Month: April 2022
-
Crime
വലയിൽ കുടുങ്ങിയ ഡോൾഫിനെ കൊന്ന് വിൽക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: പൂന്തുറയിൽ മത്സ്യതൊഴിലാളിയുടെ വലയിൽ കുരുങ്ങി കരയ്ക്കെത്തിയ ഡാേൾഫിനെ കൊന്ന് മുറിച്ച് വിൽക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. പൂന്തുറ സ്വദേശി ബനാൻസ് (42) കന്യാകുമാരി സ്വദേശി ഡോണി നാപൽ (30) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് പൂന്തുറ ചേരിയാ മുട്ടംഭാഗത്ത് കടലിൽ നിന്ന് മത്സ്യബന്ധനം കഴിഞ്ഞെത്തിയവരുടെ വള്ളത്തിൽ ഡാേൾഫിൻ കരയ്ക്കെത്തിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം തീരദേശ പൊലീസ് ഡോൾഫിനെ വന്യജീവി വിഭാഗത്തിന് കൈമാറി. സംരക്ഷിതവിഭാഗത്തിൽപ്പെട്ട ഡാേൾഫിനെ മുറിച്ച് വിൽപ്പന നടത്താൻ ശ്രമിച്ചത് തടഞ്ഞ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്കായി പരുത്തി പള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ വിവരം അറിയിച്ചു. തുടർന്ന് ഫോറസ്റ്റ് ബീറ്റ് ഓഫിസർ റോഷ്നിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം ഡോൾഫിനെ പാേസ്റ്റ് മാർട്ടത്തിനായി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് എത്തിച്ചു. പിടിയിലായ സ്വദേശി ബനാൻസിന്റെ വള്ളത്തിലെ വലയിൽ കുരുങ്ങിയാണ് ഡാേൾഫിൻ കരക്കെത്തിയത്.
Read More » -
Kerala
കൊച്ചി കോർപറേഷനിലെ ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരക്ക് മുമ്പൊരു ടെസ്റ്റ് ഡോസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റൊരു തെരഞ്ഞെടുപ്പിനൊരുങ്ങി എറണാകുളത്തെ രാഷ്ട്രീയ പാർട്ടികൾ. കൊച്ചി കോർപ്പറേഷൻ 62 ആം ഡിവിഷനിലെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയിരിക്കുകയാണ് യുഡിഎഫും എൻഡിഎയും. വനിതാ സംവരണമുള്ള ഡിവിഷനിൽ ഉചിതമായ സ്ഥാനാർത്ഥിക്കായുള്ള തിരച്ചിലിലാണ് ഇടത് മുന്നണി. എംടെക് ബിരുദധാരിയായ അനിതാ വാര്യരെയാണ് എറണാകുളം സൗത്ത് തിരിച്ചു പിടിക്കാൻ യുഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. 40 വർഷത്തിലേറെ കോൺഗ്രസിന്റെ കയ്യിലായിരുന്ന ഡിവിഷൻ കഴിഞ്ഞ തവണയാണ് കൈവിട്ടുപോയത്. 271 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെ പി സ്ഥാനാർത്ഥി മിനി മേനോൻ ജയിച്ചു. മിനിയുടെ മരണത്തെത്തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മാലിന്യ നിർമ്മാജ്ജനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും താൻ ഊന്നൽ നൽകുകയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നു. മാധ്യമ പ്രവർത്തകയായിരുന്ന പത്മജ എസ് മേനോന് എറണാകുളത്ത് പരിചയപ്പെടുത്തലിന്റ ആവശ്യമില്ല. നിയമ സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ സ്ഥാനാർത്ഥിയായിരുന്നു പത്മജ. മുൻ കൗൺസിലർ മിനിയുടെ മികച്ച പ്രവർത്തനങ്ങൾക്ക് വോട്ടർമാർ അംഗീകാരം നൽകുമെന്ന് പത്മജ പറയുന്നു. ഇടത് മുന്നണിക്ക് വേണ്ടി സിപിഐ…
