്‍ റെയില്‍വേ ലൈനിന്റെ ഭാഗമാണിത്.
===============
===============