Read More » -
NEWS
പുളിയാറിലയുടെ ഔഷധഗുണങ്ങൾ;പുളിയാറില ചമ്മന്തി ഉണ്ടാക്കാം
ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്നതുപോലെ നിലത്തോട് ചേർന്ന് ഇളം പച്ചനിറത്തിൽ നമ്മുടെ തൊടികളിൽ കാണപ്പെട്ടിരുന്ന ഒരു ചെറിയ സസ്യമാണ് പുലിയാറില.Lemon clover എന്നും yellow wood sorrel എന്നും പേരുള്ള പുളിയാറില വിത്തു വീണ് ഒരു പ്രദേശമാകെ പടർന്നു വളരുന്നു. അമ്ളത കൂടുതലുള്ളതുകൊണ്ട് പുളിയാറില പച്ചയ്ക്ക് കഴിക്കാൻ പറ്റില്ല. മറ്റ് ധാന്യങ്ങളുടെയും ചീരകളുടെയും കൂടെ ചേർത്ത് കറിയായും ഔഷധമായും ഉപയോഗപ്പെടുത്താം. പുളിരസമുള്ള തണ്ടുകളും ഇലകളുമാണ് ഇതിനുള്ളത്. ചില പ്രദേശങ്ങളിൽ നിരഭേദമുള്ളതായും കാണപ്പെടുന്നു. പുളിരസമുള്ള ഈ ആറിലക്കു ചെറിയ മഞ്ഞനിറത്തിലുള്ള പൂക്കളാണുള്ളത്. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ശമനത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന ഔഷധസസ്യമാണ് പുളിയാരില. ചെടി സമൂലമാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുക.പുളിയാറിലയുടെ ഏഴ് തരം ഇനങ്ങൾ നീലഗിരിയിൽ കാണപ്പെടുന്നുണ്ട്. ഇവ കാലക്രമേണ എത്തിച്ചേർന്നതാണെന്ന് കരുതപ്പെടുന്നു. പുളിയാരിലയ്ക്ക് പ്രധാനമായും അമ്ലരസമാണ് ഉള്ളതെങ്കിലും എരിവ്, ചവർപ്പ്, മധുരം എന്നിവയും നേരിയ തോതിൽ അനുഭവപ്പെടും. രുചിയുണ്ടാക്കുക, മുഖവൈരസ്യമകറ്റുക എന്നിവയോടൊപ്പം വയറിളക്കം, അർശസ്സ്, ഗ്രഹണി, ത്വക്‌രോഗങ്ങൾ, നേത്രരോഗങ്ങൾ, ആർത്തവ സമ്പന്ധമായ പ്രശ്നങ്ങൾ, കുടലിലെ പ്രശ്നങ്ങൾ,…
Read More » -
NEWS
വെരിക്കോസ് വെയിൻ ഫലപ്രദമായി ചികിത്സിക്കാം*
വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമാണ്. ഇന്ത്യയിൽ മാത്രം പ്രതിവർഷം പത്ത് ലക്ഷത്തിലധികം പേർക്കെങ്കിലും ഈ രോഗമുണ്ടാകുന്നു എന്നാണ് കണക്ക്. മുതിർന്ന ആളുകളിൽ 30 ശതമാനത്തിലധികം പേരെയും ഈ രോഗം ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. പ്രധാനമായും കാലുകളിലൂടെയുള്ള ഞരമ്പുകൾ അതിൻറെ യഥാസ്ഥാനത്ത് നിന്ന് മാറിക്കൊണ്ട് അതിൽ അശുദ്ധരക്തം കെട്ടിക്കിടന്നു വീർത്തു വലുതാവുകയും ചെയ്യുന്ന ഒരവസ്ഥയാണ്. സിരകളിലൂടെയുള്ള രക്തചംക്രമണത്തിൽ തടസ്സം ഉണ്ടാവുന്നത് മൂലമാണ് ഈയവസ്ഥ ഉണ്ടാകുന്നതെന്ന് പറയപ്പെടുന്നു *വെരിക്കോസ് വെയിൻ ചികിത്സിക്കാം* നമ്മുടെ ശരീരത്തെ മുഴുവനായും താങ്ങിനിർത്തുന്ന അവയവമാണ് നമ്മുടെ കാലുകൾ. കാലുകളിലൂടെയുള്ള സിരകളിൽ പല കാരണങ്ങൾകൊണ്ടും ബലക്ഷയം ഉണ്ടാവുകയും ഇവ ചുരുങ്ങിക്കൊണ്ട് ദുർബലമാവുകയും ചെയ്യുമ്പോൾ ഈ ഭാഗത്തെ സിരകളിലൂടെയുള്ള രക്തയോട്ടം നിൽക്കുകയോ അല്ലെങ്കിലത് വിപരീത രീതിയിൽ പിന്നോട്ട് ഒഴുകുന്നതിന് കാരണമാകുകയും ചെയ്യുന്നത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നു. ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഏത് ഭാഗങ്ങളിലും ഇത്തരത്തിൽ വെരിക്കോസ് വെയിൻ പ്രശ്നം ഉണ്ടാകാമെങ്കിലും അവ കൂടുതലായും കാലിൻ്റെ ഭാഗങ്ങളിലാണ് കണ്ടുവരുന്നത്. വെരിക്കോസ്…
Read More » -
NEWS
മദ്യം കുടിക്കാനറിയാത്ത മലയാളികൾ
ഇന്ന് രാജ്യത്ത് ഏറ്റവുമധികം മദ്യം വാങ്ങിക്കുടിക്കുന്നത് മലയാളികളാണ്. മൊത്തം ജനസംഖ്യയുടെ 3 ശതമാനം മാത്രമുള്ള കേരളത്തിലാണ് രാജ്യത്തെ മൊത്തം മദ്യവില്‌പനയുടെ 22 ശതമാനവും നടക്കുന്നത്.ഇതിൽ 42% കടുത്ത മദ്യപാനികളാണത്രെ.അതായത് 180 മി.ലി(മൂന്ന് പെഗ്ഗ്) മദ്യത്തിൽ കൂടുതൽ ഒറ്റയിരിപ്പിന് അകത്താക്കുന്നവർ. ഇവരിൽ ഏറെപ്പേരും രാവിലെ മുതൽ തന്നെ മദ്യം കഴിച്ചുതുടങ്ങുന്നവരാണെന്നതാണ് മറ്റൊരു പ്രത്യേകത.തികച്ചും അസാധാരണമായ പ്രവൃത്തിയായാണ് ഇതിനെ ആരോഗ്യ വിദഗ്ദർ വിശേഷിപ്പിക്കുന്നത്.ഇതുകൊണ്ടുതന്നെയാണ് മലയാളിക്ക് മദ്യം കുടിക്കാൻ അറിയില്ലെന്ന് പറയുന്നതും.ഗവൺമെന്റിനെയല്ല, മലയാളിയുടെ മദ്യാസക്തിയെയാണ് ഇവിടെ കുറ്റം പറയേണ്ടത്.ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കുഴപ്പമില്ല എന്നതുകൊണ്ട് തന്നെയാണ് ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഇത് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതും. ആരോഗ്യകരമായ മദ്യപാനത്തെ കുറിച്ച് മലയാളിക്ക് അറിവ് കുറവാണെന്നതാണ് ഇവിടെ എടുത്തു പറയേണ്ടത്.ഈ സാധനം ഗവൺമെന്റ് പട്ടാളക്കാർക്ക്(ക്വോട്ട) കുറഞ്ഞ വിലയിൽ നൽകുന്നത് അവരെ കൊന്നൊടുക്കാൻ അല്ലെന്നും ഓർക്കുക.എന്നിരുന്നാലും കഴിയുന്നതും മദ്യത്തില്‍ നിന്ന് അകലം പാലിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.എന്നാല്‍, ആഘോഷങ്ങളിലും വീക്കെന്‍ഡുകളിലും വളരെ ചെറിയ തോതില്‍ മദ്യപിക്കുന്നതില്‍ തെറ്റില്ല.അപ്പോഴും മദ്യത്തിന്റെ അളവില്‍ കൃത്യമായ…
Read More » -
Crime
പ്രണയം നടിച്ച് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി; ബന്ധം വിട്ടപ്പോള്‍ ചിത്രം പ്രചരിപ്പിച്ചു; പ്രതി പിടിയില്‍
ഇടുക്കി: പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ കരസ്ഥമാക്കി സമൂഹമാധ്യമളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പിടിയിലായത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി. മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇവരുടെ ചില ബന്ധുക്കൾക്ക് വാട്ട്സാപ്പിൽ ലഭിച്ചതോടെയാണ് പരാതി ഉയർന്നത്. കഴിഞ്ഞ ആഴ്ച്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ എസ്എച്ഓ മനേഷ് കെ പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ… സന്തോഷ് പെൺകുട്ടിയെ പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചു. പിന്നീട് വീഡിയോ കോൾ ചെയ്ത് കാമുകിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു. ഇതിനിടെ പെൺകുട്ടി തമിഴ്നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്ന വിവരം അറിഞ്ഞ് സന്തോഷ് തന്റെ പക്കലുള്ള ചിത്രങ്ങൾ അയാൾക്ക് അയച്ചുകൊടുത്തു. ആ യുവാവ് ഈ ചിത്രങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് താൻ ചതിക്കപ്പെട്ടുവെന്ന്…
Read More » -
Crime
ഉത്സവാഘോഷത്തിനിടെ മദ്യസൽക്കാരം, ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിദേശമദ്യം പിടികൂടി
ഇടുക്കി: വാഹന പരിശോധനയില്‍ നെടുങ്കണ്ടം മുക്കുടി ഡാം സൈറ്റ് ഭാഗത്ത് നിന്ന് 19 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് സംഘമാണ് മദ്യം പിടികൂടിയത്. മൂന്നാര്‍ എല്ലപെട്ടി എസ്‌റ്റേറ്റ് വീട്ടുനമ്പര്‍ 1197-ല്‍ ആര്‍ കുമാര്‍ ടവേര വണ്ടിയില്‍ കൊണ്ടുവന്ന മദ്യമാണ് ഉടുമ്പന്‍ചോല റെയ്ഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീ്‌സര്‍ കെ. ആര്‍ കിഷേര്‍ കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്. അമ്പലത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് സല്‍ക്കാരം നടത്തുവാനാണ് മദ്യം വാങ്ങിയത്. പല തവണകളായി ഒറ്റയ്ക്ക് രാജാക്കാട് ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യവുമായി തിരികെ വരുന്ന വഴിക്കാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഡ്രൈവര്‍ സീറ്റിന് അരികിലും പുറകിലുമായാണ് മദ്യം ഒളിപ്പിച്ച് വെച്ചിരുന്നത്. പ്രതിക്കെതിരെ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
Read More » -
Kerala
തിരുവനന്തപുരത്ത് നിരോധിത മത്സ്യമായ ആഫ്രിക്കൻ മുഷി കൃഷി, നശിപ്പിച്ച് ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരോധിത മത്സ്യമായ ആഫ്രിക്കൻ മുഷി കൃഷി നശിപ്പിച്ച് ഫിഷറീസ് വകുപ്പ്. കാട്ടാക്കട അഞ്ചുതെങ്ങിൻമൂഡ് സ്വകാര്യ മത്സ്യകൃഷിയിടത്തിലെ ആഫ്രിക്കൻ മുഷി കൃഷിയാണ് നശിപ്പിച്ചത്. ഫിഷറീസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കണ്ടെത്തിയ മുഴുവൻ മത്സ്യവും നശിപ്പിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. നെയ്യാർ ഡാം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അനിത, സീഡ് ജില്ലാ രജിസ്‌ട്രേഷൻ പ്രോജക്ട് കോ-ഓർഡിനേറ്റർ ദീപ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി എടുത്തത്. പിടിച്ചെടുത്ത് നശിപ്പിച്ചവയ്ക്ക് അരലക്ഷത്തിലധികം രൂപയുടെ മൂല്യം ഉണ്ട്.
Read More » -
1.2 കിലോ ഗ്രാം കഞ്ചാവ് പിടികൂടി; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ആലപ്പുഴ: 1.2 കിലോ ഗ്രാം കഞ്ചാവ് പിടികൂടി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. സൗത്ത് ദില്ലി കൽക്കാജി സ്വദേശിയായ ജലീലി (41) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടം മണിമല ജംഗ്ഷന് സമീപം ആക്രി കച്ചവടം നടത്തിവന്നിരുന്ന ഇയാൾ കഞ്ചാവ് ചില്ലറ വിൽപന നടത്തി വരികയായിരുന്നു. ആലപ്പുഴ നർക്കോട്ടിക് ഡിവൈഎസ്പി എംകെ ബിനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫും, ഹരിപ്പാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Read More » -
Business
എയർടെലിനെ പിന്തള്ളി ജിയോ, ഇനി മുന്നിൽ ബിഎസ്എൻഎൽ മാത്രം
മുംബൈ: ടെലികോം ഓപറേറ്റർ റിലയൻസ് ജിയോ (Jio), ഭാരതി എയർടെലിനെ (Bharati airtel) മറികടന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ സർവീസ് പ്രൊവൈഡറായി. 2022 ഫെബ്രുവരിയിലാണ് ഭാരതി എയർടെലിനെ ജിയോ മറികടന്നത്. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. നെറ്റ്‌വർക് കേബിൾ വഴിയുള്ള ടെലിഫോൺ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനത്തെയാണ് ഫിക്സഡ് ലൈൻ എന്ന് വിശേഷിപ്പിക്കുന്നത്. റിലയൻസ് ജിയോ സബ്സ്ക്രൈബർമാരുടെ എണ്ണം 58.85 ലക്ഷമായി. എയർടെലിന് 57.66 ലക്ഷമാണ് സബ്സ്ക്രൈബർമാരുള്ളത്. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരമുള്ളതാണിത്. ഫെബ്രുവരിയിൽ മാത്രം 2.44 ലക്ഷം പുതിയ ഉപഭോക്താക്കളെ ജിയോ തങ്ങൾക്കൊപ്പം ചേർത്തു. ഈ സമയത്ത് 91243 പുതിയ ഉപഭോക്താക്കളെ മാത്രമാണ് എയർടെലിന് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. ജിയോക്ക് മുന്നിൽ ഇപ്പോഴുള്ളത് ബിഎസ്എൻഎൽ മാത്രമാണ്. 75.76 ലക്ഷമാണ് ബിഎസ്എൻഎൽ സബ്സ്ക്രൈബർമാർ. വിപണിയിൽ 49.5 ശതമാനം വിഹിതമാണ് ബിഎസ്എൻഎൽ-എംടിഎൻഎൽ കമ്പനികൾക്കായി ഉള്ളത്. എന്നാൽ ബിഎസ്എൻഎല്ലിന് 49074 ഉപഭോക്താക്കളെയും 21900 ഉപഭോക്താക്കളെ എംടിഎൻഎല്ലിനും ഫെബ്രുവരിയിൽ നഷ്ടമായി. കഴിഞ്ഞ 2021 ജനുവരി മാസത്തിൽ ബിഎസ്എൻഎല്ലിന്റെ…
Read More »